കാവേരി ചതുരവാലൻ കടുവ

(Burmagomphus cauvericus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ ഒരംഗമാണ് കാവേരി ചതുരവാലൻ കടുവ[2]. കർണ്ണാടകയിലെ കുടക് ജില്ലയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പിയെ ഈ അടുത്ത കാലത്താണ് കേരളത്തിൽ നിന്നും കണ്ടെത്തിയത് [1][3][4].

Burmagomphus cauvericus
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. cauvericus
Binomial name
Burmagomphus cauvericus
Fraser, 1926
തൊടുപുഴയിൽ നിന്നും പകർത്തിയ ചിത്രം

ഇടത്തരം വലുപ്പമുള്ള ഈ തുമ്പിയുടെ കണ്ണുകൾക്ക് പച്ച നിറമാണ്. കറുത്ത നിറത്തിലുള്ള ഉരസ്സിൽ പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള വരകളുണ്ട്. മറ്റ് ചതുരവാലൻ കടുവകളിൽ നിന്ന് വ്യത്യസ്തമായി കാലുകളുടെ മുകൾ ഭാഗത്തുള്ള പൊട്ട് ഇവയിൽ കാണുകയില്ല. ഉരസ്സിലെ പാടുകളിലുള്ള വ്യത്യാസം നോക്കിയാണ് മറ്റു ചതുരവാലൻ കടുവാത്തുമ്പികളിൽ നിന്നും ഇവയെ തിരിച്ചറിയുന്നത്[5][6]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Kakkasery, F. (2011). "Burmagomphus cauvericus". IUCN Red List of Threatened Species. 2011: e.T175150A7113920. doi:10.2305/IUCN.UK.2011-1.RLTS.T175150A7113920.en. Retrieved 1 March 2022.
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 206–207. ISBN 9788181714954.
  4. "Burmagomphus cauvericus Fraser, 1926". Odonata of India, v. 1.57. Indian Foundation for Butterflies. 2022.
  5. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 222–223.
  6. C FC Lt. Fraser (1926). "Indian dragonflies. Part XXIV". The Journal of the Bombay Natural History Society. 31: 408–426.
"https://ml.wikipedia.org/w/index.php?title=കാവേരി_ചതുരവാലൻ_കടുവ&oldid=3721024" എന്ന താളിൽനിന്ന് ശേഖരിച്ചത്