മുൻഷി പ്രേംചന്ദ് 1924ൽ രചിച്ച ഒരു ഹിന്ദി ചെറുകഥയാണ് ശതുരഞജ് കേ കിലാഡി. ഉത്തരേന്ത്യയിലെ അസ്തമിക്കുന്ന അവധ് രാജഭരണകൂടുംബത്തിന്റെ കഥയാണ് പ്രേംചന്ദ് പറയുന്നത്. വാജിദ് അലി ഷാ എന്ന അവസാന നവാബിന്റെ കാലത്താണ് കഥ. രാജകുടുംബാംഗങ്ങളുടെ കുത്തഴിഞ്ഞ ജീവിതമാണ് കഥാകൃത്ത് ചിത്രീകരിക്കുന്നത് .

കഥാസാരം

തിരുത്തുക

ചതുരംഗ കളിഭ്രാന്തന്മാരായ രണ്ട് പ്രഭുക്കളാണ് മീർസ സജ്ജാദ് അലിയും മീർ റൗഷാൻ അലിയും കുടുംബവും , ഭരണവും സർവ്വതും മറന്ന് കളിയിൽ മുഴുകിയിരിക്കാറാണ് പതിവ്. ചതുരംഗ കളിയിലെ തന്ത്രങ്ങളും മിടുക്കുകളും മെനയുന്ന അവർ താങ്കളുടെ രാജ്യം യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ ആക്രമിക്കുമ്പോൾ അത് കാര്യമാക്കുന്നതേയില്ല. കളിയിൽ മുഴുകിയിരിക്കുന്ന അവരുടെ രാജ്യം വീഴുന്നു. 1856ൽ ബ്രിട്ടീഷുകാർ ഈ നവാബിന്റെ പ്രദേശം പിടിച്ചടക്കുന്നതോടെ കഥ അവസാനിക്കുന്നു.

1977ൽ ശത്രഞ്ജ് കേ കിലാരി എന്ന പേരിൽ തന്നെ സത്യജിത് റേ നിർമ്മിച്ച സിനിമയ്ക്ക് ഏറ്റവും നല്ല ഹിന്ദി ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ശത്രഞ്ജ്_കേ_ഖിലാഡി&oldid=3516923" എന്ന താളിൽനിന്ന് ശേഖരിച്ചത്