കേരളത്തിൽ നിന്നുള്ള മുൻ രാജ്യ സഭാംഗവും പ്രസിദ്ധ മലയാള സാഹിത്യകാരനുമാണ് ടി.കെ.സി. വടുതല.(23 ഡിസംബർ 1921 - 1 ജൂലൈ 1988)

ടി.കെ.സി. വടുതല
ടി.കെ.സി. വടുതല.jpg
ജനനം1921 ഡിസംബർ 23
മരണം1988 ജൂലൈ 1
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്രാജ്യസഭാംഗം, മലയാള സാഹിത്യകാരൻ

ജീവിതരേഖതിരുത്തുക

യഥാർത്ഥ പേര്‌ ടി.കെ.ചാത്തൻ. 1921 ഡിസംബർ 23-ന്‌ എറണാകുളത്ത്‌ വടുതലയിൽ ജനിച്ചു. അച്ഛൻ തൈപ്പി കണ്ടൻ. അമ്മ പനക്കപ്പാടത്തു കുറുമ്പ. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ ഹൈസ്‌കൂളിൽനിന്ന്‌ പഠിപ്പു കഴിഞ്ഞിറങ്ങി. 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്തു. പിന്നീട്‌ പട്ടാളത്തിൽ ചേർന്നു. 1948-ൽ തൃശൂർ കേരളവർമ്മ കോളജിൽ ബി.ഒ.എൽ. ഡിഗ്രിക്ക്‌ ചേർന്നു. കോളജ്‌ വിദ്യാഭ്യാസാനന്തരം 1952-ൽ കുറച്ചുകാലം കോഴിക്കോട്‌ ആകാശവാണിയിൽ ജോലി ചെയ്‌തു. പിന്നീട്‌ ഏഴു കൊല്ലം കൊച്ചിൻ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലും കൊച്ചിൻ കസ്‌റ്റംസിലും ഉദ്യോഗസ്ഥനായിരുന്നു. 1960-ൽ കേരള സർക്കാരിന്റെ പബ്ലിക്‌ റിലേഷൻസ്‌ ഡിപ്പാർട്ട്‌മെന്റിൽ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ ഓഫീസറായി നിയമിക്കപ്പെട്ടു. 1976-ൽ അഡീഷണൽ ഡയറക്‌ടറായി സർവ്വീസിൽനിന്നു വിരമിച്ചു. സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്‌റ്ററി അസോസിയേഷന്റെയും നിർവ്വാഹകസമിതി അംഗമായിരുന്നു.[1] 1986-1988 കാലഘട്ടത്തിൽ കോൺഗ്രസ് (ഐ.) പ്രതിനിധിയായി രാജ്യസഭാംഗമായിട്ടുണ്ട്.[2]

ഭാര്യ : സി.കെ.ജാനകി. ആറു മക്കൾ. 1988 ജൂലൈ ഒന്നിന്‌ അന്തരിച്ചു. മകൻ ചന്ദ്രഹാസൻ വടുതല ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസർ.

കൃതികൾതിരുത്തുക

  • 'ചങ്ക്‌രാന്തി അട’യും മറ്റ്‌ പ്രധാന കഥകളും


പുരസ്കാരംതിരുത്തുക

അവലംബംതിരുത്തുക

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1523
  2. rajyasabha.nic.in/rsnew/pre_member/1952_2003/v.pdf

കറ്റയും കൊയ്ത്തും

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.കെ.സി._വടുതല&oldid=3496457" എന്ന താളിൽനിന്ന് ശേഖരിച്ചത്