സർക്കാസിയൻ ജനത

(Circassians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർക്കാസിയൻ ജനത വടക്കൻ കോക്കസസിലെ ഒരു ചരിത്രപരമായ രാജ്യമായിരുന്ന സർക്കാസിയയിൽ നിന്നുള്ള തദ്ദേശീയ വടക്കുപടിഞ്ഞാറൻ കൊക്കേഷ്യൻ വംശീയ വിഭാഗവും ഒരു സമൂഹവുമാണ്.[29] 19-ആം നൂറ്റാണ്ടിൽ റഷ്യൻ-സർക്കാസിയൻ യുദ്ധകാലത്ത് റഷ്യൻ സാമ്രാജ്യം നടത്തിയ സർക്കാസിയൻ വംശഹത്യയുടെ അനന്തരഫലമായി, മിക്ക സർക്കാസിയക്കാരും അവരുടെ മാതൃരാജ്യമായിരുന്ന സർക്കാസിയയിൽനിന്ന് ഇന്നത്തെ തുർക്കിയിലേക്കും പശ്ചിമേഷ്യൻ‌ രാജ്യങ്ങളിലേയ്ക്കും നാടുകടത്തപ്പെടുകയും അവരിൽ ഭൂരിഭാഗവും ഇന്നും ആ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിച്ചിരിക്കുകയും ചെയ്യുന്നു.[30] 50-ലധികം രാജ്യങ്ങളിലായി ഏകദേശം 3.7 ദശലക്ഷം സർക്കാസിയൻ പ്രവാസികളുണ്ടെന്നാണ് 1990-കളുടെ പ്രാരംഭത്തിൽ അൺപ്രസന്റഡ് നേഷൻസ് ആൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ കണക്കാക്കി.[31]

സർക്കാസിയൻ ജനത
Adyghe: Адыгэхэр (Adyghe)
Total population
c.
Regions with significant populations
ടർക്കി Turkey2,000,000–3,000,000[1][2][3]
 റഷ്യ718,729[4]
Jordan Jordan250,000[5][3]
Syria Syria80,000–120,000[3][6][7][8][9]
ഈജിപ്റ്റ് Egypt50,000[അവലംബം ആവശ്യമാണ്]
ജെർമനി Germany40,000[3][10]
ലിബിയ Libya35,000[11]
Iraq Iraq34,000[12]
യുണൈറ്റഡ് സ്റ്റേറ്റ്സ് United States25,000[12]
സൗദി അറേബ്യ Saudi Arabia23,000[അവലംബം ആവശ്യമാണ്]
ഇറാൻ Iran5,000–50,000[13]
ഇസ്രയേൽ Israel4,000–5,000[14][15][16]
 ഉസ്ബെക്കിസ്ഥാൻ1,257[17]
കൊസോവോ Kosovo1,200[12]
 ഉക്രൈൻ1,000[18]
 പോളണ്ട്1,000[19][20][21]
 നെതർലൻഡ്സ്500[22]
 കാനഡ400[23]
 Belarus116[24]
 തുർക്ക്മെനിസ്താൻ54[25]
Languages
Native:
West Circassian, East Circassian
Diaspora:
Turkish, Russian, Arabic, English, German, Persian, Hebrew
Religion
Majority: Sunni Islam (Hanafi-Maturidi, rarely Naqshbandi)[13]
Minority:
Other forms of Islam
Christianity: mostly Eastern Orthodoxy, but also Catholicism[26]
Circassian paganism[27]
Irreligion[28]
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Abkhaz, Abazin

സർക്കാസിയൻ ജനതയുടെ പൂർവ്വിക ഭാഷ സർക്കാസിയൻ ഭാഷയും,[32] ഇസ്ലാം പതിനേഴാം നൂറ്റാണ്ട് മുതൽ അവർക്കിടയിലുള്ള പ്രബലമായ മതവുമാണ്.[33] പുരാതന കാലം മുതൽക്കുതന്നെ സർക്കാസിയ ആവർത്തിച്ചുള്ള അധിനിവേശത്തിന് വിധേയയമായിരുന്നു. അതിന്റെ ഒറ്റപ്പെട്ട ഭൂപ്രകൃതിയും ബാഹ്യ സമൂഹങ്ങൾ ഈ പ്രദേശത്തിന് നൽകിയിട്ടുള്ള തന്ത്രപരമായ മൂല്യവും സർക്കാസിയൻ ദേശീയ സ്വത്വത്തെ ഒരു വലിയ പരിധിവരെ രൂപപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.[34]

