സ്ട്രെപ്റ്റോകൊക്കസ് ബാക്റ്റീരിയ മൂലമുണ്ടാകുന്നതും വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ ഒരു സാംക്രമിക ത്വക്കുരോഗം. ചുവന്ന തൊലി (Erysi-ചുവന്ന; Pelas-തൊലി) എന്നർഥം വരുന്ന രണ്ടു ഗ്രീക്കു പദങ്ങളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. തൊലിയിൽ പ്രത്യേകിച്ചു മുഖത്ത്, ഉണ്ടാകുന്ന ചുവന്നിരുണ്ട പാടുകളാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം. ശൈത്യകാലത്താണ് ഈ രോഗം സാധാരണയായി ആരംഭിക്കുന്നത്. അതിശൈത്യം മൂലം വിണ്ടുകീറുന്ന തൊലിയിൽ അണുക്കൾക്ക് വേഗം കടന്നുപറ്റാൻ സാധിക്കുന്നു. വൃത്താകൃതിയിലുള്ള ഒരു പാടിന്റെ രൂപത്തിൽ രോഗം ആരംഭിക്കുന്നു; ക്രമേണ ഈ ഭാഗം ചുവന്നു തടിക്കും.[1]

എറിസിപ്പെലസ്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

ചുട്ടുപൊള്ളുന്നതായി രോഗിക്കു അനുഭവപ്പെടും. വിശുദ്ധ അന്തോണിയുടെ അഗ്നി (St. Antony's fire) എന്ന് പണ്ടുകാലങ്ങളിൽ ഈ രോഗം അറിയപ്പെട്ടിരുന്നു. രോഗിക്ക് തലവേദനയും പനിയും ഛർദ്ദിയും ഉണ്ടാകും. സന്ധികളിൽ വേദനയും അനുഭവപ്പെടാറുണ്ട്.[2]

അങ്ങേയറ്റത്തെ സാക്രമീക സ്വഭാവമുള്ളതാണ് ഈ രോഗം. രോഗിയുമായോ രോഗി കൈകാര്യം ചെയ്ത വസ്തുക്കളുമായോ ഉള്ള സമ്പർക്കം രോഗം പകരുന്നതിനിടയാക്കും. തൊലിയിലുണ്ടാകുന്ന മുറിവ്, പോറൽ, വ്രണം തുടങ്ങിയവയിലൂടെ (ഇവ ദൃഷ്ടിഗോചരമല്ലെങ്കിൽപ്പോലും) ആണ് രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടക്കുന്നത്. ഇക്കാരണത്താൽ രോഗകാരണം ആയേക്കാവുന്ന എല്ലാ വസ്തുക്കളും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി രോഗാണുമുക്തമാക്കേണ്ടതാണ്.[3]

ഏതു പ്രായത്തിലും ഈ രോഗബാധ ഉണ്ടാവാമെങ്കിലും 40 വയസ്സു കഴിഞ്ഞവരിലാണ് ഇത് അധികമായി കണ്ടുവരുന്നത്. കൊച്ചുകുട്ടികൾക്കും അധികം പ്രായമായവർക്കും പിടിപെടുന്ന എറസിപ്പെലസ് രോഗം മാരകമാവറുണ്ട്. എറസിപ്പെലസ് വളരെയധികം അപകടകാരിയായ ഒരു രോഗമായി കരുതപ്പെട്ടിരുന്നു. ആന്റീബയോടിക്കുകളുടെ കണ്ടുപിടിത്തത്തോടെ ഈ രോഗം നിയന്ത്രണാധീനമായിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നയുടനെ വൈദ്യസഹായം തേടേണ്ടതാണ്.[4]

  1. http://www.righthealth.com/topic/Erysipelas_Symptoms?p=l&as=goog&ac=404[പ്രവർത്തിക്കാത്ത കണ്ണി] Top Websites for Erysipelas Symptoms
  2. http://dermatology.about.com/cs/infectionbacteria/a/erysipelas.htm Erysipelas - St. Anthony's Fire
  3. http://en.wikipedia.org/wiki/Erysipelas Erysipelas
  4. http://www.nlm.nih.gov/medlineplus/ency/article/000618.htm#Definition Erysipelas is a type of skin infection

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എറിസിപ്പെലസ്&oldid=3626316" എന്ന താളിൽനിന്ന് ശേഖരിച്ചത്