ചന്ദ്രയാൻ-4

(Chandrayaan-4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ആസൂത്രണം ചെയ്തിട്ടുള്ള, വരാനിരിക്കുന്ന ചാന്ദ്ര സാമ്പിൾ-റിട്ടേൺ ദൗത്യമാണ് ചന്ദ്രയാൻ-4. ചന്ദ്രയാൻ പ്രോഗ്രാമിലെ നാലാമത്തെ ദൗത്യമാണിത്. ട്രാൻസ്ഫർ മൊഡ്യൂൾ (TM), ലാൻഡർ മൊഡ്യൂൾ (LM), അസെൻഡർ മൊഡ്യൂൾ (AM), റീഎൻട്രി മൊഡ്യൂൾ (RM) എന്നിങ്ങനെ നാല് മൊഡ്യൂളുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ആസൂത്രണം ചെയ്ത ദൗത്യ കാലയളവ് 1 ചാന്ദ്ര ദിനമാണ്, ലാൻഡിംഗിന് നിശ്ചചയിച്ചിരിക്കുന്ന സൈറ്റ് ചന്ദ്രയാൻ -3 ൻ്റെ ലാൻഡിംഗ് സൈറ്റായ ശിവശക്തി പോയിൻ്റിന് സമീപമാണ്.[2][3]

ചന്ദ്രയാൻ-4
ദൗത്യത്തിന്റെ തരംസാമ്പിൾ-റിട്ടേൺ ദൗത്യം
ഓപ്പറേറ്റർഐഎസ്ആർഒ
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്ചന്ദ്രയാൻ
നിർമ്മാതാവ്ഐഎസ്ആർഒ
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി≥ 2028[1]
റോക്കറ്റ്
വിക്ഷേപണത്തറസതീഷ് ധവാൻ സ്പേസ് സെൻ്റർ
കരാറുകാർഐഎസ്ആർഒ
----
ചന്ദ്രയാൻ പ്രോഗ്രാം
← ചന്ദ്രയാൻ-3

ചരിത്രം

തിരുത്തുക

2023 നവംബർ 17-ന്, പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ (ഐഐടിഎം) 62-ാമത് സ്ഥാപക ദിന ചടങ്ങിൽ സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ (എസ്എസി) ഡയറക്ടർ നിലേഷ് എം. ദേശായി ചന്ദ്രനിൽ നിന്നു സാമ്പിൾ ശേഖരിച്ചു മടങ്ങുന്ന ഒരു മിഷൻ്റെ പദ്ധതി വെളിപ്പെടുത്തി. ഇത് വളരെ അഭിലഷണീയമായ ദൗത്യമാണെന്നും അടുത്ത അഞ്ചോ ഏഴോ വർഷത്തിനുള്ളിൽ ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്ന് സാമ്പിൾ കൊണ്ടുവരാനുള്ള ഈ വെല്ലുവിളിയെ നേരിടാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.[4][5] 2023 സെപ്റ്റംബർ 4-ന് ചന്ദ്രയാൻ-3- ൻ്റെ വിക്രം ലാൻഡർ ഭാവി ചാന്ദ്ര സാമ്പിൾ-റിട്ടേൺ ദൗത്യത്തിനായുള്ള സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനായി അതിൻ്റെ എഞ്ചിനുകൾ വീണ്ടും പ്രവർത്തിപ്പിച്ച്, ഉപരിതലത്തിൽ നിന്ന് ഏകദേശം 40 സെൻ്റീമീറ്റർ ഉയരത്തിലേക്ക് ഉയർന്ന് അതിൻ്റെ പ്രാരംഭ ലാൻഡിംഗ് പോയിൻ്റിൽ നിന്ന് 30 മുതൽ 40 സെൻ്റീമീറ്റർ വരെ അകലെ വീണ്ടും ലാൻഡ് ചെയ്തു.[6]

ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഇപ്പോഴും 100 കിലോഗ്രാം പ്രൊപ്പല്ലൻ്റ് ബാക്കിയുണ്ടെന്ന് നിർണ്ണയിച്ചതിന് ശേഷം, ചാന്ദ്ര സാമ്പിൾ-റിട്ടേൺ മിഷൻ്റെ സാങ്കേതികവിദ്യകൾ കൂടുതൽ പരീക്ഷിക്കുന്നതിനായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മടങ്ങാൻ ഐഎസ്ആർഒ തീരുമാനിച്ചു. 2023 ഒക്‌ടോബർ 9-ന്, ആദ്യത്തെ തന്ത്രം എന്ന നിലയിൽ അപ്പോലൂൺ 150-ൽ നിന്ന് 5,112 കിലോമീറ്ററായി ഉയർത്തി. 2023 ഒക്ടോബർ 13-ന്, മൊഡ്യൂൾ ഒരു ട്രാൻസ്-എർത്ത് ഇഞ്ചക്ഷൻ തന്ത്രം നിർവ്വഹിച്ചു. 2023 നവംബർ 10-ന് അതിൻ്റെ ഭ്രമണപഥത്തിൽ നിന്ന് പുറപ്പെട്ടു. ഭൂമിയെ ചുറ്റിയുള്ള ഉയർന്ന ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം, പേടകം 2023 നവംബർ 22-ന് 154,000 കിലോമീറ്റർ ഉയരത്തിൽ അതിൻ്റെ ആദ്യത്തെ പെരിജിയിലെത്തി. 2023 ഡിസംബർ 4-ന് ഐഎസ്ആർഒ, പ്രൊപ്പൽഷൻ മൊഡ്യൂൾ ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള ഉയർന്ന ഭ്രമണപഥത്തിലാണെന്ന് പ്രഖ്യാപിച്ചു.[7]

