ബലാത്സംഗം

(ബലാ‍ൽ‌സംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിമിനൽ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെയാണ് ബലാത്സംഗം അഥവാ റേപ്പ് (Rape) എന്ന് പറയുന്നത്. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ചുണ്ടുകൾ, മാറിടം മറ്റു ശരീരഭാഗങ്ങൾ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക, വേദനിപ്പിക്കുക തുടങ്ങി പല രീതിയിൽ ഉള്ള ലൈംഗിക അതിക്രമങ്ങൾ അല്ലെങ്കിൽ ക്രൂരതകൾ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ഇത് ഇരയെ മരണത്തിലേക്ക് നയിച്ചേക്കാം. ഇതിൽ  ലിംഗഭേദം ഇല്ല, ഏതു ലിംഗഭേദങ്ങളും ഇരകളും, കുറ്റവാളികൾ ആകാം. പ്രായപൂർത്തിയാകാത്ത കുട്ടികളെ, വളർച്ചയുടെ വൈകല്യയമുള്ളവരെ ഒരു മുതിർന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. പലപ്പോഴും ദുർബലരായി മറ്റുള്ളവുർ കാണുന്ന വ്യക്തികൾ ആണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇത്തരം ഇരയെ എളുപ്പം കീഴ്പ്പെടുത്താം എന്ന ചിന്തയാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ സ്ത്രീകളും, കുട്ടികളും, വൃദ്ധജനങ്ങളും ബലാത്സംഗത്തിന് വളരെയധികം ഇരയാക്കപ്പെടുന്നതായി കാണപ്പെടുന്നു.[1][2][3]

2018-ൽ സ്ത്രീകൾക്കെതിരായ ബലാത്സംഗത്തെക്കുറിച്ചുള്ള സംയോജിത സൂചിക കാണിക്കുന്ന ലോകത്തിന്റെ ഒരു ഭൂപടം.
  Rape is not a major problem in this society
  Rape is a problem in this society
  Rape is a significant problem in this society
  Rape is a major problem in this society
  Rape is endemic in this society
  No data

ബലാത്സംഗവിവരം അറിയിക്കൽ, കേസുനടത്തൽ, ശിക്ഷാവിധികൾ തുടങ്ങിയവയുടെ നിരക്ക് ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനായി വ്യക്തിയുടെ സമ്മതം(Consent) വാങ്ങണം എന്ന് വ്യവസ്ഥ ഉണ്ട്. അമേരിക്കൻ നീതിന്യായ കണക്കെടുപ്പ് കാര്യാലയം 1999 -ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ബലാത്സംഗത്തിനിരയാകുന്നവരിൽ 91% സ്ത്രീകളും, 9% പുരുഷൻ‌മാരുമാണ്. [4] സ്ത്രീകൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പ്രകാരം, 2% പേർക്കുമാത്രമാണ് അജ്ഞാതരിൽ നിന്നും ബലാത്സംഗശ്രമം നേരിടേണ്ടി വന്നത്. [5] ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന നടത്തിയ പഠനപ്രകാരം ഏറ്റവും അധികം പുറത്തറിയാതെ പോകുന്ന ബലാത്സംഗങ്ങൾ ജയിലുകളിൽ നടക്കുന്ന പുരുഷ-പുരുഷ ബലാത്സംഗങ്ങളാണ്.[6][7][8]

നിർവചനം

തിരുത്തുക

പല അധികാരാതിർത്തികളിലും നിർവചനങ്ങൾ വ്യത്യസ്തമാണെങ്കിലും, ഭൂരിപക്ഷം അധികാരാതിർത്തികളിലും ബലാത്സംഗത്തെ നിർവചിരിക്കുന്നതു

ഒരു വ്യക്തി (കുറ്റം ചെയ്തവൻ അഥവാ അതിക്രമിക്കുന്നവൻ) മറ്റൊരു വ്യക്തിക്കെതിരെ (പീഡിതൻ) അയാളുടെ സമ്മതത്തോടെയല്ലാതെ വാക്കാലുള്ള ഭീഷണിയോ (IPC 506), ശാരീരിക ബലപ്രയോഗം വഴിയോ നടത്തുന്ന ലൈംഗിക സമ്പർക്കം (IPC 354, 375)

എന്നാ‍ണ്.

ലൈംഗിക ആക്രമണം എന്ന വാക്ക് ബലാത്സംഗവുമായി വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. ചില അധികാ‍രാതിർത്തികളുടെ നിർവചനം അനുസരിച്ച്, ഒരു പ്രവൃത്തി ബലാത്സംഗം ആകുന്നത് ലിംഗം യോനിയിൽ പ്രവേശിക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. അല്ലാതെയുള്ളവയെ ലൈംഗിക ആക്രമണങ്ങളായി കണക്കാക്കുന്നു. ചിലപ്പോൾ ഇത്തരം ആക്രമണങ്ങളെ സൂചിപ്പിക്കാൻ “ക്രിമിനൽ ലൈംഗിക സ്വഭാവം” എന്ന പദം ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ചിലയിടങ്ങളിൽ പീഡിതന്റെ ശരീരത്തിൽ വസ്തുക്കളുടെ നുഴഞ്ഞുകയറ്റത്തോടെയോ അല്ലാതെയോ ഉള്ള ആക്രമണവും, അതുപോലെ തന്നെ ഏതെങ്കിലും ഒരാളുടെ ലൈംഗിക അവയവം ഉൾപ്പെടുന്ന പ്രവർത്തികളും, മാത്രമല്ല വദനസുരതം, ഹസ്തമൈഥുനം, ഗുദഭോഗം തുടങ്ങിയവയും, ബലാത്സംഗമായി കണക്കാക്കപ്പെടുന്നു (വകുപ്പ് 377).[9][10]

ലൈംഗിക സമ്മതവും ബലാത്സംഗവും

തിരുത്തുക

ഏതൊരു ലൈംഗികബന്ധത്തിലും അനുമതി (Sexual Consent) വളരെ പ്രധാനമാണ്. ഇതിനെ ലൈംഗികബന്ധത്തിനുള്ള സമ്മതം എന്നറിയപ്പെടുന്നു. നിയമപരമായി, ലൈംഗിക സമ്മതം എന്നാൽ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നതിന് സ്വമേധയാ, വ്യക്തമായ ആശയവിനിമയം, തുടർച്ചയായ കരാർ നൽകുക എന്നാണ് അർത്ഥമാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ, കുതന്ത്രമോ, ബലപ്രയോഗമോ ഇല്ലാതെ അത് മനസ്സോടെ നൽകണം. ലൈംഗിക ബന്ധം ഒരുതരത്തിലും ഏതെങ്കിലും വിധത്തിലുള്ള ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ, ലഹരിയിലോ, കഴിവില്ലായ്മയിലോ ആയിരിക്കരുത്. ഈ സമ്മതം നൽകുവാൻ നിയമപരമായ പ്രായവും അത്തരമൊരു തീരുമാനമെടുക്കാനുള്ള മാനസികവും വൈകാരികവുമായ കഴിവും ഉണ്ടായിരിക്കണം.

