ചന്ദ്രഗുപ്തൻ രണ്ടാമൻ

(Chandragupta II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്രമാദിത്യൻ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്ന ചന്ദ്രഗുപ്തൻ രണ്ടാമൻ ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രി.വ. 375 മുതൽ ക്രി.വ. 413/15 വരെ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഗുപ്തസാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തി. ഇന്ത്യയുടെ സുവർണ്ണകാലമായി പലയിടത്തും ഗുപ്തസാമ്രാജ്യത്തിന്റെ പ്രധാനമായ ഈ കാലഘട്ടത്തെ പരാമർശിക്കുന്നു. ഗുപ്ത ചക്രവർത്തിയായ സമുദ്രഗുപ്തന്റെ മകനായിരുന്നു ചന്ദ്രഗുപ്തൻ. ലാഭകരമായ വിവാഹബന്ധങ്ങളിലൂടെയും യുദ്ധോന്മുഖമായ ഒരു സാമ്രാജ്യ വികസന നയത്തിലൂടെയും ചന്ദ്രഗുപ്തൻ വിജയിച്ചു. ഇതേ മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും പിന്തുടർന്നത്.

ചന്ദ്രഗുപ്തൻ II
(വിക്രമാദിത്യൻ)
ഗുപ്ത ചക്രവർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ നാണയം, ബ്രിട്ടീഷ് മ്യൂസിയം
ഗുപ്ത ചക്രവർത്തി
ഭരണകാലം ക്രി.വ. 375 - 415
മുൻഗാമി Ramagupta
പിൻഗാമി കുമാരഗുപ്തൻ ഒന്നാമൻ
ജീവിതപങ്കാളി Dhruvadevi
മക്കൾ
കുമാരഗുപ്തൻ ഒന്നാമൻ
രാജവംശം ഗുപ്ത രാജവംശം
പിതാവ് സമുദ്രഗുപ്തൻ
മാതാവ് Datta Devi
മതം ഹൈന്ദവം

ജീവചരിത്രം

തിരുത്തുക

ചന്ദ്രഗുപ്തൻ രണ്ടാമന്റെ വ്യക്തിപരമായ വിവരങ്ങൾ അധികം ലഭ്യമല്ല. അദ്ദേഹത്തിന്റെ അമ്മയായ ദത്താദേവി സമുദ്രഗുപ്തന്റെ പട്ടമഹിഷിയായിരുന്നു. സമുദ്രഗുപ്തന്റെ മരണശേഷം ചന്ദ്രഗുപ്തന്റെ സഹോദരനായ രാംഗുപ്തൻ അധികാരമേറുകയും, സമുദ്രഗുപ്തന്റെ പ്രതിശ്രുതവധുവായ 'ധ്രുവസ്വാമിനി'യെ ബലം പ്രയോഗിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഏറ്റവും സമ്മതമായ വിശദാംശങ്ങൾ വിശാഖദത്തൻ എഴുതിയ 'ദേവീ-ചന്ദ്രഗുപ്തം' എന്ന നാടകത്തിന്റെ ഇതിവൃത്തത്തെ ആധാരമാക്കിയുള്ളത് ആണ്. ഇന്ന് ഈ നാടകം നഷ്ടപ്പെട്ടുപോയി, എങ്കിലും ഈ നാടകത്തിന്റെ ചില ഭാഗങ്ങൾ മറ്റ് കൃതികളിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. (അഭിനവ-ഭാരതി, ശൃംഗാര-പ്രകാശം, നാട്യ-ദർപ്പണം, നാടക-ലക്ഷണം, രത്ന-കോശം എന്നിവയിൽ). 'വിക്രമാദിത്യൻ' എന്ന പേരിന്റെ ലോപം എന്നു വിശ്വസിക്കപ്പെടുന്ന രീതിയിൽ നാമമുള്ള ഒരു രാജാവിന്റെ സമാനമായ കഥ പറയുന്ന മുജ്മൽ-അൽ-തവാരിഖ് എന്ന ഒരു അറബി കൃതിയും നിലവിലുണ്ട്.

