ജൈവമാലിന്യം

(Biodegradable waste എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏതെങ്കിലും ജൈവ പദാർത്ഥങ്ങൾ ഉൾപ്പെടുന്ന അല്ലെങ്കിൽ പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന മാലിന്യങ്ങളാണ് ജൈവമാലിന്യങ്ങൾ. സൂക്ഷ്മജീവികളും മറ്റ് ജീവജാലങ്ങളും അവയെ, കമ്പോസ്റ്റിംഗ്, ദഹനം (എയറോബിക് അല്ലെങ്കിൽ അനൈറോബിക്), സമാനമായ മറ്റ് പ്രക്രിയകൾ എന്നിവയിലൂടെ വിഘടിപ്പിച്ച് കാർബൺ ഡൈ ഓക്സൈഡ്, വെള്ളം, മീഥേൻ, കമ്പോസ്റ്റ്, ഹ്യൂമസ്, ലളിതമായ ഓർഗാനിക് തന്മാത്രകൾ എന്നിവയാക്കി മാറ്റുന്നു. ജൈവ മാലിന്യങ്ങളിൽ പ്രധാനമായും അടുക്കള മാലിന്യങ്ങൾ (കേടായ ഭക്ഷണം, ട്രിമ്മിംഗ്, ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ), ചാരം, മണ്ണ്, ചാണകം, മറ്റ് സസ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. മാലിന്യ സംസ്കരണത്തിൽ, ബാക്ടീരിയയാൽ വിഘടിപ്പിക്കാവുന്ന ചില അജൈവ വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. അത്തരം സാമഗ്രികളിൽ ജിപ്സവും അതിന്റെ ഉൽപ്പന്നങ്ങളായ പ്ലാസ്റ്റർബോർഡും മറ്റ് ലളിതമായ സൾഫേറ്റുകളും ഉൾപ്പെടുന്നു, അവ സൾഫേറ്റ് റെഡ്യൂസിങ് ബാക്ടീരിയകൾ വഴി വിഘടിപ്പിച്ച് ഹൈഡ്രജൻ സൾഫൈഡ് ആക്കുന്നു.[1][2]

ഗാർഹിക മാലിന്യ ശേഖരണത്തിൽ, പ്രാദേശിക മാലിന്യ സംസ്കരണ സൗകര്യങ്ങളിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിഘടിപ്പിക്കുന്ന മാലിന്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നതിനായി ജൈവമാലിന്യങ്ങളുടെ വ്യാപ്തി ചുരുക്കിയേക്കാം.[3] ഇത് പരിഹരിക്കുന്നതിനായി, പല പ്രാദേശിക മാലിന്യ സംസ്കരണ കേന്ദ്രങ്ങളും ജൈവമാലിന്യങ്ങൾ കമ്പോസ്റ്റിംഗിനോ അല്ലെങ്കിൽ മറ്റ് മാലിന്യ മൂല്യനിർണ്ണയ തന്ത്രങ്ങൾക്കോ വേണ്ടി തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികൾ സംയോജിപ്പിക്കുന്നു, അവിടെ അവർ ജൈവമാലിന്യം ജൈവവളം പോലെ മറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു കൊണ്ട് പുനരുപയോഗം ചെയ്യുന്നു.

ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, ബയോഡീഗ്രേഡബിൾ മാലിന്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ സ്വാധീനം ചെലുത്തും, പ്രത്യേകിച്ച് വായുരഹിത അഴുകലിൽ നിന്നുള്ള മീഥേൻ ഉദ്‌വമനം വഴി. ജൈവമാലിന്യം കുറയ്ക്കുന്നതിനുള്ള സമീപനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നത് ഉൾപ്പെടുന്നു, ഉദാഹരണത്തിന്, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക.