പച്ചനിറത്തിലുള്ള ദീർഘ ചതുരത്തിനുള്ളിൽ അർദ്ധ വൃത്താകൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പന്ത്രണ്ട് സ്വർണ്ണനക്ഷത്രങ്ങൾക്കു താഴെ മധ്യബാഗത്തായി മൂന്ന് അമ്പുകളും ഉൾപ്പെട്ടിരിക്കുന്ന സർക്കാസിയൻ പതാക സർക്കാസിയക്കാരുടെ ദേശീയ പതാകയാണ്. പന്ത്രണ്ട് നക്ഷത്രങ്ങൾ അബ്സാഖ്, ബെസ്ലെനെയ്, ബ്ഷെദുഗ്, ഹതുക്വേ, കബാർഡിയൻസ്, മാംഖേഗ്, നതുഖാജ്, ഷാപ്സുഗ്, ചെമിർഗോയ്, ഉബിഖ്, യെഗെറുഖ്വേ, ഷാനെ എന്നീ പന്ത്രണ്ട് ചരിത്രപരമായ സർക്കാസിയൻ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു.[35]

സ്ഥിരതാമസമാക്കിയ പ്രദേശങ്ങളിലെല്ലാം സർക്കാസിയൻ ജനത തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആഗമനകാലം മുതൽ, സർക്കാസിയൻ വംശീയ വിഭാഗത്തിന് വൻ സ്വാധീനമുള്ള, തുർക്കിയിൽ അവർ സ്വാതന്ത്ര്യ സമരത്തിൽ[36] പ്രധാന പങ്കുവഹിച്ചവരും തുർക്കിയുടെ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരുടെ കൂട്ടത്തിലുണ്ടായിരുന്നവരുമാണ്.[37] ജോർദ്ദാനിൽ തലസ്ഥാന നഗരമായ അമ്മാൻ സ്ഥാപിക്കുന്നതിൽ അവർ മുഖ്യ പങ്ക് വഹിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സിറിയയിൽ, നാസികൾക്കെതിരായ സഖ്യകക്ഷികളുടെ കാവൽക്കാരായി സേവനമനുഷ്ടിച്ച അവർ ഇപ്പോഴും അവിടെ ഉയർന്ന സ്ഥാനങ്ങളിൽ പ്രവർ‌ത്തിക്കുന്നു.[38] ലിബിയയിൽ അവർ ഉയർന്ന സൈനിക സ്ഥാനങ്ങളിൽ സേവനം നടത്തുമ്പോൾ ഈജിപ്തിൽ, ഭരണവർഗത്തിന്റെ ഭാഗമായിരുന്ന അവർ,[39] മുഹമ്മദ് അലി പാഷയുടെ ഭരണകാലത്ത് വ്യാവസായിക രംഗങ്ങളിൽ സംഭാവനകൾ നൽകി.[40][41][42]

ചരിത്രപരമായ സർക്കാസിയയെ സോവിയറ്റ്, റഷ്യൻ ഭരണകൂടങ്ങൾ ആധുനിക റിപ്പബ്ലിക്കുകളായ അഡിജിയ, കബാർഡിനോ-ബാൽക്കറിയ, കറാച്ചെയ്-ചെർകെസിയ, ക്രാസ്നോദാർ ക്രായ് എന്നിങ്ങനെയും സ്റ്റാവ്രോപോൾ ക്രായിയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്. അതനുസരിച്ച്, അടിസ്ഥാനപരമായി ഒരേ ജനതയാണെങ്കിൽക്കുൂടി സർക്കാസിയക്കാരെ അഡിജിയയിലെ അഡിജിയൻസ്, കബാർഡിനോ-ബാൽക്കറിയയിലെ കബാർഡിയൻസ്, കറാച്ചെ-ചെർക്കേഷ്യയിലെ ചെർകെസ്, ക്രാസ്നോദർ ക്രായിയിലെ ഷാപ്‌സഗ് എന്നിങ്ങനെ 4 വിഭാഗങ്ങളായി നിയുക്തമാക്കിയിട്ടുണ്ട്.  ഇന്ന്, ഏകദേശം 800,000 സർക്കാസിയക്കാർ ചരിത്രപരമായ സർക്കാസിയയിൽ തുടരുമ്പോൾ 4,500,000 പേർ മറ്റെവിടെയെങ്കിലും അധിവസിക്കുന്നു.

