ചരിത്രം എന്ന പഠനശാഖയുടെ രീതിശാസ്ത്രത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള പഠനമാണ് ഹിസ്റ്റോറിയോഗ്രഫി (ഇംഗ്ലീഷ്: Historiography). ചരിത്രരചനയുടെ ചരിത്രം എന്നു പറയാവുന്ന ഈ ശാഖയെ ചരിത്രശാസ്ത്രം എന്ന് സാധാരണയായി പരിഭാഷപ്പെടുത്താറുണ്ട്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ചരിത്രരചനയെക്കുറിച്ചുള്ള ആശയങ്ങളെയും ചരിത്രപഠന രീതികളെയും സ്വാധീനിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് ഹിസ്റ്റോറിയോഗ്രഫി.[1]

അവലംബം തിരുത്തുക

കടപ്പാട് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിസ്റ്റോറിയോഗ്രഫി&oldid=2321295" എന്ന താളിൽനിന്ന് ശേഖരിച്ചത്