ഉറവിടങ്ങൾ

തിരുത്തുക

സാധാരണ കാണപ്പെടുന്ന ജൈവമാലിന്യങ്ങളിൽ മനുഷ്യവിസർജ്യങ്ങൾ, ഓടയിലെ മലിനജലം, ഓടയിൽ നിന്നുള്ള അഴുക്കുകൾ, അറവുശാല മാലിന്യങ്ങൾ എന്നിവഉൾപ്പെടുന്നു. ഓക്‌സിജന്റെ അഭാവത്തിൽ, ഈ മാലിന്യത്തിന്റെ ഭൂരിഭാഗവും വായുരഹിത ദഹനം വഴി മീഥേനായി മാറും.[4]

ജൈവ മാലിന്യത്തിൻ്റെ ഒരു പ്രധാന ഉറവിടമാണ് പാഴാക്കുന്ന ഭക്ഷണങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, യുഎൻഇപി എന്നിവ പറയുന്നത് പ്രകാരം, 'ഭക്ഷണമാലിന്യം' എന്നത് സംസ്‌കരിച്ചതോ മനുഷ്യ ഉപഭോഗത്തിന് ഉദ്ദേശിച്ചിട്ടുള്ളതോ ആയതും എന്നാൽ ഉപയോഗിക്കാതെ മാലിന്യമായി മാറിയതുമായ ഭക്ഷ്യവസ്തുക്കളാണ്.[5] 2021-ലെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോർട്ടിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഒരു വർഷത്തിൽ ഒരാൾ 50 കിലോഗ്രാം ഭക്ഷണം വീടുകളിൽ നിന്ന് പാഴാക്കുന്നു.[5] മൊത്തത്തിൽ, ഓരോ വർഷവും ഏകദേശം 68.7 ദശലക്ഷം ടൺ ആണ് വീടുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ മാലിന്യങ്ങൾ.[5]

ശേഖരണവും സംസ്കരണവും

തിരുത്തുക

ലോകത്തിന്റെ പല ഭാഗങ്ങളിലും, ബയോഡീഗ്രേഡബിൾ മാലിന്യങ്ങൾ ബാക്കിയുള്ള മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കുന്നത്, ഒന്നുകിൽ പ്രത്യേക കർബ് സൈഡ് ശേഖരണം വഴിയോ അല്ലെങ്കിൽ ശേഖരണത്തിന് ശേഷം വേസ്റ്റ് തരംതിരിച്ചോ ആണ്. [6] ആകെ മാലിന്യത്തിൽ നിന്ന് അത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു, കൂടാതെ ബയോഡീഗ്രേഡബിൾ മാലിന്യം കമ്പോസ്റ്റ് ചെയ്യാനും അനുവദിക്കുന്നു.

ബയോഡീഗ്രേഡബിൾ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിനോ അല്ലെങ്കിൽ, ദഹിപ്പിക്കൽ അല്ലെങ്കിൽ വായുരഹിത ദഹനം എന്നിവയിലൂടെ താപം, വൈദ്യുതി, ഇന്ധനം എന്നിവ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാം. സ്വിസ് കോംപോഗാസും ഡാനിഷ് എഐകാൻ പ്രക്രിയയും ബയോഡീഗ്രേഡബിൾ മാലിന്യത്തിന്റെ വായുരഹിത ദഹനത്തിന്റെ ഉദാഹരണങ്ങളാണ്. [7] [8] ദഹിപ്പിക്കലിലൂടെ ഏറ്റവും കൂടുതൽ ഊർജം വീണ്ടെടുക്കാൻ കഴിയുമെങ്കിലും, വായുരഹിത ദഹനത്തിന് സഹായിക്കുന്ന പ്ലാന്റുകൾ പോഷകങ്ങൾ നിലനിർത്തുകയും മണ്ണ് പരിഷ്‌ക്കരണത്തിന് കമ്പോസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നു. 2009-ൽ കൊമ്പോഗാസ് 27 ദശലക്ഷം കിലോവാട്ട് അവർ വൈദ്യുതിയും ബയോഗ്യാസും ഉത്പാദിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പഴക്കമുള്ള ലോറി കഴിഞ്ഞ 15 വർഷത്തിനിടെ ഗാർഹിക മാലിന്യത്തിൽ നിന്നുള്ള ബയോഗ്യാസ് ഉപയോഗിച്ച് 1,000,000 കിലോമീറ്റർ ഓടിച്ചു.