ഉഭയസമ്മതത്തോടെ അല്ലാതെ നടക്കുന്ന ലൈംഗികബന്ധം ഇരയ്ക്ക് പൂർണ്ണമായും ഒരു പീഡനമായി അനുഭവപ്പെടുകയും ചെയ്യും. ബലാത്സംഗവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തിലും, പീഡിതന്റെ ഭാഗത്തുനിന്നും ലൈംഗികബന്ധത്തിനുള്ള തുടർച്ചയുള്ള സമ്മതത്തിന്റെ അഭാവം നിർണ്ണായകമാണ്. അടിസ്ഥാനപരമായി, ആരെങ്കിലും "ഇല്ല" എന്ന് പറഞ്ഞില്ലെങ്കിൽ അവർ ലൈംഗികതയ്ക്ക് സമ്മതിച്ചുവെന്നല്ല അർത്ഥമാക്കുന്നത്. എതിർക്കാത്തത് കൊണ്ട് ആരെങ്കിലും സമ്മതം നൽകിയെന്ന് തെളിയിക്കില്ല. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ, പ്രവർത്തനത്തിൽ ഏർപ്പെടാൻ രണ്ടുപേരും വ്യക്തമായും മനസ്സോടെയും സമ്മതിക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പ് ബലാത്സംഗത്തെ നിർവചിക്കുന്നത്, ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി, അവളുടെ സമ്മതമില്ലാതെ, നിർബന്ധം, തെറ്റിദ്ധരിപ്പിക്കൽ, വഞ്ചന, അല്ലെങ്കിൽ അവൾ ലഹരിയിലോ കബളിപ്പിക്കലോ അല്ലെങ്കിൽ മാനസികാരോഗ്യം മോശമായ സമയത്തോ ഉള്ള ലൈംഗികബന്ധം എന്നാണ്. അവൾക്ക് 18 വയസ്സിന് താഴെയാണെങ്കിൽ ഏത് സാഹചര്യത്തിലും.[11]

ബലാൽക്കാരം അഥവാ പീഡിതനെ ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, ആക്രമിച്ചുകീഴ്പ്പെടുത്തിയോ ബലാത്സംഗം ചെയ്യുന്ന അവസരങ്ങളിൽ ലൈംഗികബന്ധത്തിന് എതിർപ്പൊന്നും ഉണ്ടാവാതിരുന്നാലും, അത് സമ്മതമില്ലായ്മയായി കണക്കാക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 417 അനുസരിച്ച്, വഞ്ചനയിലൂടെയുള്ള ലൈംഗിക ബന്ധത്തിന് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ തടവോ ശിക്ഷയോ ലഭിക്കും. റുവാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനൽ ന്യായസഭ 1998 -ലെ ഒരു സുപ്രധാ‍ന വിധിന്യായത്തിൽ “സമ്മതം” എന്ന വാക്കുപയോഗിക്കാതെ തന്നെ ബലാത്സംഗത്തെ നിർവചിക്കുകയുണ്ടായി.

കുട്ടികൾ, മാനസികവൈകല്യമുള്ളവർ എന്നിവർ ഉൾപ്പെട്ട സന്ദർഭങ്ങളിലും നിയമസാധുതയുള്ള സമ്മതത്തിന്റെ അഭാവം അപര്യാപ്തമാണ്. പ്രായപൂർത്തിയാകാത്തവരുമായി മുതിർന്നവർ നടത്തുന്ന ലൈംഗികചൂഷണങ്ങളിൽ, കുട്ടികൾ നൽകുന്ന സമ്മതം നിയമപ്രകാരം അസാധുവാകുകയും, അത്തരം പ്രവർത്തികളെ ബാലപീഡനമോ, ബലാത്സംഗമായോ കണക്കാക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളെ ചിലപ്പോൾ നിയമപരമായ ബലാത്സംഗം എന്നു വിളിക്കുന്നു.

നിലവിൽ മിക്ക രാജ്യങ്ങളിലും വിവാഹം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ശൈശവ വിവാഹം, ബലാത്സംഗമോ അല്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ലൈംഗികാക്രമണമോ നടക്കുന്ന സന്ദർഭങ്ങളിൽ വിവാഹം ആന്തരർത്ഥമായ സമ്മതം എന്ന രീതിയിൽ ഒരു എതിർവാദമായി അംഗീകരിക്കുന്നില്ല. ഒരിക്കൽ നൽകപ്പെട്ട സമ്മതം എപ്പോൾ വേണമെങ്കിലും പിൻ‌വലിക്കാവുന്നതും, പിൻ‌വലിച്ചതിനു ശേഷമുള്ള ലൈംഗിക പ്രവർത്തനങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതുമാണ്.[12]

ലൈംഗികതയും ബലാത്സംഗവും

തിരുത്തുക

ബലാത്സംഗത്തിന് ഇരയായവർ ലൈംഗിക അക്രമം ആസ്വദിക്കുന്നില്ല. അത്തരം ശാരീരികവും മാനസികവുമായ ലൈംഗിക ഉത്തേജനം മൂലം ഇരകൾക്ക് കഠിനമായ വേദനയും പരിക്കും അനുഭവപ്പെടുന്നു. ഇരയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെയും ഇത് നശിപ്പിക്കുന്നു. ഇത് ലൈംഗികതയോടുള്ള ഭയത്തിനും കാരണമാകും. ഇത്തരം ആഘാതങ്ങൾ സ്ത്രീകളിൽ വജൈനിസ്മസ്, വൾവോഡിനിയ, വെസ്റ്റിബുലോഡിനിയ പോലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകും.

ലൈംഗികതയുടെ മാനുഷികവും പ്രവർത്തനപരവുമായ ആഖ്യാനങ്ങൾക്ക് പകരം ഉയർന്ന ലൈംഗികവൽക്കരിക്കപ്പെട്ട വിവരണങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന സമൂഹങ്ങളിലും, മനുഷ്യരെയും ലൈംഗികതയെയും കുറിച്ചുള്ള പ്രസക്തമായ ധാരണകൾ ഇല്ലാത്ത സമൂഹങ്ങളിലും ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാകുന്നു. ഇതെല്ലാം ഒരു ഇരയെ കടുത്ത മാനസിക സമർദ്ദത്തിലേക്കും, ആത്മഹത്യയിലേക്കും നയിച്ചേക്കാം. ഇത് ഇരയുടെ കുടുംബത്തെയും, കുടയൂള്ളവരയെയും ദോഷകരമായി ബാധികാം ലിംഗസമത്വത്തിന്റെയും ശാസ്ത്രീയ ആരോഗ്യ-ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ആവശ്യകതയാണ് ഇത് തെളിയിക്കുന്നത്.