വംശീയ നാമങ്ങൾ

തിരുത്തുക

സർക്കാസിയൻ ജനത തങ്ങളെ അഡിഗെ[43] എന്ന് വിളിക്കുന്നു (Adyga, Adiga, Adige, Adığe, Adyge, Adygei എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു). ഒരു വീക്ഷണമനുസരിച്ച്, ആയിരക്കണക്കിന് വർഷങ്ങളായി സർക്കാസിയൻ ജനത പർവതങ്ങളിൽ താമസിക്കുന്നതിനാൽ, ഒരു പർവതാരോഹകനെ സൂചിപ്പിക്കുന്ന "ഉയർന്ന" എന്നർത്ഥം വരുന്ന ആറ്റിഗെ എന്ന പദത്തിൽ നിന്നാണ് (Adyghe: Iатыгъэ, romanized: 'atığə) ഈ പേര് ഉരുത്തിരിഞ്ഞത്.[44][45]

ചരിത്രം

തിരുത്തുക

ജനിതകപരമായി, അഡിഗെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചില സ്വാധീനങ്ങളോടെ, കോക്കസസിലെ അയൽക്കാരുമായി ഭാഗികമായി വംശപാരമ്പര്യം പങ്കിട്ടു.[46] ചെർക്കസ് എന്നും അറിയപ്പെടുന്ന സർക്കാസിയൻ ഭാഷ വടക്കുപടിഞ്ഞാറൻ കൊക്കേഷ്യൻ ഭാഷാ കുടുംബത്തിലെ അംഗമാണ്. പ്രധാനമായും വടക്കുപടിഞ്ഞാറൻ കോക്കസസ് മേഖലയിലെ തൊപ്പിക്കല്ലുകൾ പോലെയുള്ള പുരാവസ്തു കണ്ടെത്തലുകൾ വടക്കുപടിഞ്ഞാറൻ കോക്കസസിലെ ഒരു മെഗാലിത്തിക് സംസ്കാരത്തെ സൂചിപ്പിക്കുന്നു.[47]

പ്രധാനമായും ഇന്നത്തെ സർക്കാസിയൻ ജനതയുടെ പൂർവ്വികർ സിന്ദ്-മയോട്ട് ഗോത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്.[48][49][50] പുരാവസ്തു ഗവേഷണത്തിന്റെ ഫലമായി ലഭിച്ച കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഈ ഗോത്രങ്ങൾ കോക്കസസിലെ തദ്ദേശീയരായിരുന്നുവെന്നാണ്.[51][52] ചില ഗവേഷകർ സർക്കാസിയൻ ജനതയും ഇന്തോ-യൂറോപ്യൻ സംസാരിക്കുന്ന സമൂഹങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് അവകാശപ്പെടുമ്പോൾ[53] മറ്റുചിലർ പുരാതന അനറ്റോലിയൻ ജനതയിൽ നിന്നുള്ള ഹാട്ടിയും സർക്കാസിയനുകളും തമ്മിൽ ബന്ധമുണ്ടെന്ന് വാദിക്കുന്നുവെങ്കിലും[54][55][56] ഈ സിദ്ധാന്തങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നുമാത്രമല്ല അവ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുമില്ല. സർക്കാസിയക്കാരിൽ നടത്തിയ ജനിതക പരിശോധനകളുടെ പരിധിയിൽ, സർക്കാസിയൻ ജനതയുടെ ഏറ്റവുമടുത്ത ബന്ധുക്കൾ ഇംഗുഷ്, ചെചെൻസ്, അബ്ഖാസിയൻ എന്നിവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[57]