മൂല്യവർദ്ധനം

തിരുത്തുക

വിള അവശിഷ്ടം

തിരുത്തുക

വൈക്കോൽ ചോളത്തിന്റെ ഉള്ളിലെ ഭാഗം പോലെയുള്ള വിള അവശിഷ്ടങ്ങൾ, ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ നിന്നുള്ള മറ്റ് അവശിഷ്ടങ്ങൾ, ബയോറിഫൈനറികളിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് വ്യാവസായിക പ്രക്രിയകൾക്കായി ജൈവ ഇന്ധനം, ബയോപ്ലാസ്റ്റിക്സ്, മറ്റ് ബയോ മെറ്റീരിയലുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നു.[9][10] മരത്തടി, വൈക്കോൽ, ഷുഗർ ബീറ്റ് പൾപ്പ് പോലുള്ള കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ പോലുള്ള ലിഗ്നോസെല്ലുലോസിക് ബയോമാസ്, ഇന്ധന എത്തനോൾ, ബയോഡീസൽ തുടങ്ങിയ നിരവധി ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.[11]

പാഴാക്കുന്ന ഭക്ഷണം

തിരുത്തുക

മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ, ഭക്ഷ്യ അവശിഷ്ടങ്ങൾ ഹരിതഗൃഹ വാതകമായ മീഥേനും മറ്റ് വിഷ സംയുക്തങ്ങളും ഉത്പാദിപ്പിക്കുന്നു, അത് മനുഷ്യർക്കും പ്രാദേശിക ആവാസവ്യവസ്ഥയ്ക്കും അപകടകരമാണ്. ലാൻഡ്ഫിൽ ഗ്യാസ് ഉപയോഗവും മുനിസിപ്പൽ കമ്പോസ്റ്റിംഗും ഉപയോഗിച്ചാൽ ഇതിലെ ജൈവ പോഷകങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയും. വ്യാവസായിക ഇതര സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷ്യ മാലിന്യങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ഇതിന് പലപ്പോഴും മറ്റ് മാലിന്യ സ്രോതസ്സുകളേക്കാൾ വളരെ വലിയ വൈവിധ്യമുണ്ട്.

വീടുകളിൽ നിന്നോ റെസ്റ്റോറന്റുകളിൽ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ ലഭിക്കുന്ന മിച്ച ഭക്ഷണത്തിൽ പലതരം ഭക്ഷണങ്ങളുടെ മിശ്രിതം അടങ്ങിയിരിക്കാം, ഇവ കോഴി, വളർത്തു മത്സ്യം, പന്നികൾ എന്നിവ പോലുള്ളവയ്ക്ക് ഭക്ഷണമായി നൽകാൻ കഴിയും.[12] ഇവയിൽ, പന്നികൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കഴിക്കാൻ പ്രത്യേകിച്ചും അനുയോജ്യമാണ്.[12]

മനുഷ്യ വിസർജ്ജ്യം

തിരുത്തുക

മനുഷ്യ വിസർജ്യത്തിന്റെ പുനരുപയോഗം എന്നത്, ഉദ്ദേശിച്ച പുനരുപയോഗങ്ങൾക്കായി നിശ്ചിത  ഇഷ്‌ടാനുസൃതമാക്കിയ ഉചിതമായ മാലിന്യസംസ്കരണ നടപടികളും റിസ്ക് മാനേജ്മെന്റ് സമീപനങ്ങളും പ്രയോഗിച്ചതിന് ശേഷമുള്ള, സംസ്കരിച്ച മനുഷ്യ വിസർജ്യത്തിന്റെ സുരക്ഷിതവും പ്രയോജനപ്രദവുമായ ഉപയോഗമാണ്. സംസ്കരിച്ച വിസർജ്യത്തിന്റെ പ്രയോജനകരമായ ഉപയോഗങ്ങൾ, സംസ്കരിച്ച വിസർജ്യത്തിൽ അടങ്ങിയിരിക്കുന്ന സസ്യ-ലഭ്യമായ പോഷകങ്ങൾ (പ്രധാനമായും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം) ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. വിസർജ്യത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് വസ്തുക്കളും ഊർജ്ജവും അവർ ഉപയോഗിച്ചേക്കാം. ഒരു പരിധിവരെ, വിസർജ്യത്തിലെ ജലത്തിന്റെ പുനരുപയോഗവും നടന്നേക്കാം. സംസ്കരിച്ച മനുഷ്യ വിസർജ്ജ്യം കൃഷി അല്ലെങ്കിൽ ഹോർട്ടികൾച്ചറൽ മേഖലയിൽ വളം ആയി ഉപയോഗിക്കാം. വിസർജ്യത്തിന്റെ ജൈവ പദാർത്ഥങ്ങളുടെ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് പുനരുപയോഗ ആപ്ലിക്കേഷനുകളിൽ ഇന്ധന സ്രോതസ്സായി അല്ലെങ്കിൽ ബയോഗ്യാസ് രൂപത്തിൽ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിലെ സ്വാധീനം