 
പടിഞ്ഞാറൻ പ്രവിശ്യകളിൽ പടിഞ്ഞാറൻ സത്രപരുടെ ശൈലിയിൽ നിർമ്മിച്ച, ചന്ദ്രഗുപ്തൻ രണ്ടാമന്റെ വെള്ളിനാണയം.
Obv: Bust of king".[1]
Rev: "Chandragupta Vikramaditya, King of Kings, and a devotee of Vishnu" in Brahmi, around a peacock.
15mm, 2.1 grams. Mitchiner 4821-4823.

ന്യായ-ദർപ്പണം എന്ന കൃതി അനുസരിച്ച് ചന്ദ്രഗുപ്തന്റെ മൂത്ത സഹോദരനായ രാമഗുപ്തൻ പടിഞ്ഞാറൻ സത്രപരിലെ ശാക രാജാവായ രുദ്രസിംഹൻ മൂന്നാമനിൽ നിന്നേറ്റ പരാജയത്തെ തുടർന്ന്, തന്റെ രാജ്ഞിയായ ധ്രുവസ്വാമിനിയെ രുദ്രസിംഹന് അടിയറവു വെയ്ക്കേണ്ടി വന്നു. ഈ നാണക്കേട് ഒഴിവാക്കാനായി കൊട്ടാരത്തിലെ ദാസിയും ചന്ദ്രഗുപ്തനു പ്രിയപ്പെട്ടവളുമായ മാധവസേനയെ രാജ്ഞിയായി വേഷം ധരിപ്പിച്ച് അയയ്ക്കാൻ ഗുപ്തന്മാർ തീരുമാനിച്ചു. എന്നാൽ ചന്ദ്രഗുപ്തൻ ഈ പദ്ധതി തിരുത്തി സ്വയം രാജ്ഞിയായി വേഷം ധരിച്ച് പോവുന്നു. പിന്നീട് രുദ്രസിംഹനെയും, പിന്നാലെ സ്വന്തം സഹോദരൻ രാമഗുപ്തനെയും ചന്ദ്രഗുപ്തൻ കൊല്ലുന്നു. ധ്രുവസ്വാമിനിയെ ചന്ദ്രഗുപ്തൻ വിവാഹം കഴിക്കുന്നു.

വിശാഖദത്തൻ ഈ സംഭവങ്ങളിൽ എന്തൊക്കെ സാഹിത്യ സ്വാതന്ത്ര്യങ്ങൾ എടുത്തു എന്ന് അറിയില്ല, എന്നാൽ വൈശാലിയിൽ നിന്നുലഭിച്ച കളിമൺ കട്ടകളിൽ അവരെ 'മഹാദേവി ധ്രുവസ്വാമിനി' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇത് ധ്രുവദേവി രാജാവിന്റെ പട്ടമഹിഷിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ചന്ദ്രഗുപ്തന്റെ മകനായ കുമാരഗുപ്തൻ ഒന്നാമൻ നിർമ്മിച്ച ബിൽസാദ് സ്തൂപത്തിലും ഇവരെ മഹാദേവി ധ്രുവദേവി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വിദിഷയിലെ ജില്ലാ പുരാവസ്തു മ്യൂസിയത്തിലെ ചില ജൈന രൂപങ്ങളിലെ ലിഖിതങ്ങളിലും വിദിഷയിൽ നിന്നും ലഭിച്ച ചില ചെമ്പ് നാണയങ്ങളിലും രാമഗുപ്തനെ പരാമർശിക്കുന്നു.

