വയനാടൻ മുളവാലൻ

(Caconeura risi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശരീരത്തിന് കറുപ്പിൽ ഇളം നീല നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു ചെറിയ മുളവാലൻ സൂചിത്തുമ്പിയാണ് വയനാടൻ മുളവാലൻ (ശാസ്ത്രീയനാമം: Caconeura risi).[2][1][3]

വയനാടൻ മുളവാലൻ
Platycnemididae-Kadavoor-2016-09-09-001.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
Caconeura risi
ശാസ്ത്രീയ നാമം
Caconeura risi
Fraser, 1931

ചിറകിലെ പൊട്ടിന്റെ ആകൃതിയും, തലയുടെ കീഴ്ഭാഗത്തെ നീലനിറവും ഇതിനെ തിരിച്ചറിയാൻ സഹായിക്കും. മുളവാലൻ തുമ്പികളിൽ ഏറ്റവും ചെറിയ തുമ്പിയാണിത്. പശ്ചിമ ഘട്ടത്തിൽ മാത്രം കാണുന്ന ഈ തുമ്പി വളരെ താഴ്ന്ന പ്രദേശങ്ങളിലുള്ള അരുവികളിലാണ് കൂടുതലായി കണ്ടുവരുന്നത്. കണ്ണുകളുടെ മുകൾഭാഗം കറുപ്പും കീഴ്ഭാഗം ഇളം നീല നിറവുമാണ്. തലയുടെ മുൻ ഭാഗത്തിന് തെളിഞ്ഞ നീല നിറം. കഴുത്തിനും ഉരസ്സിനും തിളങ്ങുന്ന കറുത്ത നിറം. ഉരസ്സിന്റെ വശങ്ങളിലായി ഇളം നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കാലുകൾ ഇളം തവിട്ട് നിറത്തിലോ മഞ്ഞ കലർന്ന വെള്ളനിറത്തിലോ ആയിരിക്കും. കറുത്ത ഉദരത്തിന്റെ മൂന്ന് മുതൽ ഏഴ് വരെയുള്ള ഖണ്ഡങ്ങളിൽ ഇളം നീല നിറത്തിലുള്ള വളയങ്ങളുണ്ട്. അവസാനത്തെ മൂന്നു ഖണ്ഡങ്ങൾക്ക് ഇളം നീല നിറമാണ്. കാഴ്ചയിൽ ഇവയുടെ ആൺതുമ്പികളെ പോലെയാണെങ്കിലും ഇളം നീല നിറത്തിനു പകരം മഞ്ഞ കലർന്ന പച്ച നിറമാണ്. ഒഴുക്കുള്ള അരുവികളിലാണ് ഇവ മുട്ടയിടാറുള്ളത്. ജലാശയത്തിനരികെ തണലുള്ള പ്രദേശങ്ങളിലിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇണചേരുവാൻ മാത്രമാണ് പെൺതുമ്പികൾ ജലാശയത്തിനരികിൽ വരുന്നത്.ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും.[4][5][6]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Dow, R.A. (2009). "Caconeura risi". IUCN Red List of Threatened Species. IUCN. 2009: e.T163585A5619274. ശേഖരിച്ചത് 2017-03-10.CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Caconeura risi Fraser, 1931". India Biodiversity Portal. ശേഖരിച്ചത് 2017-03-10.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വയനാടൻ_മുളവാലൻ&oldid=2501725" എന്ന താളിൽനിന്ന് ശേഖരിച്ചത്