ബ്രസൽസ് നഗരം

(City of Brussels എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസൽസ്- തലസ്ഥാന പ്രദേശത്തെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ്‌ ബ്രസൽസ് നഗരം(French: Bruxelles-Ville or Ville de Bruxelles, Dutch: Stad Brussel) ബ്രസൽസ് നഗരമാണ് ബെൽജിയത്തിലെ നിയമമനുസരിച്ച് ഔദ്യോഗികതലസ്ഥാനം.[2] 10-ആം നൂറ്റാണ്ടിൽ ചാൾമാഗ്നെയുടെ പേരമകൻ ഒരു കോട്ടയായി സ്ഥാപിച്ച ബ്രസൽസ് ഇന്ന് 10 ലക്ഷത്തിലധികം ജനങ്ങക്ക് വസിക്കുന്ന ഒരു വൻ‌നഗരമാണ്.

ബ്രസൽസ് നഗരം
Ville de Bruxelles (in French)
Stad Brussel (in Dutch)
പതാക ബ്രസൽസ് നഗരം Ville de Bruxelles (in French) Stad Brussel (in Dutch)
Flag
ഔദ്യോഗിക ചിഹ്നം ബ്രസൽസ് നഗരം Ville de Bruxelles (in French) Stad Brussel (in Dutch)
Coat of arms
CountryBelgium
RegionBrussels
CommunityFlemish Community
French Community
Arrondissementബ്രസൽസ്
ഭരണസമ്പ്രദായം
 • Mayor (list)Freddy Thielemans (PS)
വിസ്തീർണ്ണം
 • ആകെ33.09 ച.കി.മീ.(12.78 ച മൈ)
ജനസംഖ്യ
 (1 January 2011)[1]
 • ആകെ1,63,210
 • ജനസാന്ദ്രത4,900/ച.കി.മീ.(13,000/ച മൈ)
Postal codes
1000-1130
Area codes02
വെബ്സൈറ്റ്www.brucity.be
Map of ബ്രസൽസ് നഗരം
ബ്രസൽസ് ടൗൺ ഹാൾ

ബ്രസൽസ്-തലസ്ഥാന പ്രദേശം, ഫ്ലാൻഡേഴ്സ്, ഫ്രെഞ്ച് കമ്മ്യൂണിറ്റി ഓഫ് ബെൽജിയം എന്നിവയുടേയും തലസ്ഥാനമാണ് ബ്രസൽസ്.

ബ്രസൽസ് എന്ന പേര് ബ്രസൽസ്- തലസ്ഥാന പ്രദേശത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ ബ്രസൽസ് നഗരം (ജനസംഖ്യ-140,000), ബ്രസൽസ്- തലസ്ഥാന പ്രദേശം (ജനസംഖ്യ-1,067,162, 1 ഫെബ്രുവരി 2008 അനുസരിച്ച്), ബ്രസൽസ് മെട്രോപൊളിറ്റൻ പ്രദേശം (ജനസംഖ്യ-2,100,000 നും 2,700,000 നും ഇടയിൽ) ഇവ മൂന്നിനേയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ബ്രസൽസ് നഗരം, യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ്. യൂറോപ്യൻ യൂണിയന്റെ പ്രധാന കേന്ദ്രങ്ങളിൽ പലതും - കമ്മീഷൻ, പാർലമന്റ്റ്, കൗൺസിൽ തുടങ്ങിയവ- ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽത്തന്നെ മറ്റ് പല പാൻ യൂറോപ്യൻ സംഘടനകളുടേയും പ്രധാന കാര്യാലയങ്ങൾ ബ്രസൽസിൽ പ്രവർത്തിക്കുന്നു. നാറ്റോയും ബ്രസൽസ് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

1555-ലെ ഭൂപടം - ചിത്രത്തിൽ വ്യക്തമായി കാണുന്നതും 1356-നും 1383-നുമിടയിൽ പണിതീർത്തതുമായ രണ്ടാം ചുറ്റുമതിലിനകത്ത് ( ഡച്ച്: tweede stadsomwalling, ഫ്രഞ്ച്: seconde enceinte)ഉൾപ്പെടുന്ന പ്രദേശങ്ങളാണ്‌ ബ്രസ്സൽസ് നഗരത്തിന്റെ ഭാഗമായി ആദ്യകാലങ്ങളിൽ കണക്കാക്കപ്പെട്ടിരുന്നത്.

അവലംബം തിരുത്തുക

  1. Population per municipality on 1 January 2011 (XLS; 322 KB)
  2. Article 194 of Belgium's constitution Archived 2013-03-29 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബ്രസൽസ്_നഗരം&oldid=3788288" എന്ന താളിൽനിന്ന് ശേഖരിച്ചത്