വിശാഖദത്തന്റെ നാടകത്തിൽ ധ്രുവദേവിയും ചന്ദ്രഗുപ്തനും പ്രധാന കഥാപാത്രങ്ങളാണെങ്കിലും വിധവയായ സ്വന്തം സഹോദരപത്നിയെ വിവാഹം കഴിക്കുന്നതിന് നാടകകൃത്ത് ഒരു പ്രാധാന്യവും നൽകുന്നില്ല. എന്നാൽ പിൽക്കാല ഹിന്ദു രാജാക്കന്മാർ ഇത്തരം വിവാഹത്തെ വിമർശിച്ചു. അമോഘവർഷൻ ഒന്നാമന്റെ സഞ്ജൻ ചെമ്പ് ലിഖിതങ്ങളിലും, രാഷ്ട്രകൂട രാജാവായ ഗോവിന്ദൻ നാലാമന്റെ സങ്കാലി, കാംബേ തകിടുകളിലും ഈ സംഭവത്തിന്റെ വിമർശനം കാണാം.

അലഹബാദ് സ്തൂപത്തിലെ ലിഖിതത്തിൽ ചന്ദ്രഗുപ്തനും നാഗ രാജകുമാരിയായ കുബർനാഗയുമായി ഉള്ള വിവാഹം പരാമർശിക്കുന്നു. ചന്ദ്രഗുപ്തനെ (കന്ദ്രഗുപ്തന്) പരാമർശിക്കുന്ന മഥുരയിൽ നിന്നും ലഭിച്ച ഒരു സ്തുപത്തിന്റെ പഴക്കം ക്രി.വ. 388 എന്ന് നിർണ്ണയിച്ചിരിക്കുന്നു.[2]

ചന്ദ്രഗുപ്തന് നാഗ രാജകുമാരിയായ കുബർനാഗയിൽ ജനിച്ച മകളായ പ്രഭാവതിയെ ശക്തനായ വകാതക രാജാവായ രുദ്രസേനൻ രണ്ടാമന് വിവാഹംചെയ്തു കൊടുത്തു.

സാമ്രാജ്യം

തിരുത്തുക
 
ചന്ദ്രഗുപ്തൻ രണ്ടാമന്റെ സ്വർണ്ണനാണയങ്ങൾ. The one on the left is the obverse of a so-called "Chhatra" type of Chandragupta II, while the one on the right is the obverse of a so-called "Archer" type of Chandragupta II.

ചന്ദ്രഗുപ്തന്റെ ഏറ്റവും പ്രധാനമായ വിജയം ശാക-ക്ഷത്രപ രാജവംശത്തിനു എതിരേ ആയിരുന്നു. അവരുടെ അവസാനത്തെ രാജാവായ രുദ്രസിംഹൻ മൂന്നാമനെ തോല്പിച്ച് അദ്ദേഹം ഗുജറാത്തിലെ ശാക ക്ഷത്രപരുടെ രാജ്യം തന്റെ സാമ്രാജ്യത്തോട് ചേർത്തു.

വളരെ ചുരുങ്ങിയ കാലത്തെ ഭരണത്തിനു ശേഷം ചന്ദ്രഗുപ്തന്റെ മകളുടെ ഭർത്താവായ രുദ്രസേനൻ രണ്ടാമൻ ക്രി.വ. 390-ൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കു വേണ്ടി റീജന്റ് ആയി പ്രഭാവതിഗുപ്തൻ ഭരിച്ചു. ഈ ഇരുപതു വർഷക്കാലം വാകാടക സാമ്രാജ്യം ഗുപ്തസാമ്രാജ്യത്തിന്റെ ഭാഗമായതുപോലെയായിരുന്നു. വാകാടക സാമ്രാജ്യത്തിന്റെ ഭൗമശാസ്ത്ര സ്ഥാനം ചന്ദ്രഗുപ്തനെ പടിഞ്ഞാറൻ ക്ഷത്രിയരെ എന്നെന്നേയ്ക്കുമായി പരാജയപ്പെടുത്താൻ അനുവദിച്ചു. പല ചരിത്രകാരന്മാരും ഈ കാലഘട്ടത്തെ വാകാടക-ഗുപ്ത കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്നു.