  1. Richmond, Walter (2013). The Circassian Genocide. Rutgers University Press. p. 130. ISBN 978-0813560694.
  2. Danver, Steven L. (2015). Native Peoples of the World: An Encyclopedia of Groups, Cultures and Contemporary Issues. Routledge. p. 528. ISBN 978-1317464006.
  3. 3.0 3.1 3.2 3.3 Zhemukhov, Sufian (2008). "Circassian World Responses to the New Challenges" (PDF). PONARS Eurasia Policy Memo No. 54: 2. Retrieved 8 May 2016.
  4. "Итоги Всероссийской переписи населения 2010 года в отношении демографических и социально-экономических характеристик отдельных национальностей. Приложение 2. Национальный состав населения по субъектам Российской Федерации" (in റഷ്യൻ). Archived from the original on 2021-12-09. Retrieved 5 August 2019.
  5. "Израйльский сайт ИзРус". Archived from the original on 30 October 2013. Retrieved 8 April 2013.
  6. "Syrian Circassians returning to Russia's Caucasus region". TRTWorld. TRTWorld and agencies. 2015. Archived from the original on 1 June 2016. Retrieved 8 May 2016. Currently, approximately 80,000 ethnic Circassians live in Syria after their ancestors were forced out of the northern Caucasus by Russians between 1863 and 1867.
  7. "Syria" Archived 11 May 2011 at the Wayback Machine. Library of Congress
  8. "Независимые английские исследования". Archived from the original on 8 May 2013. Retrieved 8 April 2013.
  9. "single | The Jamestown Foundation". Jamestown.org. 7 May 2013. Retrieved 20 August 2013.
  10. Lopes, Tiago André Ferreira. "The Offspring of the Arab Spring" (PDF). Strategic Outlook. Observatory for Human Security (OSH). Archived from the original (PDF) on 2019-07-26. Retrieved 16 June 2013.
  11. "Via Jamestown Foundation". Archived from the original on 10 September 2012. Retrieved 8 April 2013.
  12. 12.0 12.1 12.2 "Adyghe by country". Archived from the original on 21 October 2013. Retrieved 8 April 2013.
  13. 13.0 13.1 "Circassians in Iran". Caucasus Times. 9 February 2018.
  14. Besleney, Zeynel Abidin (2014). The Circassian Diaspora in Turkey: A Political History. Routledge. p. 96. ISBN 978-1317910046.
  15. Torstrick, Rebecca L. (2004). Culture and Customs of Israel. Greenwood Publishing Group. p. 46. ISBN 978-0313320910.
  16. Louër, Laurence (2007). To be an Arab in Israel. Columbia University Press. p. 20. ISBN 978-0231140683.
  17. "Всесоюзная перепись населения 1989 года. Национальный состав населения по республикам СССР" (in റഷ്യൻ). Archived from the original on 6 January 2012. Retrieved 6 August 2019.
  18. "The distribution of the population by nationality and mother tongue". 2001.ukrcensus.gov.ua. Retrieved 6 August 2019.
  19. "Circassian Princes in Poland: The Five Princes, by Marcin Kruszynski". www.circassianworld.com. Archived from the original on 2020-07-28. Retrieved 29 January 2020.
  20. "Polish-Circassian Relation in 19th Century, by Radosław Żurawski vel Grajewski". www.circassianworld.com. Archived from the original on 2020-07-28. Retrieved 29 January 2020.
  21. "Polonya'daki Çerkes Prensler: Beş Prens". cherkessia.net. 26 December 2011. Retrieved 29 January 2020.
  22. Zhemukhov, Sufian, Circassian World: Responses to the New Challenges, archived from the original on 12 October 2009
  23. Hildebrandt, Amber (14 August 2012). "Russia's Sochi Olympics awakens Circassian anger". CBC News.
  24. "Национальный статистический комитет Республики Беларусь" (PDF) (in ബെലാറുഷ്യൻ). Statistics of Belarus. Archived from the original (PDF) on 18 October 2013.
  25. "Итоги всеобщей переписи населения Туркменистана по национальному составу в 1995 году" (in റഷ്യൻ). Archived from the original on 13 March 2013. Retrieved 6 August 2019.
  26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Greenwood എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  27. 2012 Survey Maps Archived 2017-03-20 at the Wayback Machine.. "Ogonek". No 34 (5243), 27 August 2012. Retrieved 24 September 2012.