സൈക്കോപതിക് അല്ലെങ്കിൽ സോഷ്യോപതിക് പ്രവണതകളുടെ സ്പെക്ട്രത്തിലുള്ള ആളുകളാണ്  ക്രൂരമായ ബലാത്സംഗത്തിന് ഏറ്റവും ചായ്‌വുള്ളവർ. മറ്റുള്ളവരിൽ ലൈംഗിക ബന്ധത്തിന് നിർബന്ധിതരാകാൻ വഞ്ചനാപരമായ രീതിയിൽ ശ്രമിക്കുന്ന ആളുകൾ ഉപരിപ്ലവമായ ആകർഷികത പ്രകടമാകുന്നവരാണ്. ഇപ്രകാരം പ്രചോദിതരായ വ്യക്തികൾ വ്യെക്തമായ ക്രിമിനൽ ബുദ്ധിയോടുകൂടി, ആ   വ്യക്തിക്കും ഭാവി ഇരയ്ക്കും ഇടയിൽ മാത്രം ആസ്വദിക്കുന്ന സാമൂഹികമായ ഗെയിംകൾ അല്ലെങ്കിൽ മറ്റ് ഇടപാടുകൾ ഇത്തരക്കാർ ഇരയെ വശീകരിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു. ഇവയ്ക്ക് പുറമെ, തന്റെ കൂടെ കൂടിയാലുള്ള പ്രയോജനകരമായ ജീവിതശൈലി മാറ്റങ്ങളെ കുറിച്ച് സൂചനകൾ നൽകുക, പിന്നീട് മാനസികമായി അടിച്ചമർത്തുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി തുടകം മുതലേ താൻ ഒരു പ്രൊ-സോഷ്യൽ വെക്തി ആണെന്ന് തെറ്റിധരിപ്പിക്കൽ, തുടങ്ങിയവ ഇത്തരക്കാർ ഉപയോഗിക്കുന്ന മറ്റ് വിധമായ തെറ്റിദ്ധരിപ്പിക്കലുടെ ഉദാഹരണമാണ്. ഇവർക്കു അടിസ്ഥാനപരമായി സഹാനുഭൂതി ഉള്ളവരല്ല, ഇരയിൽ നിന്നും വ്യവസ്ഥാപിത പ്രതികരണങ്ങൾ നേടുന്നതിന് സന്തോഷമുളവാകുന്ന തരത്തിൽ മുടക്കും കൂടാതെ അവരെ ആശ്ചര്യപ്പെടുത്തുന്നത് ഇവർ ഉപയോഗപ്പെടുത്തുന്ന മറ്റൊരു തന്ത്രമാണ് (സമ്മാനങ്ങൾ നല്കുന്നതിലുടെ, വ്യക്തിഗത പരിഗണനകൾ കൊടുക്കുക, പെട്ടെന്നുള്ള ഉല്ലാസയാത്രകൾ ക്രമീകരിക്കുക, അല്ലെങ്കിൽ സഹായം ആവശ്യയമായ സമയങ്ങളിൽ ചോദിക്കാതെ തന്നേ പ്രതിയെക്കമായ ശ്രദ്ധ നൽകൽ തുടങ്ങിയവ ഇതിൽ പെടുന്നു), ആളുകളെ അവരുടെ ആവശ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കുമായി ഇവർ പൊതുവെ കൈകാര്യം ചെയ്യുന്നു, എതുവിധേനയും തന്റെ ഉദ്ദേശ്യങ്ങൾക്ക് ഇരയുടെ പ്രതിരോധശക്തിയെ ഇല്ലായ്‌മ ചെയുനതിലാണ് വിജയം കുടികൊള്ളുന്നത് ഇവർ മനസിലാക്കുന്നു, ഇതിനുള്ള അവസരം പലപ്പോഴും ആദ്യം നേടിയെടുക്കുന്നത് ഇരയിൽ നിന്ന് വിശ്വാസം നേടിയെടുക്കുന്നതിലൂടെയോ അല്ലെങ്കിൽ സംരക്ഷണ  പ്രവർത്തനകളിലൂടെ അവരുടെ നല്ല ഉദ്ദേശം സൂചിപ്പിക്കുക വഴിയോ ആണ്, തുടർന്ന് തന്നോടുള്ള വ്യക്തിബന്ധം വഴി ഇരയ്ക്ക് ഇരയുടെ ഗ്രൂപ്പിലെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്വിതീയമോ, അസാധാരണമോ ആയ സ്ഥാനത്താണ് എന്ന് തോന്നൽ ഉണ്ടാക്കിയെടുപ്പിക്കുന്നു. ഇത് വ്യക്തിബന്ധങ്ങളിലേക്കു വളർത്തിയെടുക്കുന്നു, തുടർന്ന് ക്രമേണ ലൈംഗിക പെരുമാറ്റങ്ങൾ അല്ലെങ്കിൽ സ്ക്രിപ്റ്റുകൾ അതിന്റെ വഴക്കത്തോടെ അവതരിപ്പിച്ചു തന്റെ ആവശ്യങ്ങളിലേക്കു ഇരയെ അടുപ്പിക്കുന്നു, മാത്രമല്ല ആശയക്കുഴപ്പത്തിന്റെ അന്തിരിക്ഷം സൃഷ്ടിക്കുവാനും, അകൽച്ചയുടെ സാധ്യതക്ക് ഇര പരുവപ്പെടാനും ഇരയിൽ നിന്നും ആവശ്യാനുസരണം അകലുകയും അടുക്കുകയും ചെയുന്നത് ഇവർ സ്ഥിരം ഉപയോഗപ്പെടുത്തുന്ന രീതിയാണ്. ആധിപത്യ തന്ത്രങ്ങൾ സ്ഥിരം ഉപയോഗിക്കുന്നവരാണ് ഇവർ, ഇങ്ങനെയുള്ളവർ പലപ്പോഴും തങ്ങളുടെ സുഖങ്ങൾക്കായി സാമൂഹിക മാനദണ്ഡങ്ങൾ അവഗണിക്കുന്നുവരുമാണ്.