ഗംഗാമുഖം മുതൽ സിന്ധൂ നദി വരെയും ഇന്നത്തെ വടക്കേ പാകിസ്താൻ മുതൽ നർമദാ നദീമുഖം വരെയും പരന്ന ഒരു വലിയ സാമ്രാജ്യം ചന്ദ്രഗുപ്തൻ രണ്ടാമൻ ഭരിച്ചു. പാടലീപുത്രം ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി തുടർന്നെങ്കിലുംഉജ്ജയിൻ ഒരു പ്രമുഖ നഗരവും ഏകദേശം രണ്ടാം തലസ്ഥാനവും ആയി. ഈ കാലഘട്ടത്തിന്റെ പ്രതാപത്തിനു തെളിവാണ് ഗുപ്ത സാമ്രാജ്യം ഈ കാലഘട്ടത്തിൽ ഇറക്കിയ വലിയ അളവ് സ്വർണ്ണനാണയങ്ങൾ. ശാക സമ്പ്രദായം പിന്തുടർന്ന് വെള്ളി നാണയങ്ങളും ചന്ദ്രഗുപ്തൻ രണ്ടാമൻ പുറത്തിറക്കി.

ക്രി.വ. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്ക് വിജ്ഞാനം, താളിയോലകൾ (ലിഖിത വിജ്ഞാനം), പുരാവസ്തുക്കൾ എന്നിവ അന്വേഷിച്ച് ഇന്ത്യ സന്ദർശിച്ച പ്രശസ്തരായ മൂന്ന് ചൈനീസ് സഞ്ചാരികളിൽ ആദ്യത്തെയാളായിരുന്നു ഫാഹിയാൻ. ചന്ദ്രഗുപ്തൻ രണ്ടാമന്റെ ഭരണകാലത്ത് ഇന്ത്യയിലെത്തിയ അദ്ദേഹം അക്കാലത്തെ വടക്കേ ഇന്ത്യയുടെ വിവരണം നൽകുന്നു. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ, വധശിക്ഷയുടെ അഭാവം, തിരഞ്ഞെടുപ്പു നികുതി, ഭൂനികുതി എന്നിവയുടെ അഭാവം, രൂഢമൂലമായ ജാതിവ്യവസ്ഥ എന്നിവയും അദ്ദേഹം രേഖപ്പെടുത്തുന്നു. മിക്ക പൗരന്മാരും ഉള്ളി, വെളുത്തുള്ളി, ഇറച്ചി, വീഞ്ഞ് എന്നിവ ഉപയോഗിച്ചിരുന്നില്ല. ചണ്ഢാളർ ഇവ ഉപയോഗിച്ചിരുന്നു, ചണ്ഢാളരെ നീചവർഗ്ഗമായി കണക്കാക്കുകയും സമൂഹത്തിൽ നിന്ൻ വേർതിരിക്കുകയും ചെയ്തിരുന്നു.

സാംസ്കാരികമായി, ചന്ദ്രഗുപ്തന്റെ ഭരണകാലം സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ചന്ദ്രഗുപ്തന്റെ സദസ്സിലെ നവരത്നങ്ങൾ ഇതിനു ഉദാഹരണമാണ്. ഇവരിൽ ഏറ്റവും പ്രമുഖൻ കാളിദാസൻ ആയിരുന്നു. അഭിജ്ഞാനശാകുന്തളം തുടങ്ങിയ പല അനശ്വര കൃതികളുടെയും കർത്താവാണ് കാളിദാസൻ. നവരത്നങ്ങളിൽ മറ്റൊരാളായ വരാഹമിഹിരൻ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ഗണിതജ്ഞനുമായിരുന്നു.