ഒരു ജി.എസ്.എൽ.വി റോക്കറ്റിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ട്രാൻസ്‌ഫർ മൊഡ്യൂൾ - റീഎൻട്രി മൊഡ്യൂൾ (TM+RM) കോമ്പോസിറ്റ്, അസെൻഡർ മൊഡ്യൂൾ ഡോക്കിംഗിനായി അനുകൂലമായ ചന്ദ്ര ഭ്രമണപഥത്തിൽ നിർത്തും. എൽവിഎം3 റോക്കറ്റിൽ വിക്ഷേപിക്കുന്ന ലാൻഡർ മൊഡ്യൂൾ കം അസെൻഡർ മൊഡ്യൂൾ (LM+AM) ലാൻഡിംഗ് സൈറ്റിലേക്ക് ഇറങ്ങും. തുടർന്ന് ലാൻഡർ മൊഡ്യൂളിലെ റോബോട്ടിക് ആം മെക്കാനിസം ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് അസെൻഡർ മൊഡ്യൂളിലേക്ക് മാറ്റും, തുടർന്ന് അത് ലാൻഡിംഗ് മൊഡ്യൂളിൽ നിന്ന് വേർപെട്ട് നിന്ന് ചന്ദ്രൻ്റെ ഭ്രമണപഥത്തിലെ ട്രാൻസ്‌ഫർ മൊഡ്യൂൾ - റീഎൻട്രി മൊഡ്യൂളുമായി (TM+RM) ഡോക്ക് ചെയ്യും. ട്രാൻസ്ഫർ മൊഡ്യൂൾ സാമ്പിളുകളെ റീഎൻട്രി മൊഡ്യൂളിലേക്ക് മാറ്റുകയും അസെൻഡർ മൊഡ്യൂൾ ഇങ്ങനെ രൂപപ്പെട്ട ട്രൈ-മൊഡ്യൂൾ ഘടനയിൽ നിന്ന് അൺഡോക്ക് ചെയ്യുകയും ചെയ്യും. ട്രാൻസ്‌ഫർ മൊഡ്യൂൾ - റീഎൻട്രി മൊഡ്യൂൾ കോമ്പോസിറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മടങ്ങി, സാമ്പിളുകൾ ഉള്ള റീഎൻട്രി മൊഡ്യൂൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് വീണ്ടും പ്രവേശിക്കും.[8] [9][10][11]

മിഷൻ ഘടകങ്ങൾ

തിരുത്തുക

ലൂണാർ ലാൻഡർ ഇൻസ്ട്രുമെൻ്റേഷനോടെ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലത്തിൽ നിന്നും മണ്ണ് സാമ്പിളുകൾ ശേഖരിക്കുന്നതിനൊപ്പം ഇത് ആരോഹണ ഘട്ടത്തെ പിന്തുണയ്ക്കുന്നു.

ലാൻഡർ ഒരു ലോഞ്ച് പാഡായി ഉപയോഗിച്ച് ലൂണാർ മോഡ്യൂൾ അസെൻഡർ ചന്ദ്രനിൽ നിന്ന് വിക്ഷേപിച്ച്, ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

ട്രാൻസ്‌ഫർ മൊഡ്യൂൾ ആരോഹണ ഘട്ടത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും റീഎൻട്രി മൊഡ്യൂളിലേക്ക് മാറ്റുകയും രണ്ട് മൊഡ്യൂളുകളും ഭൂമിയിലേക്ക് എത്തിക്കാൻ അതിൻ്റെ എഞ്ചിൻ പ്രവർത്തിപ്പിച്ച് പേലോഡ് റിലീസ് ചെയ്യുകയും ഭൂമിക്ക് ചുറ്റും ലൂപ്പ് ചെയ്യുകയും ചെയ്യും.