ഈ വികൃതമായ വ്യക്തിത്വ സ്വഭാവസവിശേഷതകളാൽ സ്വാധീനിക്കപ്പെടുന്ന സ്ത്രീകൾക്ക് തങ്ങൾ തെറ്റായ തീരുമാനമെടുത്തുവെന്ന് സമ്മതിക്കാനോ, തങ്ങൾക്ക് സംഭവിക്കുന്ന അസ്വസ്ഥതകൾ അംഗീകരിക്കാനോ പലപ്പോഴും കഴിയില്ല, അതിന് കാരണം ആ വ്യക്തിയുമായി അവർ മനസിലാക്കിയതോ, അനുഭവിച്ചതായിട്ടുള്ളതുമായ ആദ്യത്തെ നല്ല അനുഭവങ്ങൾ ഇപ്പോൾ അവരെ അസ്വസ്ഥമാക്കുന്നതും, അലട്ടുണുത്തതുമായ അനുഭവം താരതമ്യേന അവർക്കു ഒരുതരം മാനസിക പൊരുത്തക്കേട് സൃഷ്ടിക്കുകയും, മനസിന്റെ ഉള്ളിന്റ ഉള്ളിൽ യാഥാർഥ്യം അംഗീകരിക്കുവാൻ സാധിക്കാത്തുവരുകയും, അന്തരഫലമായി അവരുടെ ബോധമനസ്സ് അപ്രകാരമുള്ള അനുഭവങ്ങളെ നിരസിക്കുകയോ, നിരാകരിക്കുകയോ ചെയ്യുന്നതിനാലും ആണ്, അതിനെ മനഃശാസ്ത്രപരമായ "ഡിസോഡൻസ്" എന്ന് വിളിക്കുന്നു. ചിലപ്പോൾ ചില സ്ത്രീകൾ ഈ സ്പെക്ട്രത്തിലെ ആളുകളെ അറിഞ്ഞുകൊണ്ട് ഇഷ്ടപ്പെടുന്നു, ഇതിനെ ഹൈബ്രിസ്റ്റോഫീലിയ എന്ന് വിളിക്കുന്നു.

ഈ സ്പെക്ട്രത്തിൽ  പെടുന്ന ക്രൂരമായി ബലാത്സംഗം ചെയ്യുന്നവർ കുടൂതലും സ്വയം ലോകത്തിലെ, അല്ലെങ്കിൽ തന്റെ ചറ്റുവട്ടത്തിലെ ഏറ്റവും പ്രഗൽഭ്യമുള്ള കാമുകനായി സ്വയം വിലയിരുത്തുകയും, കാണുകയും ചെയുന്നു. ഇത് മറ്റുള്ളവരുടെ മുൻപിൽ പ്രസ്ഥാപിക്കുവാനും ഇവർ പൊതുവെ തല്പരുമാണ്. ഇവർ തങ്ങളുടെ ഇരകൾ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്നുവെന്ന് എന്ന് ശക്തമായ മിഥ്യാധാരണ വെച്ചുപുലർത്തുന്നുവർ ആണ്.[13]

വിവിധതരം

തിരുത്തുക

ബലാത്സംഗം നടക്കുന്ന സന്ദർഭം, പീഡിതന്റെയും ആക്രമിക്കുന്നയാളിന്റെയും ലിംഗഭേദം, ലൈംഗിക സ്വഭാവം തുടങ്ങിയവയെ അടിസ്ഥാനമാക്കി, ബലാത്സംഗത്തെ പല വകുപ്പുകളാക്കി തിരിച്ചിരിക്കുന്നു. കൂട്ട ബലാത്സംഗം, വൈവാഹിക ബലാത്സംഗം, നിഷിദ്ധ ബലാത്സംഗം, ബാല ബലാത്സംഗം, തടവറ ബലാത്സംഗം, യുദ്ധ ബലാത്സംഗം, നിയമദൃഷ്ടിയിലുള്ള ബലാത്സംഗം എന്നിവ ചില ഉദാഹരണങ്ങളാണ്. [14]

നിയമദൃഷ്ടിയിലുള്ള ബലാൽസംഗം

തിരുത്തുക

പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച നിയമത്തിന്റെ കണ്ണിൽ കുറ്റകരമായി ഭവിക്കുന്നതിനെയാണ് നിയമദൃഷ്ടിയിലുള്ള ബലാൽസംഗം (statutory rape). പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികബന്ധം ഇതിനൊരുദാഹരണമാണ്. പീഡോഫിലിയ എന്ന അവസ്ഥയുള്ളവർ നടത്തുന്ന ഇത്തരം ലൈംഗികചൂഷണങ്ങൾ മിക്ക രാജ്യങ്ങളിലും കുറ്റകരമാണ്.

കൂട്ടബലാൽസംഗം

തിരുത്തുക

പൊതുവായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘത്തിൽപ്പെട്ട ഒന്നോ അതിലധികമോ ആൾക്കാർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താൽ അത് ഇന്ത്യൻ പീനൽ കോഡിലെ 376-ആം വകുപ്പനുസരിച്ച് കൂട്ടബലാത്സംഗം എന്ന കുറ്റമാണ്.

വൈവാഹിക ബലാത്സംഗം

തിരുത്തുക

വിവാഹിതരായ ദമ്പതികൾക്ക് ഇടയിൽ നടക്കുന്ന ബലാത്സംഗം. ഇത് പലപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടാറില്ല. പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം ഒരു കുറ്റകൃത്യമാണ്, ഒപ്പം വിവാഹമോചനത്തിന് മതിയായ കാരണവും കൂടിയാണ്. പങ്കാളിയുടെ സമ്മതമോ താല്പര്യമോ ഇല്ലാതെ കരുത്ത് തെളിയിക്കാനെന്ന രീതിയിൽ ചില ഭർത്താക്കന്മാർ നടത്തുന്ന ബലാത്സംഗം പലപ്പോഴും ഭാര്യമാർക്ക് പീഡനമാകാറുണ്ട്. താല്പര്യമില്ലാത്ത രതിരീതികൾക്ക് നിര്ബന്ധിക്കുന്നതും വേദനിപ്പിക്കുന്നതും അസഹനീയമാണ്. വൈവാഹിക ബലാത്സംഗം പങ്കാളിയോടുള്ള ഭയത്തിനും വെറുപ്പിനും ലൈംഗികതാല്പര്യക്കുറവിനും കാരണമാകുന്നു. ഇത് സ്ത്രീകളിൽ വാജിനിസ്മസ് പോലെയുള്ള അവസ്ഥ ഉണ്ടാകാനും ദാമ്പത്യതകർച്ചക്കും കാരണമായേക്കാം. പങ്കാളി മാനസികമായും ശാരീരികമായും ലൈംഗികബന്ധത്തിന് തയ്യാറാണോ എന്നുറപ്പ് വരുത്താതെയുള്ള ആക്രമണം പലപ്പോഴും ദാമ്പത്യം ശിഥിലമാക്കാം. പങ്കാളി സമ്മതത്തോടെ ആസ്വദിക്കുന്നതാണ് ശരിയായ ലൈംഗികതയെന്നും, വേദനയുള്ളതും താല്പര്യമില്ലാത്തതുമായ രതി പങ്കാളിക്ക് ബുദ്ധിമുട്ടാണ് എന്ന തിരിച്ചറിവില്ലാത്തതും, സ്ത്രീപുരുഷ ലൈംഗികതയെ പറ്റി ശാസ്ത്രീയമായ അറിവ് ഇല്ലാത്തതും, പുരുഷന്റെ ആധിപത്യ മനോഭാവവും ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ബാല ബലാത്സംഗം

