ഒടുക്ക്

(Cleistanthus collinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഴ കുറവുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെറുമരമാണ് ഒടുക്ക് (ശാസ്ത്രീയനാമം: Cleistanthus collinus - ക്ലൈസ്റ്റാന്തസ് കോളിനസ്) വനാന്തർഭാഗങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഒടുവൻ എന്ന പേരിലും മരം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഇലകൊഴിയും വനങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.

ഒടുക്ക്
Cleistanthus collinus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Cleistanthus
Species:
C. collinus
Binomial name
Cleistanthus collinus
(Roxb.) Benth. & Hook.f.
Synonyms
  • Amanoa collina (Roxb.) Baill.
  • Andrachne cadishaco Roxb. ex Wall. [Invalid]
  • Andrachne orbiculata Roth
  • Bridelia collina (Roxb.) Hook. & Arn.
  • Cleistanthus collinus (Roxb.) Benth.
  • Clutia collina Roxb.
  • Emblica palasis Buch.-Ham.
  • Lebidieropsis collina (Roxb.) Müll.Arg.
  • Lebidieropsis orbiculata (Roth) Müll.Arg.
  • Lebidieropsis orbiculata var. lambertii Müll.Arg.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചെങ്കല്ലുള്ള പ്രദേശങ്ങളിൽ ഒടുക്ക് നന്നായി വളരുന്നു. വരൾച്ച സഹിക്കാൻ ശേഷിയുള്ളവയാണ് ഈ ഇനം വൃക്ഷങ്ങൾ. ഇവയുടെ പുറംതൊലിക്ക് കട്ടിയുണ്ട്. തൊലിയുടെ ഛേദതലം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയും ഉണ്ട്. ഏപ്രിൽ - മേയ് മാസത്തിലാണ് ഒടുക്ക് പുഷ്പിക്കുന്നത്. പൂക്കളിൽ ആൺ-പെൺ പൂക്കൾ പ്രത്യേകമായുണ്ട്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്[2]. 5 മുതൽ 6 വരെ ദളങ്ങൾ ഉണ്ട്. അത്രയും കേസരങ്ങളും കർണ്ണങ്ങളും കാണപ്പെടുന്നു. വനത്തിൽ സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. കാതലും വെള്ളയും ഉള്ള തടിക്ക് ഇരുണ്ട കറുപ്പു നിറമാണ്. കാതലിനു ഭാരമുണ്ടെങ്കിലും കടുപ്പവും ഭാരവും കുറവാണ്. ഇലയും കായും തടിയും എല്ലാം വിഷമയമാണ്.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒടുക്ക്&oldid=3402354" എന്ന താളിൽനിന്ന് ശേഖരിച്ചത്