  28. Svetlana Lyagusheva (2005). "Islam and the Traditional Moral Code of Adyghes". Iran and the Caucasus. 9 (1): 29–35. doi:10.1163/1573384054068123. JSTOR 4030903. in February 1996... Respondents in the 20–35 age grouop... 26 percent considered themselves atheists... {{cite journal}}: Unknown parameter |agency= ignored (help)
  29. Minahan, James (2010). One Europe, Many Nations: A Historical Dictionary of European National Groups. Greenwood Press. p. 12. ISBN 9780313309847.
  30. "International Circassian Association". Archived from the original on 4 March 2016. Retrieved 26 April 2014.
  31. Unrepresented Nations and Peoples Organization (1998). Mullen, Christopher A.; Ryan, J. Atticus (eds.). Yearbook 1997. The Hague: Kluwer Law International. pp. 67–69. ISBN 978-90-411-1022-0.
  32. Hewitt, George (2005). "North West Caucasian". Lingua. 115 (1–2): 17. doi:10.1016/j.lingua.2003.06.003. Retrieved 16 April 2017.
  33. "Главная страница проекта 'Арена' : Некоммерческая Исследовательская Служба СРЕДА". Sreda.org. 19 October 2012. Retrieved 20 August 2013.
  34. Bashqawi, Adel (15 September 2017). Circassia: Born to Be Free. ISBN 978-1543447644.
  35. Gammer, Mos%u030Ce (2004). The Caspian Region: a Re-emerging Region. London: Routledge. p. 67.{{cite book}}: CS1 maint: numeric names: authors list (link)
  36. Ünal, Muhittin (1996). Kurtuluş Savaşında Çerkeslerin Rolü. ISBN 9789754065824.
  37. Çerkeslerin MİT İçindeki Yeri
  38. Tastekin, Fahim. Syria’s Circassians Caught in Crossfire. Al-Monitor. 2012-11-21.
  39. Lewis, Martin W. The Circassian Mystique and its Historical Roots. Retrieved 18 May 2015.
  40. Afaf Lutfi Sayyid-Marsot, "Egypt in the reign of Muhammad Ali Pasha", pp. 123–124.
  41. Yunan Labib Rizk, The making of a king Archived 2008-08-14 at the Wayback Machine., Al-Ahram Weekly, 762, 29 September – 5 October 2005.
  42. Goldschmidt, Arthur Jr. (2000). Biographical Dictionary of Modern Egypt. Lynne Rienner Publishers. p. 1. ISBN 978-1-55587-229-8. Retrieved 18 May 2015.
  43. James Stuart Olson, et al., eds. "Cherkess".An Ethnohistorical Dictionary of the Russian and Soviet Empires. Greenwood Publishing, 1994. p. 150. ISBN 9780313274978 "The Beslenei (Beslenej) are located between the upper Urup and Khozdya rivers, and along the Middle Laba River, in the western reaches of the North Caucasus."
  44. Spencer, Edmund, Travels in the Western Caucasus, including a Tour through Imeritia, Mingrelia, Turkey, Moldavia, Galicia, Silesia, and Moravia in 1836. London, H. Colburn, 1838. p. 6.
  45. Loewe, Louis. A Dictionary of the Circassian Language: in Two Parts: English-Circassian-Turkish, and Circassian-English-Turkish. London, Bell, 1854. p. 5.
  46. Li, Jun; Absher, Devin M.; Tang, Hua; Southwick, Audrey M.; Casto, Amanda M.; Ramachandran, Sohini; Cann, Howard M.; Barsh, Gregory S.; Feldman, Marcus; Cavalli-Sforza, Luigi L.; Myers, Richard M. (2008). "Worldwide Human Relationships Inferred from Genome-Wide Patterns of Variation". Science. 319 (5866): 1100–1104. Bibcode:2008Sci...319.1100L. doi:10.1126/science.1153717. PMID 18292342. S2CID 53541133.
  47. "המרכז למורשת הצ'רקסית בכפר קמא". circassianmuseum.co.il. Archived from the original on 7 January 2013.
  48. General İsmail Berkok, Tarihte Kafkasya,İstanbul,1958, s.135-136.
  49. Turabi Saltık, Sindika Krallığı, Jineps, Ocak 2007, s.5.
  50. Tamara V.Polovinkina,Çerkesya, Gönül Yaram, Ankara,2007, s.21-45.
  51. Генрих Ананенко,Сыд фэдагъа Синдикэр?,Адыгэ макъ gazetesi,07.01.1992.
  52. V.Diakov-S.Kovalev,İlkçağ Tarihi, Ankara,1987, s.345-355,506-514.
  53. Serbes, Nahit (2012). Yaşayan Efsane Xabze. Phoneix Yayınları. ISBN 9786055738884.
  54. "Hititlerle Çerkezler Arasında Dil Benzerliği". 2003. Archived from the original on 8 December 2018.
  55. Çurey, Ali (2011). Hatti-Hititler ve Çerkesler. Chiviyazıları Yayınevi. ISBN 9786055708399.
  56. Prof.Dr. ĞIŞ Nuh (yazan), HAPİ Cevdet Yıldız (çeviren). Adigece'nin temel sorunları-1. Адыгэ макъ,12/13 Şubat 2009
  57. en:Y-DNA_haplogroups_in_populations_of_the_Caucasus, oldid 982945042[circular reference]
"https://ml.wikipedia.org/w/index.php?title=സർക്കാസിയൻ_ജനത&oldid=4024380" എന്ന താളിൽനിന്ന് ശേഖരിച്ചത്