തിരുത്തുക

ബാലപീഡനം എന്നും അറിയപ്പെടുന്നു. ഇന്ത്യയിൽ പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ക്രിമിനൽ കുറ്റമാണ് ബാല ബലാത്സംഗം. പ്രായപൂർത്തിയാകാത്ത കുട്ടി നൽകുന്ന സമ്മതത്തിന് നിയമ സാധുത ഇല്ലാത്തതിനാൽ കുട്ടികളുമായി ഉഭയ സമ്മതത്തോടെ നടത്തുന്ന ലൈംഗിക ചൂഷണങ്ങളും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. കുട്ടികളുടെ നേർക്കുള്ള ലൈംഗിക അതിക്രമങ്ങൾ അവർക്ക് ശാരീരികവും മാനസികവുമായ ആഘാതം ഏൽപ്പിക്കുന്നു. ഇതിന്റെ ഫലമായി കൗമാര പ്രായത്തിലും മറ്റും ഉണ്ടാകുന്ന ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. കൗമാരപ്രായക്കാരുടെ കൗതുകം മുതലെടുത്തും മുതിർന്നവർ ഇത്തരം ചൂഷണങ്ങൾ നടക്കാറുണ്ട്. ധാരാളം ആൺകുട്ടികളും ഈ രീതിയിൽ ആക്രമിക്കപ്പെടാറുണ്ട്.

തടവറ ബലാത്സംഗം

തിരുത്തുക

ജയിലുകളിലും മറ്റ് തടവറകളിലും നടക്കുന്ന ബലാത്സംഗം. ഇവ മിക്കപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല. പുരുഷന്മാരും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടാറുണ്ട്.

യുദ്ധ ബലാത്സംഗം

തിരുത്തുക

യുദ്ധകാലത്ത് ഉണ്ടാകുന്ന ബലാത്സംഗം. ഇതിന്റെ ഭാഗമായി അഭയായാർഥികളും മറ്റും ഇത്തരത്തിൽ ആക്രമിക്കപ്പെടാറുണ്ട്.

കാരണങ്ങൾ

തിരുത്തുക

ബലാത്സംഗത്തിന് സാമൂഹികവും സാംസ്കാരികവും വ്യക്തിത്വപരവും ലിംഗപരവും മാനസികവും സാങ്കേതികവിദ്യാപരവും ആയ വിവിധ കാരണങ്ങളുണ്ടെന്ന് സമർത്ഥിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഇനിയും ഗവേഷണങ്ങളും പഠനങ്ങളും അനിവാര്യമാണ്.

സാമൂഹിക ഘടകങ്ങൾ

തിരുത്തുക

ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകൾ, ബലം പ്രയോഗിച്ചുള്ള ലൈംഗിക പൂർത്തീകരണത്തെക്കുറിച്ചുള്ള ധാരണകൾ, സ്ത്രീകളുടെ താഴ്ന്ന ലിംഗപദവി (ലിംഗ അസമത്വം), ജാതിയും മതവുമായി ബന്ധപ്പെട്ട വർഗീയത, കലാപങ്ങൾ, താഴ്ന്ന നിലവാരത്തിലുള്ള ജീവിതസാഹചര്യങ്ങൾ, ബലാത്സംഗത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ തുടങ്ങിയവ സാമൂഹിക കാരണങ്ങളിൽ ഉൾപ്പെടുന്നു. പുരുഷാധിപത്യ സമൂഹങ്ങളിൽ ഇത്തരം അതിക്രമങ്ങൾ കൂടുതലായി കാണപ്പെടുന്നു. ദുരഭിമാനം, സ്ത്രീകളോടുള്ള പ്രതികാര മനോഭാവം, വെറുപ്പ്, ലൈംഗികദാരിദ്ര്യം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബലാത്സംഗത്തിന്റെ പ്രധാന കാരണം മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ അധികാരവും ബലവും പ്രയോഗിച്ചുള്ള അതിക്രമം ആണെന്നും, ഇത് ഇരയ്ക്ക് മാനസികവും ശാരീരികവുമായ കടുത്ത പരിക്കുകൾ പറ്റാൻ ഇടയാക്കുന്നുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സമൂഹം ഇരയോട് കാണിക്കുന്ന വിവേചനങ്ങളും അവഹേളനങ്ങളും മറ്റൊരു പ്രശ്നമാണ്. ശക്തമായ നിയമത്തിന്റെ അഭാവം, കേസ് നടത്തിപ്പിന് വേണ്ടിവരുന്ന കാലതാമസം എന്നിവ ബലാത്സംഗത്തിന്റെ തോത് വർധിപ്പിക്കുന്നു.