തിരുത്തുക

ലാൻഡ്ഫിൽ ഗ്യാസ്

തിരുത്തുക

ലാൻഡ്‌ഫിൽ ഗ്യാസ് എന്നത് ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിച്ച ജൈവ മാലിന്യങ്ങളിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെട്ട വിവിധ വാതകങ്ങളുടെ മിശ്രിതമാണ്. ലാൻഡ്ഫിൽ ഗ്യാസുകളിൽ ഏകദേശം നാൽപ്പത് മുതൽ അറുപത് ശതമാനം വരെ മീഥെയ്ൻ ആണ്, ബാക്കിയുള്ളത് കൂടുതലും കാർബൺ ഡൈ ഓക്സൈഡ് ആണ്. ചെറിയ അളവിൽ (<1%) മറ്റ് അസ്ഥിര ഓർഗാനിക് സംയുക്തങ്ങളും (volatile organic compounds -VOCs) ഉൾക്കൊള്ളുന്നു. കുറഞ്ഞ അളവിലുള്ള ഈ വാതകങ്ങളിൽ വലിയൊരു കൂട്ടം സംയുക്തങ്ങൾ ഉൾപ്പെടുന്നു, പ്രധാനമായും ലളിതമായ ഹൈഡ്രോകാർബണുകൾ.[13]

പ്രധാന ഘടകങ്ങൾ ആയ കാർബൺ ഡയോക്സൈഡും മീതേനും ഹരിതഗൃഹ വാതകങ്ങളാണ്. അന്തരീക്ഷത്തിലെ മീഥേൻ വളരെ ശക്തമായ ഒരു ഹരിതഗൃഹ വാതകമാണ്, ഓരോ തന്മാത്രയ്ക്കും കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയുടെ ഇരുപത്തിയഞ്ച് മടങ്ങ് ഫലമുണ്ട്. എന്നിരുന്നാലും, കാർബൺ ഡൈ ഓക്സൈഡിനെ അപേക്ഷിച്ച് മീഥേന്റെ അന്തരീക്ഷത്തിലെ അളവ് കുറവാണ്. യുഎസിലെ മീഥേനിന്റെ മൂന്നാമത്തെ വലിയ ഉറവിടമാണ് ലാൻഡ്‌ഫില്ലുകൾ.[14]

പാഴാക്കുന്ന ഭക്ഷണം

തിരുത്തുക

ഭക്ഷണം നഷ്ടപ്പെടുന്നതും പാഴാക്കുന്നതും വളരെ സാധാരണമാണ്. ഉൽപ്പാദനം, സംസ്കരണം, വിതരണം, ചില്ലറ വിൽപ്പന, ഭക്ഷ്യ സേവന വിൽപന, ഉപഭോഗം എന്നിവയ്ക്കിടെ ഭക്ഷ്യ സമ്പ്രദായത്തിലുടനീളം ഭക്ഷണം പാഴാക്കുന്നതിനോ നഷ്‌ടപ്പെടുന്നതിനോ ഉള്ള കാരണങ്ങൾ നിരവധിയാണ്. മൊത്തത്തിൽ, ലോകത്തിലെ ഭക്ഷണത്തിന്റെ മൂന്നിലൊന്ന് വലിച്ചെറിയപ്പെടുന്നതായി പറയപ്പെടുന്നു.[15][16] 2021-ലെ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം മെറ്റാ അനാലിസിസ്, ഉൽപ്പാദന വേളയിൽ നഷ്ടപ്പെടുന്ന ഭക്ഷണം കൂടാതെയുള്ള പാഴാക്കുന്ന ഭക്ഷണം, എല്ലാ രാജ്യങ്ങളിലും സാമ്പത്തിക വികസനത്തിന്റെ എല്ലാ തലങ്ങളിലും ഒരു വെല്ലുവിളിയാണെന്ന് കണ്ടെത്തി.[17] മൂന്ന് മേഖലകളിലായി 931 ദശലക്ഷം ടൺ ഭക്ഷ്യ അവശിഷ്ടങ്ങൾ (പ്രതിശീർഷ അളവ് 121 കിലോഗ്രാം) ഉണ്ടെന്ന് വിശകലനം കണക്കാക്കുന്നു: 61 ശതമാനം വീടുകളിൽ നിന്നും, 26 ശതമാനം ഭക്ഷണ സേവനത്തിൽ നിന്നും, 13 ശതമാനം ചില്ലറവിൽപ്പനയിൽ നിന്നും.[17]

