രത്നനീലി

(Chilades trochylus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി (Grass Jewel).[1][2][3][4] ഇന്ത്യ കൂടാതെ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം.

രത്നനീലി (Grass Jewel)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. trochylus
Binomial name
Chilades trochylus
Synonyms

Freyeria trochylus

ജീവിതരീതി

തിരുത്തുക

കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. പുളിയാറിലയിലാണ് മുട്ടയിടുന്നത്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്.

ശരീരപ്രകൃതി

തിരുത്തുക

ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു.

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Freyeria Courvoisier, 1920". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. London: Taylor and Francis, Ltd. pp. 367–368.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 273–274.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=രത്നനീലി&oldid=3962221" എന്ന താളിൽനിന്ന് ശേഖരിച്ചത്