മാനസിക ഘടകങ്ങൾ

തിരുത്തുക

ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന ആളുകളിൽ സാമൂഹികവിരുദ്ധമായതും-സ്വതല്പരമായതുമായ മാനസികാവസ്ഥയും, സാമാന്യ പൗരബോധത്തിന് നിരാകാത്തതായ ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രാഥമിക സഹജാവബോധം അവരുടെ യുക്തിസഹമായ ചിന്തയെ കീഴടക്കുമ്പോഴാണ് ലൈംഗിക ആക്രമണം ഉണ്ടാകുന്നത്, ലൈംഗിക  ഉത്തേജനം ഈപ്രകാരമുള്ള വ്യക്തികളുടെ പ്രീഫ്രോണ്ടൽ  കോര്ട്ടെക്സിന്റെ പ്രവർത്തനത്തിനെ നിഷ്പ്രഭമാക്കയും, ഇത്  വിഭ്രാജനപരമായ അസംഘടിത അവസ്ഥയെ അവരിൽ സൃഷ്ടിക്കുന്നു. ശാസ്ത്രജ്ഞന്മാർ പറയുന്നത്, ഇത് ലൈംഗിക സംതൃപ്തി തേടാനുള്ള തെറ്റായ ശ്രമത്തിന്റെ ഫലമായാണ് ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത്‌, ഇത് അവരുടെ വികാരങ്ങൾ ഉചിതമായി കൈകാര്യം ചെയ്യാനുള്ള ഇത്തരക്കാരുടെയ കഴിവുകേടിനെ വെളിപ്പെടുത്തുന്നു, പലപ്പോഴും ഇത് അനിയന്ത്രിതമായ വികാരങ്ങളും കോപാകുലമായ സാഹചര്യങ്ങളും കൈകാര്യം ചെയ്യുവാനുള്ള മാനസിക വിദ്യകളുടെ അഭാവവും, ചിന്തയ്ക്ക് മുൻതൂക്കം കൊടുക്കാതെ സ്വീകരിക്കുന്ന തെറ്റായ മാർഗവുമാണ്, ഇത്തരക്കാരിൽ ഇത് ചാക്രികമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.[15] ഈ ചാക്രിക ശീലാവൽകരണം പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒന്ന് മാനസികമായി ലൈംഗിക ഉത്തേജനം ലഭിക്കാനുള്ള സാമൂഹികവും വ്യക്തിപരമായതുമായ സാധ്യതകളും മറ്റ് മാനസിക ഇടപെടലുകളുടെ അഭാവവും, രണ്ടാമതായി, ഈ മാനസിക ഉത്തേജനം വ്യക്തികളിൽ സ്വാഭാവികമായി ഉളവാക്കുന്ന ശാരീരിക പ്രതികരണങ്ങളും, അതിന്റെ ആധിക്യം മൂലം, അത്തരം സൂചനകളോടുള്ള ശരീരത്തിന്റെ ചിട്ടപെടൽ (അതിലൂടെ മനസിന്റെയും), മൂന്നാമതായി ഇത് അക്രമിയുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ അവരുടെ വികലമായ മാനസിക ഭാവന നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും തീവ്രമായ മാനസികപ്രേരണയും ആണ്, ഇത് വ്യക്തിഗത അവസരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗിക  പ്രേരണകൾ ഫലപ്രദമായി തടയുന്നതിന്, തടയൽ, റദ്ദാക്കൽ, അടിച്ചമർത്തൽ, എന്നി ചിന്താപരമായ സ്വാഭാവിക മാനസിക വിദ്യകൾ ഉൾക്കൊള്ളുന്നത്, ഉദ്ദ്യോഗജനകമായ സൂചനകളെയും, അന്യരുടെ പ്രോത്സാഹനാപരമായ പെരുമാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള  സാധാരണവും ക്രിയാത്മകവുമായ പ്രതികരണങ്ങളുടെ അടിസ്ഥാനമാണ്.[16] വ്യക്തിക്കും, സമൂഹത്തിനും അനഭിലഷണീയമായ പ്രത്യാഘാതങ്ങൾ  ഒഴിവാക്കി ലൈംഗിക സ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ ഇപ്രകാരമുള്ള  നിരോധിത മൂല്യങ്ങൾ നിർണായകമായ പങ്കു വഹിക്കുന്നു. കൂടാതെ, ഇപ്രകാരം ലൈംഗിതക നിയന്ത്രിക്കുവാനുള്ള കഴിവുകേട് ഉയർന്ന  ലൈംഗികത ആഗ്രഹത്തിലേക്കും, ഉത്തേജനത്തിലേക്കും  നയിക്കുന്നുവെന്നു പഠനങ്ങൾ അടിവരയിടുന്നു.[17] ഇത് ആരോഗ്യകരമായ ലൈംഗിക പ്രാഭിയത്തിന്റെ പ്രാധാന്യം, സമതുലിതമായ മാനുഷിക ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിലും, സാമൂഹിക ക്ഷേമം ഉയർത്തിപ്പിടിക്കുന്നതിലുള്ള നിർണായകമായ പങ്കിനെ സാക്ഷ്യപെടുത്തുന്നു.[16]

വിദഗ്ദ്ധരുടെ നിഗമനത്തിൽ ഇക്കൂട്ടർക്ക് മനോരോഗമോ, സാഡിസം പോലെയുള്ള മനോവൈകല്യങ്ങളോ, വ്യക്തിത്വത്തിലെ അപാകതകളോ ഉണ്ടായിരിക്കാമെന്നതാണ്. കടുത്ത അക്രമവാസനയും, അനന്തരഫലങ്ങളെക്കുറിച്ച് ഒരു വേവലാതിയും കൂടാതെ പ്രവൃത്തികളിലേർപ്പെടുന്നതും ഇക്കൂട്ടരിൽ സാധാരണമാണ്. വൈകാരികമായ ബന്ധങ്ങളിലെ തകർച്ചയും, മറ്റുള്ളവരുമായി ഒത്തുപോകുവാൻ കഴിയാത്തതും, സന്തോഷകരമായ ലൈംഗികജീവിതം നയിക്കാനോ, ചിലപ്പോൾ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതോ, ലൈംഗികശേഷിക്കുറവുമൊക്കെ ഇത്തരത്തിലുള്ള  കുറ്റവാളികളുടെ  പ്രത്യേകതയാണ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനോ, അവരുടെ ഭാഗത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണുവാനുള്ള കഴിവും ഇവർക്ക് കുറവായിരിക്കും. താനെന്തെങ്കിലും തെറ്റു ചെയ്തുവെന്നോ, തന്റെ പ്രവൃത്തിമൂലം ഇരയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നോ ഇവർ ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങൾ പൂർണമായും വളച്ചൊടിക്കുകയും (ഇര ആണ് കാരണം), നിഷേധിക്കുവാനായിരിക്കും ഇവർ താത്പര്യപ്പെടുക. അങ്ങനെയുള്ളവുർ കുടുതലും ഓറൽ-അഗ്ഗ്രസിവ് പേഴ്സണാലിറ്റി (ഓറൽ സാഡിസ്റ്റിക്) ഉള്ളാവൂർ ആയിരിക്കും, താൻ പറയുന്നത് ഏറ്റില്ലെങ്കിൽ സഹവർത്തിത്തോടുള്ള പീഡനം തുടരുന്നതിനു അത് ഒരു തമാശായി ഇവർ ചിത്രീകരിക്കും. പൊതുവെ സാമൂഹിക വൃത്തങ്ങളിൽ, മറ്റുള്ളവരെ പീഡിപ്പിക്കുന്നതായുള്ള മനോകല്പനകൾ പദ്ദതികരിക്കുന്നതിലും, നടപ്പാക്കുന്നതിലും ഇവർ താത്പര്യം കാണിക്കാറുണ്ടെന്നതും വളരെ പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടത് ആണ്. ചില കടുത്ത വ്യക്തിത്വ വൈകല്യമായും, മാനസിക രോഗങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

സ്ത്രീകളോട് വെച്ചുപുലർത്തുന്ന വെറുപ്പും പകയും, അമർത്തിവെച്ച ലൈംഗികവികാരങ്ങൾ, ആഗ്രഹപൂർത്തീകരണത്തിനുള്ള അവസരമില്ലായ്മകൾ, സ്ത്രീപുരുഷബന്ധത്തെ പറ്റിയുള്ള വികലമായ അറിവുകൾ, ദുർബലരെ എളുപ്പം കീഴ്പ്പെടുത്താനാകുമെന്ന ചിന്ത തുടങ്ങിയവ ബലാത്കാരങ്ങൾക്ക് വഴിതെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരിൽ ലൈംഗികാസ്വാദനത്തെക്കാളും കീഴടക്കാനുള്ള മനോഭാവമാണ് സാധാരണയായി മുന്നിട്ടുനില്ക്കാറുള്ളത്. ഇങ്ങനെയുള്ളവർക്ക് സ്ത്രീയെ കീഴ്‌പ്പെടുത്തി, കോപം പ്രകടിപ്പിക്കാനും, തന്റെ ഉള്ളലിലെ ശൂന്യവാസത്തെ നിരാകരിക്കുവാനും, തന്റെ സ്വത്വത്തെ കുറിച്ചുള്ള ആത്മ-വിശ്വാസം വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗമാണ് ബലാത്സംഗം.

