ഭദ്രാചലം രാമദാസ്

(Bhadrachala Ramadasu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു തെലുഗു ഭക്തകവിയായിരുന്നു ഭദ്രാചലം രാമദാസ്, ഭക്ത രാമദാസ് എന്നീ പേരുകളിൽ പ്രസിദ്ധനായിരുന്ന കഞ്ചർല ഗോപണ്ണ.[1][2][3] തികഞ്ഞ രാമഭക്തനായിരുന്ന അദ്ദേഹമാണ് പ്രസിദ്ധമായ ഭദ്രാചലം ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്പണി നടത്തിയത്.

കഞ്ചർല ഗോപണ്ണ
തെലുഗ്: కంచెర్ల గోపన్న
ഭക്ത രാമദാസ്
ഭക്ത രാമദാസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകഞ്ചർല ഗോപണ്ണ (ഗോപരാജു)
പുറമേ അറിയപ്പെടുന്നരാമദാസ്, ഭക്ത രാമദാസ്, ഭദ്രാചലം രാമദാസ്
ജനനം1620
നെലകൊണ്ടപ്പള്ളി ഗ്രാമം, ഭദ്രാദ്രി-കോത്തഗുഡം ജില്ല, (ഇപ്പോൾ തെലങ്കാന)
ഉത്ഭവംഭാരതീയൻ
മരണം1688 (വയസ്സ് 67–68)
ഭദ്രാചലം, ഭദ്രാദ്രി-കോത്തഗുഡം ജില്ല, (ഇപ്പോൾ തെലങ്കാന)
വിഭാഗങ്ങൾകർണ്ണാടകസംഗീതം
തൊഴിൽ(കൾ)തഹസിൽദാർ, കവി[1]
ഉപകരണ(ങ്ങൾ)തംബുരു

ജീവിത രേഖ

തിരുത്തുക
 
ഭദ്രാചലം_രാമദാസ്

ത്യാഗരാജ സ്വാമികളുടെ ജീവിതകാലത്തിനും മുമ്പേയായിരുന്നു രാമദാസിന്റെ കാലഘട്ടം. 1620-ൽ ഇന്നത്തെ തെലങ്കാന സംസ്ഥാനത്തെ ഭദ്രാദി-കോത്തഗുഡം ജില്ലയിലെ ഭദ്രാചലത്തിനടുത്തുള്ള നെലകൊണ്ടപള്ളി ഗ്രാമത്തിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ അദ്ദേഹം ജനിച്ചു. കഞ്ചർല ലിംഗണ്ണ മന്ത്രിയും കാമാംബയുമായിരുന്നു മാതാപിതാക്കൾ. രാമഭക്തനായിരുന്ന അദ്ദേഹം ആദ്യകാലത്ത് ഭദ്രാചലത്തിലെ തഹസിൽദാരായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അവിടത്തെ മന്ത്രിമാരായിരുന്ന അക്കണ്ണയുടെയും മാഡണ്ണയുടെയും അനന്തരവനായിരുന്നു അദ്ദേഹം. നികുതി പിരിക്കുന്ന കണക്കുപുസ്തകത്തിന്റെ അരികിലിരുന്നാണ് അദ്ദേഹം തന്റെ കീർത്തനങ്ങൾ രചിച്ചിരുന്നതെന്നും പറയപ്പെടുന്നു. നികുതി പിരിച്ചു കിട്ടിയ പണം കൊണ്ട് അദ്ദേഹം ഭദ്രാചലം ക്ഷേത്രത്തിന്റെ പുനരുദ്ധരണം നടത്തിയെന്നും പണം വകമാറ്റി ചെലവിട്ടതിന് രാജാവ് അദ്ദേഹത്തെ ഗോൽക്കൊണ്ട കോട്ടയിൽ തടവിലിട്ടിരുന്നു എന്നും പറയപ്പെടുന്നു. തടവറയിൽ കിടന്നും തന്റെ കീർത്തനരചന തുടർന്നതായും വിശ്വസിക്കപ്പെടുന്നു.[1] തുടർന്ന്, വേഷം മാറിവന്ന ശ്രീരാമനും ലക്ഷ്മണനും ചേർന്നാണത്രേ അദ്ദേഹത്തെ മോചിപ്പിച്ചത്. 68 വർഷം അദ്ദേഹം ജീവിച്ചു. 1688-ൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. ത്യാഗരാജസ്വാമികളുടെ പ്രസിദ്ധമായ 'ക്ഷീരസാഗരശയന' എന്ന കീർത്തനത്തിൽ അദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 സജി ശ്രീവൽസം (06/20/2014). "ത്യാഗരാജ യോഗ വൈഭവം" (പത്രലേഖനം). മാധ്യമം ദിനപത്രം. Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014. {{cite web}}: Check date values in: |date= (help)
  2. ഡോ. കെ ഓമനക്കുട്ടി. "കീർത്തനമുദ്രകൾ". Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014.
  3. P. SURYA RAO (2005-09-02 02:27:02). "Bhakta Ramadas staged" (പത്രലേഖനം) (in ഇംഗ്ലീഷ്). ദ ഹിന്ദു. Archived from the original on 2014-07-03. Retrieved 03 ജൂലൈ 2014. {{cite web}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |11= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭദ്രാചലം_രാമദാസ്&oldid=3899737" എന്ന താളിൽനിന്ന് ശേഖരിച്ചത്