വിദേശ ഗോത്രങ്ങൾക്ക് എതിരെയുള്ള പടയോട്ടങ്ങൾ

തിരുത്തുക
  • നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃത കവിയായ കാളിദാസൻ തന്റെ കൃതിയായ രഘുുവംശത്തിൽ ചന്ദ്രഗുപ്ത വിക്രമാദിത്യൻ (അതായത്, രഘു) ഇരുപത്തൊന്ന് രാജ്യങ്ങളെ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി, കീഴടക്കി എന്ന് വിവരിക്കുന്നു. ഇന്ത്യയുടെ കിഴക്കും തെക്കും പടിഞ്ഞാറും കീഴടക്കിയതിനു ശേഷം രഘു (വിക്രമാദിത്യൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ) വടക്കോട്ട് നീങ്ങി, പരാസികരെയും (പേർഷ്യക്കാരെ), പിന്നീട് ഓക്സസ് താഴ്വരയുടെ പടിഞ്ഞാറുള്ള ഹൂണരെയും കിഴക്കുള്ള കാംബോജരെയും പരാജയപ്പെടുത്തി. ഇതിനു ശേഷം, വിജയിയാര രാജാവ് ഹിമാലയത്തിലേയ്ക്കു പടനയിച്ച് കിന്നരർ കിരാതർ തുടങ്ങിയവരെ പരാജയപ്പെടുത്തി തിരിച്ച് ഉപഭൂഖണ്ഡത്തിലെത്തി. [3].
  • കാശ്മീരി മഹാകവി ആയ ക്ഷേമേന്ദ്രൻ എഴുതിയ ബ്രിഹത്-കഥാ-മഞ്ജരി അനുസരിച്ച് വിക്രമാദിത്യ രാജാവ് (ചന്ദ്രഗുപ്തൻ രണ്ടാമൻ) മ്ളേച്ഛരെ സര്വ്വനാശം ചെയ്യുക വഴി വിശുദ്ധഭൂമിയിൽ നിന്നും ശാകർ, മ്‌ളേച്ഛർ, യവനർ, തുഷാരർ, കാംബോജർ, പരാസികർ, ഹൂണർ, തുടങ്ങിയ കാട്ടാളരെ ഒഴിപ്പിച്ചു. [4] [5] [6].

ഇതും കാണുക

തിരുത്തുക
  1. "Evidence of the conquest of Saurastra during the reign of Chandragupta II is to be seen in his rare silver coins which are more directly imitated from those of the Western Satraps... they retain some traces of the old inscriptions in Greek characters, while on the reverse, they substitute the Gupta type (a peacock) for the chaitya with crescent and star." in Rapson "A catalogue of Indian coins in the British Museum. The Andhras etc...", p.cli
  2. Falk, Harry. (2004) "The Kaniṣka era in Gupta Records." Silk Road Art and Archaeology 10. Kamakura: The Institute of Silk Road Studies, pp. 167-176.
  3. (Raghu Vamsa v 4.60-75.
  4. ata shrivikramadityo helya nirjitakhilah|:
    Mlechchana Kambojan Yavanan Neecan Hunan Sabarbran||
    Tushara Parsikaanshcha tayakatacharan vishrankhalan|
    hatya bhrubhangamatreyanah bhuvo bharamavarayate||
    (Brahata Katha, 10/1/285-86, Kshmendra).
  5. Kathasritsagara 18.1.76-78.
  6. Cf:"In the story contained in Kathasarit-sagara, king Vikarmaditya is said to have destroyed all the barbarous tribes such as the Kambojas, Yavanas, Hunas, Tokharas and the Persians "(See: Ref: Reappraising the Gupta History, 1992, p 169, B. C. Chhabra, Sri Ram; Cf also: Vikrama Volume, 1948, p xxv, Vikramāditya Śakāri; cf: Anatomii͡a i fiziologii͡a selʹskokhozi͡a ĭstvennykh zhivotnykh, 1946, p 264, Arthur John Arberry, Louis Renou, B. K. Hindse, A. V. Leontovich, National Council of Teachers of English Committee on Recreational Reading - Sanskrit language.
Regnal titles
മുൻഗാമി ഗുപ്ത ചക്രവർത്തി
375 – 414
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ചന്ദ്രഗുപ്തൻ_രണ്ടാമൻ&oldid=3190581" എന്ന താളിൽനിന്ന് ശേഖരിച്ചത്