അനുചിതമായ  വസ്ത്രധാരണം ഇത്തരം സംഭവങ്ങൾക്ക് കാരണം ആകാറുണ്ട്, അത്തരം വസ്ത്രം ധരിക്കുന്നവരുടെ  സാന്നിധ്യം  ആളുകൾക്കിൽ  ഉണ്ടാകുന്ന ലൈംഗിക അലോസരത്തിനു (Sexual Annoyance) ഒരു  കാരണമാണ്. അതിൽ  മറ്റുള്ളവർക്ക്  അസ്വസ്ഥതയുണ്ടാക്കുന്ന  വിധത്തിൽ  അല്ലെങ്കിൽ  പ്രകോപനപരമായ  വസ്ത്രങ്ങൾ  ധരിക്കുന്നതു  ഉൾപ്പെടുന്നു. അത്  ഇത്തരക്കാരെ അനാവശ്യ  ശ്രദ്ധയിലേക്കോ, ലൈംഗിക-വസ്തുനിഷ്ഠതയിലേക്കു നയിച്ചേക്കാം. മനഃശാസ്ത്രപരമായി പ്രകോപരമായ വസ്ത്രധാരണത്തിലൂടെ സ്ത്രീകൾ സ്വന്തം സ്വത്തിലുള്ള ആത്മാഭിമാനക്കുറവ് നികത്താനും, ഫ്രോയിഡിൻ കാഴ്ചപ്പാട് പ്രകാരം ഇത് ആദ്യം അമ്മയോടോ, അമ്മയുടെ സ്ഥാനത്തുള്ളവോരോടുള്ള മറുതലിപ്പും, ഒരുതരം ശ്രദ്ധയാകര്ഷിക്കാനും മറ്റും ആണ് ഇവർ ഇപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത്. ഇത് ഇത്തരക്കാർ മിക്കപ്പോഴും മനപൂർവ്വമല്ലാത്തതും, ചുറ്റുപാടുകൾ മനസിലാക്കി സമൂഹത്തിലിടപെടാനുള്ള അവരുടെ കഴിവുകുറവുമൊക്കെയാണ് ഇതിന് കൂടുതലും കാരണമാകുന്നത്. ഒരു വെക്തി വസ്ത്രത്തിലൂടെ അവരുടെ ലൈംഗികത പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്തു എന്നത് പരിഗണിക്കാതെ തന്നെ, എല്ലാവരും സുരക്ഷിതത്വവും, മാനുഷിക ബഹുമാനവും അനുഭവിക്കാൻ  അർഹരാണെന്നു എന്നത് ബഹുമാനിക്കാത്തു ഇത്തരമുള്ള ജീവൻ  അപകടപ്പെടുത്തുന്ന കേസുകളിൽ ഒരു ശക്തമായ കാരണമാകാരമുണ്ട്. മിക്കപ്പോഴും ശാരീരിക സൗന്ദര്യാം പ്രകടമാകുന്ന വസ്ത്രധാരണരീതിയോ, ചില ചേഷ്ടകളോ തന്നോട് ലൈംഗികബന്ധം പുലർത്താൻ താത്പര്യപ്പെടുന്നുവെന്നതിനുള്ള ലക്ഷണമായി പീഡന സ്വാഭാവമുള്ളവർ  തെറ്റിദ്ധരിക്കുന്നു, ഇത് സൂചന സിദ്ധാന്തത്തിൽ പറയുന്ന സൂചനകളുടെ തർജ്ജമയാണ് വെളിവാകുന്നത്.

ചിലർക്ക് തന്റെ പുരുഷത്തിന്റെ പ്രകടമായ അനുഭവം ലൈംഗീതിക (മലയാള സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ തുളത്തിരുകിയിട്ടുള്ള) അനുഭവങ്ങളുടെ ബലമാണ് എന്നുള്ള മിഥ്യാധാരണകൾ ബലാത്സംഗം ചെയ്യുവാൻ പ്രചോദനമാകുന്നു. ഒരു വെക്തി അനുഭവിച്ച ചെറുപത്തിലുള്ള ലൈംഗികചൂഷണങ്ങളും മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള താത്പര്യത്തെ അവരിൽ ജനിപ്പിക്കാറുണ്ട്. സ്വയംനിയന്ത്രണം നഷ്ടമാവുന്നതും, സാമൂഹികമായ അതിരുകൾ കാത്തുസൂക്ഷിക്കുവാൻ കഴിയാത്തതും, സ്ത്രീകളുടെ ബന്ധങ്ങളുടെ കൂട്ടായ്മാ ആഗ്രഹിക്കുന്ന പ്രവർത്തികൾ തെറ്റായ രീതിയിൽ മനസിലാക്കുന്നതും, അവരുടെ ലൈംഗിക തലപര്യത്തെ പറ്റിയും, വിവാഹത്തിന് മുമ്പുള്ളതോ, വിവാഹേതര  മാർഗങ്ങളെ പറ്റിയുമുള്ള അശാസ്ത്രീയവും, തെറ്റായതുമായ ചിന്താഗതികളും ഇത്തരക്കാരിൽ സർവ സാധാരണമാണ്.

സാംസ്കാരിക ഘടകങ്ങൾ

തിരുത്തുക

ചില സമൂഹങ്ങളിൽ, ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് പലപ്പോഴും സെൻസിറ്റീവ് വിഷയമായി കണക്കാക്കപ്പെടുന്നു. ഈ സാംസ്കാരിക വീക്ഷണം ചിലപ്പോൾ ആരോഗ്യകരമായ ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ, നിർദ്ദിഷ്ട സന്ദർഭങ്ങൾക്ക് പുറത്ത് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ധാർമ്മികമായി തെറ്റാണെന്ന് ചില കമ്മ്യൂണിറ്റികളിൽ പ്രബലമായ വിശ്വാസം നിലനിൽക്കുന്നു. പാരമ്പര്യത്തിൽ വേരൂന്നിയ ഈ ചിന്താഗതിക്ക് കൂടുതൽ സന്തുലിതവും മാന്യവുമായ ലിംഗ ചലനാത്മകതയിലേക്കുള്ള പുരോഗതിയെ തടയിടാനുളള സാധ്യത ഏറെയാണ്. ഇത് ചില ആൺകുട്ടികളും, പെൺകുട്ടികളും   ഇതിനു എതിരെ മത്സരിക്കുവാനും, ഈ സ്വന്തതന്ത്ര്യം നേടിയെടുക്കാവാനുള്ള ഒരു പോംവഴി ആകാറുണ്ട്. സ്ത്രീകളും പുരുഷന്മാരും സാമൂഹിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ഇടപഴകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുമ്പോൾ, അത് പരസ്പര ധാരണയുടെ വികാസത്തെ തടസ്സപ്പെടുത്തുകയും തെറ്റിദ്ധാരണകൾക്ക് കാരണമാവുകയും ചെയ്യും. പുരുഷാധിപത്യ സമൂഹങ്ങളിൽ, ഈ വിശ്വാസ സമ്പ്രദായം ദോഷകരമായ സ്റ്റീരിയോടൈപ്പുകളെ കൂടുതൽ ശാശ്വതമാക്കുന്നു രീതിയിൽ ശാക്തീകരിക്കുന്നു, സ്ത്രീകളെ ദുർബലരായും, ഇരകളായും പുരുഷന്മാരെ പിന്തുടരുന്നവരായും ഗുരുതരമായ രീതിയിൽ ചിത്രീകരിക്കുന്നു. അത്തരം ധാരണകൾ ചൂഷണത്തിനും ദുരുപയോഗത്തിനും ഇടയാക്കുകയാണ് ചെയുന്നത്. ലൈംഗികതയോടും, ലിംഗഭേദത്തോടും കൂടുതൽ പ്രബുദ്ധമായ ഒരു സമീപനം വളർത്തിയെടുക്കേണ്ടത് നിർണായകമാണ്, ശാസ്ത്രീയമായ ധാരണയിൽ അധിഷ്ഠിതമായ ഒന്ന്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടികൾ ഇന്ത്യയിൽ ഇതുവരെ വ്യാപകമായി നടപ്പിലാക്കിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യകരമായ ബന്ധങ്ങളും ലൈംഗികതയെക്കുറിച്ചുള്ള അറിവുള്ള വീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരയില്ലായിമയെ പ്രതിനിധീകരിക്കുന്നു.