റീഎൻട്രി മൊഡ്യൂൾ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ നിന്നുള്ള സാമ്പിളുമായി തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. അന്തരീക്ഷ പുനഃപ്രവേശനത്തെ അതിജീവിക്കാനും ലൂണാർ റെഗോലിത്തുകൾക്കൊപ്പം നിലംപതിക്കാനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. [3]

മിഷൻ തന്ത്രം

തിരുത്തുക

രണ്ട് ഘട്ടങ്ങളിലായാണ് ചന്ദ്രയാൻ-4 ദൗത്യം നടപ്പിലാക്കുക. ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിന് ലാൻഡറും "അസൻ്റർ" മൊഡ്യൂളും വിക്ഷേപിക്കുന്നതാണ് ആദ്യ ഘട്ടം. ഈ നിർണായക ഘട്ടം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിനടുത്താണ് ഇറങ്ങുകയെന്ന് പ്രതീക്ഷിക്കുന്നു, റോക്കറ്റ് ഇന്ധനത്തിനും ജീവനും പിന്തുണ നൽകാൻ സാധ്യതയുള്ള വാട്ടർ ഐസിൻ്റെ സമൃദ്ധി കാരണം വളരെ താൽപ്പര്യമുള്ള പ്രദേശമാണിത്.[12]

സാമ്പിളുകൾ ശേഖരിച്ചുകഴിഞ്ഞാൽ, പേടകം ബഹിരാകാശത്തെ മറ്റൊരു മൊഡ്യൂളുമായി ബന്ധിപ്പിക്കും. രണ്ട് മൊഡ്യൂളുകളും ഭൂമിയെ സമീപിക്കുമ്പോൾ, അവ രണ്ട് ഭാഗങ്ങളായി വിഭജിക്കും: ഒന്ന് ഭൂമിയിലേക്ക് മടങ്ങും, മറ്റൊന്ന് ഭ്രമണം ചെയ്യുന്നത് തുടരും. ഈ സങ്കീർണ്ണമായ പ്രക്രിയയ്ക്ക് ചാന്ദ്ര സാമ്പിളുകൾ സുരക്ഷിതമായി തിരികെ നൽകുന്നതിന് രണ്ട് ശക്തമായ റോക്കറ്റുകളുടെ ഉപയോഗം ആവശ്യമാണ്.[13]

ഇതും കാണുക

തിരുത്തുക
  1. IITM Foundation Day 17th Nov 2023 (in ഇംഗ്ലീഷ്), retrieved 2023-11-20
  2. IITM Foundation Day 17th Nov 2023 (in ഇംഗ്ലീഷ്), retrieved 2023-11-20
  3. 3.0 3.1 "ISRO working on ambitious lunar missions LUPEX, Chandrayaan-4: Official". The Economic Times. 2023-11-17. ISSN 0013-0389. Retrieved 2023-11-20.
  4. "ISRO working on ambitious lunar missions LUPEX, Chandrayaan-4: Official". The Economic Times. 2023-11-17. ISSN 0013-0389. Retrieved 2023-11-20.
  5. "Chandrayaan-4: ISRO's Ambitious Mission To Bring Back Soil Samples From Moon". Free Press Journal (in ഇംഗ്ലീഷ്). Retrieved 2023-11-20.
  6. "Chandrayaan-3 | Vikram hops on the Moon and lands safely". The Hindu (in Indian English). 2023-09-04. ISSN 0971-751X. Retrieved 2024-01-03.
  7. Foust, Jeff (2023-12-05). "India returns Chandrayaan-3 propulsion module to Earth orbit". SpaceNews (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-01-03.
  8. IITM Foundation Day 17th Nov 2023 (in ഇംഗ്ലീഷ്), retrieved 2023-11-20
  9. "ISRO working on ambitious lunar missions LUPEX, Chandrayaan-4: Official". Breaking news, top new, latest news, world news | Indian Economic Observer (in ഇംഗ്ലീഷ്). Retrieved 2023-11-20.
  10. Livemint (2023-11-19). "Chandrayaan-4: ISRO to bring back soil samples from the Moon". mint (in ഇംഗ്ലീഷ്). Retrieved 2023-11-20.
  11. https://twitter.com/TitaniumSV5/status/1725877570393264420?t=0wQzlRwh3VpAGVOEyj9C5g&s=19
  12. "After Chandrayaan-3's success, ISRO prepares for Chandrayaan-4 lunar mission: All about it". The Times of India. ISSN 0971-8257. Retrieved 2023-12-07.
  13. IAS, Top IAS Coaching in Delhi-SHRI RAM. "Chandrayaan-4: India's Next Lunar Mission Marks a Giant Leap in Space Exploration | Best IAS Coaching in Delhi, India - SHRI RAM IAS". web.shriramias.in (in ഇംഗ്ലീഷ്). Retrieved 2023-12-07.
"https://ml.wikipedia.org/w/index.php?title=ചന്ദ്രയാൻ-4&oldid=4144704" എന്ന താളിൽനിന്ന് ശേഖരിച്ചത്