ഇതും കാണുക

തിരുത്തുക
  1. "Why can't I put my leftover gyproc/drywall in the garbage?". Recycling Council of British Columbia. 19 September 2008.
  2. "Fact Sheet: Methane and Hydrogen Sulfide Gases at C&DD Landfills" (PDF). Environmental Protection Agency. State of Ohio, U.S.
  3. "Organics -Green Bin". Christchurch City Council. Retrieved 19 March 2016.
  4. CSL London Olympics Waste Review. cslondon.org
  5. 5.0 5.1 5.2 Indumathi, Dakshana. "Food Waste Index: Food (Waste) For Thought - Policy Insights" (in ഇംഗ്ലീഷ്). Archived from the original on 2024-01-09. Retrieved 2024-01-09.
  6. "Organics - Green Bin". Christchurch City Council. Retrieved 12 March 2016.
  7. Recycling chain Archived 2012-03-23 at the Wayback Machine.. kompogas-utzenstorf.ch
  8. AIKAN website. aikantechnology.com
  9. Nayak, A.; Bhushan, Brij (2019-03-01). "An overview of the recent trends on the waste valorization techniques for food wastes". Journal of Environmental Management (in ഇംഗ്ലീഷ്). 233: 352–370. doi:10.1016/j.jenvman.2018.12.041. ISSN 0301-4797. PMID 30590265. S2CID 58620752.
  10. Arancon, Rick Arneil D.; Lin, Carol Sze Ki; Chan, King Ming; Kwan, Tsz Him; Luque, Rafael (2013). "Advances on waste valorization: new horizons for a more sustainable society". Energy Science & Engineering (in ഇംഗ്ലീഷ്). 1 (2): 53–71. Bibcode:2013EneSE...1...53A. doi:10.1002/ese3.9. ISSN 2050-0505.
  11. "Bioethanol production from rice straw residues". Brazilian Journal of Microbiology. May 31, 2013. doi:10.1590/S1517-83822013000100033. PMID 24159309.
  12. 12.0 12.1 Madhura (2021-01-26). "Can Pigs Help Reduce Food Waste?" (in ഇംഗ്ലീഷ്). Retrieved 2024-01-09.
  13. Hans-Jürgen Ehrig, Hans-Joachim Schneider and Volkmar Gossow "Waste, 7. Deposition" in Ullmann's Encyclopedia of Industrial Chemistry, 2011, Wiley-VCH, Weinheim. doi:10.1002/14356007.o28_o07
  14. "Methane Emissions". Environmental Protection Agency. 23 December 2015. Retrieved 13 June 2016.
  15. Jenny Gustavsson. Global food losses and food waste : extent, causes and prevention : study conducted for the International Congress "Save Food!" at Interpack 2011 Düsseldorf, Germany. OCLC 1126211917.
  16. "UN Calls for Action to End Food Waste Culture". Daily News Brief. 2021-10-04. Archived from the original on 2021-10-04. Retrieved 2021-10-04.
  17. 17.0 17.1 UNEP Food Waste Index Report 2021 (Report). United Nations Environment Programme. 2021-03-04. ISBN 9789280738513. Archived from the original on 2022-02-01. Retrieved 2022-02-01.
"https://ml.wikipedia.org/w/index.php?title=ജൈവമാലിന്യം&oldid=4133765" എന്ന താളിൽനിന്ന് ശേഖരിച്ചത്