സാങ്കേതികവിദ്യയുടെ വളർച്ച

തിരുത്തുക

വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ചെറിയ കുട്ടികൾ ശാസ്ത്രീയമായി ലൈംഗികത എന്താണെന്ന് മനസ്സിലാക്കുന്നതിനു മുൻപുതന്നെ ലൈംഗികചിത്രങ്ങൾ കാണുകയും കൂട്ടുകാരിൽ നിന്നോ ചിലപ്പോൾ മുതിർന്നവരിൽ നിന്നോ തെറ്റിദ്ധരിപ്പിക്കുന്ന അറിവുകൾ നേടുകയും ചെയ്യുന്നു. ഇത് ലൈംഗികതയെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകാൻ കാരണമാവുകയും മനസിലാക്കിയതെല്ലാം അന്ധമായി അനുകരിക്കാനുള്ള താത്പര്യം ജനിക്കുകയും ചെയ്യുന്നു. അത് ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. കൗമാരപ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന സ്വാഭാവികമായ കൗതുകങ്ങൾ പോലും ചിലപ്പോൾ ഇത്തരം പരീക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം. മാതാപിതാക്കളിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ മറ്റ് ആരോഗ്യവിദഗ്ധരിൽ നിന്നോ ശരിയായ അറിവ് ലഭിക്കാത്തതും, ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവവും പ്രശ്നം കൂടുതൽ വഷളാക്കാറുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. Roberts, Albert R.; Ann Wolbert Bergess; CHERYL REGEHR (2009). Victimology: Theories and Applications. Sudbury, Mass: Jones & Bartlett Publishers. p. 228. ISBN 978-0-7637-7210-9.{{cite book}}: CS1 maint: multiple names: authors list (link)
  2. "www.ena.org" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  3. "Violence Against Women: Worldwide Statistics". Archived from the original on 2007-12-12. Retrieved 2010-06-26.
  4. "UCSC Rape Prevention Education: Rape Statistics". www2.ucsc.edu. Archived from the original on 2007-12-23. Retrieved 2008-01-01. The study was conducted in Detroit, USA.
  5. Abbey, A., BeShears, R., Clinton-Sherrod, A. M., & McAuslan, P. (2004). Psychology of Women Quarterly, 28, 323-332."Similarities and differences in women's sexual assault experiences based on tactics used by the perpetrator" Archived 2013-01-08 at the Wayback Machine.. Accessed 10 December 2007.
  6. Human Rights WatchNo Escape: Male Rape In U.S. Prisons. Part VII. Anomaly or Epidemic: The Incidence of Prisoner-on-Prisoner Rape.
  7. Robert W. Dumond, "Ignominious Victims: Effective Treatment of Male Sexual Assault in Prison," August 15, 1995, p. 2; states that "evidence suggests that [male-male sexual assault in prison] may a staggering problem"). Quoted in Mariner, Joanne; (Organization), Human Rights Watch (2001-04-17). No escape: male rape in U.S. prisons. Human Rights Watch. p. 370. ISBN 9781564322586. Retrieved 7 June 2010.
  8. Struckman-Johnson, Cindy (2006). "A Comparison of Sexual Coercion Experiences Reported by Men and Women in Prison". Journal of Interpersonal Violence. 21 (12): 1591ֱ615. doi:10.1177/0886260506294240. ISSN 0886-2605. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); reports that "Greater percentages of men (70%) than women (29%) reported that their incident resulted in oral, vaginal, or anal sex. More men (54%) than women (28%) reported an incident that was classified as rape."
  9. http://www.msu.edu/~sdclub/resources/criminal%20code.doc
  10. "Race and crime: a biosocial analysis". Anthony Walsh (2004). Nova Publishers. pp.23–24. ISBN 978-1-59033-970-1
  11. Devgan, Raman (n.d.). "IPC Section 375". A Lawyers Reference.
  12. See for example in the British Virgin Islands under the Criminal Code, 1997
  13. ഡോ. രജനി. ടി.ജി. "എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങൾ സംഭവിക്കുന്നു?". ലൈംഗികാതിക്രമങ്ങൾ: ഒരു മന:ശാസ്ത്രവിശകലനം (1 ed.). മാതൃഭൂമി. ISBN 978-81-8266-064-9. Archived from the original (ലേഖനം) on 2014-11-02. Retrieved 2 നവംബർ 2014.
  14. http://www.soc.ucsb.edu/sexinfo/article/rape Archived 2019-04-07 at the Wayback Machine. UCSB's SexInfo
  15. "Why Men Rape by Randy Thornhill and Craig T. Palmer". 2000.
  16. 16.0 16.1 Rodriguez-Nieto, G., Emmerling, F., Dewitte, M. et al. The Role of Inhibitory Control Mechanisms in the Regulation of Sexual Behavior. Arch Sex Behav 48, 481–494 (2019). https://doi.org/10.1007/s10508-018-1283-7
  17. Bancroft, John; Janssen, Erick (2000). "The dual control model of male sexual response: A theoretical approach to centrally mediated erectile dysfunction". Neuroscience & Biobehavioral Reviews. 24 (5): 571–579. doi:10.1016/S0149-7634(00)00024-5. PMID 10880822. S2CID 17171265.
"https://ml.wikipedia.org/w/index.php?title=ബലാത്സംഗം&oldid=4138623" എന്ന താളിൽനിന്ന് ശേഖരിച്ചത്