അമോഘവർഷ

(അമോഘവർഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോവിന്ദ മൂന്നാമനുശേഷം രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രഗൽഭനായ അമോഘവർഷ അധികാരത്തിലെത്തി. ആഭ്യന്തര വിഷമതകൾ കാരണം ഇദ്ദേഹത്തിനു ഉത്തരഭാരതത്തിലേക്കു സാമ്രാജ്യ വിസ്തൃതി നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും മതം, സാഹിത്യം, കല , സാംസ്കാരികം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ അമോഘവർഷ നു കഴിഞ്ഞു. അദ്ദേഹം ജൈനമതത്തിന്റെ പ്രചാരത്തിനുവേണ്ടി പല സേവനങ്ങളും അനുഷ്ഠിച്ചു. ജൈനമത പണ്ഡിതനായിരുന്ന ജിനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു. ഇദ്ദേഹം ഹിന്ദുമതത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. മഹാലക്ഷ്മി ഇദ്ദേഹത്തിന്റെ പ്രിയദേവതയായിരുന്നു.

സാഹിത്യം

തിരുത്തുക

അമോഘവർഷന്റെ രണ്ടു വിശിഷ്ട കൃതികളാണ് കവിരാജമാർഗ്ഗം ,രത്നമാലിക എന്നിവ. ആദ്യത്തേത് കന്നഡ ഭാഷയിലും അടുത്തത് സംസ്കൃതഭാഷയിലും ആയിരുന്നു രചിച്ചത്. തമിഴ് ഗ്രന്ഥമായ ചൂഡാമണി നിഘണ്ടു അമോഘവർഷന്റെ ഭരണകാലത്ത് രചിക്കപ്പെട്ടതാണ്.

രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും
(753-973 CE)
അമോഘവർഷ ക്രിസ്ത്വബ്ദം 850
ശ്രീവിജയ ക്രിസ്ത്വബ്ദം 850
അസഗ ക്രിസ്ത്വബ്ദം 850
ശിവകോട്യാചാര്യ ക്രിസ്ത്വബ്ദം 900
രവിനാഗഭട്ട ക്രിസ്ത്വബ്ദം 930
ആദികവി പംപ ക്രിസ്ത്വബ്ദം 941
ജൈനചന്ദ്ര ക്രിസ്ത്വബ്ദം 950
ശ്രീ പൊന്ന ക്രിസ്ത്വബ്ദം 950
രുദ്രഭട്ട ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
കവി രാജരാജ ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
ഗജനാകുശ പത്താം നൂറ്റാണ്ട്

പ്രശസ്തി

തിരുത്തുക

ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതം സന്ദർശിച്ച സുലൈമാൻ എന്ന അറബ് സഞ്ചാരി അമോഘവർഷനെ അന്ന് ജീവിച്ചിരുന്ന രാജാക്കന്മാരിൽ ഏറ്റവും മികച്ച നാല് പേരിൽ ഒരാളായി കണക്കാക്കിയിരുന്നു.

ഇന്ത്യാ ചരിത്രം , വോള്യം I , പേജ് 189

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമോഘവർഷ&oldid=3813582" എന്ന താളിൽനിന്ന് ശേഖരിച്ചത്