കറുപ്പൻ തേൻകിളി

(Cinnyris asiaticus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീണ്ടു കൂർത്തതും തീരെ വണ്ണമില്ലാത്തതും ഏറെക്കുറെ വളഞ്ഞതുമായ കൊക്കുകളുള്ള കറുപ്പൻ തേൻകിളിയെ[2] [3][4][5] നാട്ടുമ്പുറത്തും പട്ടണങ്ങളിലും ധാരാളം കാണാം. പൂക്കൾ ഉള്ള ചെടികളും മരങ്ങളും വേണമെന്നേ ഉള്ളൂ.

കറുപ്പൻ തേൻകിളി
Purple Sunbird
ആൺ കറുപ്പൻതേൻകിളി (കൊൽക്കത്ത, ഇന്ത്യ)
പെൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. asiaticus
Binomial name
Cinnyris asiaticus
Latham, 1790
Synonyms

Arachnechthra intermedia
Nectarinia mahrattensis

Purple Sunbird male in Eclipse plumage

പൂവന്മാർക്ക് കമനീയമായ വർണ്ണശോഭയുണ്ടായിരിക്കും. പിടപക്ഷികൾ മങ്ങിയ നിറത്തിലായിരിക്കും. പൂവൻ സന്താനോത്പ്പാദനകാലത്ത് ആകെ തിളങ്ങുന്ന കറുപ്പാണ്. മറ്റു കാലങ്ങളിൽ നെറ്റി മുതൽ വാലുവരെ മങ്ങിയ കറുപ്പും അടിഭാഗങ്ങൾ മുഷിഞ്ഞ വെള്ളയുമായിരിക്കും. ഇക്കാലത്ത് പൂവന് താടിയിൽ നിന്ന് ഉദരം വരെ നീണ്ടുപോകുന്ന ഒരു കറുത്ത പട്ടയുണ്ടായിരിക്കും. പിടയ്ക്കു ഏതു കാലത്തും ഉപരിഭാഗമെല്ലാം പച്ചഛായയുള്ള ഇരുണ്ട തവിട്ടു നിറവും അടിഭാഗമെല്ലാം നേരിയ മഞ്ഞയുമാണ്.

മറ്റു തേൻകിളികളെ പോലെ തന്നെ ആണ് കറുപ്പൻതേൻകിളികളുടെയും ആഹാരരീതി. നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള കറുപ്പൻതേൻകിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്‌. എങ്കിലും മറ്റു തേൻകിളികളെ പോലെ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്. മിക്ക ജാതിക്കാർക്കും എട്ടുക്കാലി അമൃതതുല്യമാണ്.

പ്രജനനം

തിരുത്തുക

മറ്റു തേൻകിളികളെ പോലെ തന്നെ കറുപ്പൻ തേൻകിളികളുടെയും പ്രജനനകാലം ജനുവരിയ്ക്കും ഒക്ടോബറിനും ഇടയ്ക്കാണ്. ഇക്കാലത്ത് കറുപ്പൻ തേൻകിളി ചില ശ്രിംഗാര ചേഷ്ടകളും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് മറ്റു പൂവന്മാരുമായി മത്സരിക്കുന്ന സമയത്ത് ഈ ജാതിക്കാർ അവരുടെ പക്ഷമൂലങ്ങളിൽ ഉള്ള മഞ്ഞതൂവൽ കൂട്ടങ്ങളെ പ്രദർശിപ്പിക്കും. പൂവന്മാർ അനോന്യം തുരത്തുകയും തമ്മിൽ കൊത്തുകയും ചെയ്യും. എല്ലാ തേൻകിളികളുടെയും കൂടുകൾ ഏറെക്കുറെ ഒരുപോലിരിക്കും. നാരുകളും വേരുകളും മാറാല കൊണ്ട് ബന്ധിച്ചു പുറത്തു കരിയിലക്കഷ്ണങ്ങളും എട്ടുകാലികളുടെ മുട്ടസഞ്ചികളും ചിലതരം പുഴുക്കളുടെ കാഷ്ടവും മറ്റും പിടിപ്പിച്ചാണ്‌ കൂടുണ്ടാക്കുക. അതിന്നുള്ളിൽ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും കിടക്കുവാൻ പഞ്ഞിയും അപ്പൂപ്പൻതാടിയും കൊണ്ട് ഒരു മെത്തയും പണിയും. വല്ല ചെടിയുടെയും ശാഖാഗ്രത്തിൽ ആയിരിക്കും കൂടുതൂക്കിയിടുക. പല കൂടുകളും തറയിൽ നിന്ന് നാലഞ്ചടി പൊക്കത്തിൽ ആയിരിക്കും കാണപ്പെടുക. പക്ഷെ കരിയിലകഷ്ണങ്ങളും മറ്റും കൊണ്ട് പൊതിഞ്ഞ കൂട് കണ്ടാൽ അത് ഒരുക്കൂട്ടം ഉണക്കിലകൾ ആണെന്നെ തോന്നു. അടുത്ത് ചെന്ന് നോക്കിയാൽ ഒരു വശത്ത് മുകളിലായി ചെറിയ ഒരു പ്രവേശനദ്വാരം കാണാം. ഈ ദ്വാരത്തിനു മുകളിലായി ചെറിയൊരു 'പടിപ്പുര' യും മിക്ക കൂടുകൾക്കും ഉണ്ടായിരിക്കും. തേൻകിളികൾക്കിടയിൽ കൂടുകെട്ടുന്നതും മുട്ടകൾക്ക് മീതെ അടയിരിക്കുന്നതും പിടപ്പക്ഷികളുടെ കുത്തകയാണ്. മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ പൂവന്മാർ കുഞ്ഞുങ്ങളെ തീററുന്നതിനു സഹായിക്കും.

പ്രത്യേകത

തിരുത്തുക

പല സസ്യങ്ങളുടെയും പരാഗവിതരണത്തിൽ മറ്റു തേൻകിളികളെ പോലെ തന്നെ കറുപ്പൻ തേൻകിളികൾക്കും ഗണ്യമായ പങ്കുണ്ട്. മാത്രമല്ല സസ്യശത്രുക്കൾ ആയ പലതരം കൃമികളെയും പുഴുക്കളെയും പിടിച്ചു തിന്നും ഈ പക്ഷികൾ നമുക്ക് വളരെ ഉപകാരം ചെയ്യുന്നു.


  1. "Nectarinia asiatica". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 July 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 504. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ

"https://ml.wikipedia.org/w/index.php?title=കറുപ്പൻ_തേൻകിളി&oldid=3088065" എന്ന താളിൽനിന്ന് ശേഖരിച്ചത്