ബങ്ക ബലിറ്റങ് ദ്വീപുകൾ

(Bangka Belitung Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബങ്ക ബലിറ്റങ് ദ്വീപുകൾ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. സുമാത്രയുടെ തെക്കുകിഴക്കൻ തീരങ്ങളിൽ നിന്നകന്നു കിടക്കുന്ന ഈ പ്രവിശ്യയിൽ രണ്ടു പ്രധാന ദ്വീപുകളായ ബങ്ക, ബെലിറ്റങ് എന്നിവയും നിരവധി ചെറു ദ്വീപുകളുമാണുള്ളത്. ബംഗാ കടലിടുക്ക്, സുമാത്രയേയും ബങ്കയേയും തമ്മിലും ഗാസ്പർ കടലിടുക്ക് ബങ്കയേയും ബലിറ്റങ് ദ്വീപിനേയും വേർതിരിക്കുന്നു. ഈ പ്രവിശ്യയുടെ വടക്കുഭാഗത്ത് നതുന കടലും തെക്കുഭാഗത്ത് ജാവാ കടലുമാണ്. പ്രവിശ്യയെ കിഴക്കു ഭാഗത്തുവച്ച് ബോർണിയോയുമായി വേർതിരിക്കുന്നത് കരിമാതാ കടലിടുക്കാണ്.  തലസ്ഥാനവും ഏറ്റവും വലിയ നഗരവും പങ്കാൽ പിനാങ്ങ് ആണ്. സൻഗൈലിയറ്റ്, തൻജുംഗ് പണ്ഡാൻ, മാംഗ്ഗാർ എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന പട്ടണങ്ങൾ. 2015 ലെ സെൻസസ് പ്രകാരം, ബങ്കാ ബെലിറ്റങ് പ്രവിശ്യയിലെ ജനസംഖ്യ 1,372,813 ആയിരുന്നു.

ബങ്ക ബലിറ്റങ് ദ്വീപുകൾ

Kepulauan Bangka Belitung
Other transcription(s)
 • Jawiبڠک بليتوڠ
 • Chinese邦加-勿里洞
Clockwise, from top left : Parai Beach, Fuk Tet Che temple, Lengkuas Island, Matras Beach, Pasir Padi Beach, Tanjung Tinggi Beach, Tanjung Pesona Beach
പതാക ബങ്ക ബലിറ്റങ് ദ്വീപുകൾ
Flag
Official seal of ബങ്ക ബലിറ്റങ് ദ്വീപുകൾ
Seal
Motto(s): 
Bumi Serumpun Sebalai (Malay)
(Meaning: "The same root, the same place")
Location of Bangka-Belitung in Indonesia
Location of Bangka-Belitung in Indonesia
Coordinates: 2°8′S 106°7′E / 2.133°S 106.117°E / -2.133; 106.117
Country ഇന്തോനേഷ്യ
Capital Pangkal Pinang
Established21 November 2000
ഭരണസമ്പ്രദായം
 • ഭരണസമിതിBangka-Belitung Regional Government
 • GovernorErzaldi Rosman Djohan (PDI-P)
 • Vice GovernorAbdul Fatah
വിസ്തീർണ്ണം
 • ആകെ16,424.14 ച.കി.മീ.(6,341.40 ച മൈ)
•റാങ്ക്27th
ഉയരത്തിലുള്ള സ്ഥലം
669 മീ(2,195 അടി)
ജനസംഖ്യ
 (2017)[1][2]
 • ആകെ14,30,900
 • റാങ്ക്29th
 • ജനസാന്ദ്രത87/ച.കി.മീ.(230/ച മൈ)
Demonym(s)Bangka-Belitungese
Warga Bangka-Belitung (id)
Demographics
 • Ethnic groupsMalays (71.66%), Javanese (8.47%)
Chinese (8.30%), Southern Sumatera (3.99%)
Bugis (2.80%), Madura (1.28%)
Batak (0.79%), Minangkabau (0.53%)
others (2.18%).[3]
 • ReligionMuslim (89%)
Buddhist (4.24%)
Confucianism (3.25%)
Protestantism (1.80%)
Roman Catholicism (1.20%)
Hindu (0.10%)
others (0.41%)[4]
 • LanguagesIndonesian, Bangka Malay, Hakka, Buginese
സമയമേഖലUTC+7 (Indonesia Western Time)
Postcodes
30xxx, 31xxx, 32xxx
Area codes(62)7xx
Vehicle signBN
HDIIncrease 0.682 (Medium)
HDI rank15th (2014)
Largest city by areaPangkal Pinang - 118.80 ച. �കിലോ�ീ. (45.87 ച മൈ)
Largest city by populationPangkal Pinang - (200,326- 2017)
Largest regency by areaSouth Bangka Regency - 3,607.08 ച. �കിലോ�ീ. (1,392.70 ച മൈ)
Largest regency by populationBangka Regency - (317,735- 2017)
വെബ്സൈറ്റ്Government official site

ഉഷ്ണമേഖലാ മഴക്കാടുകളോടുകൂടിയ മദ്ധ്യരേഖാ കാലാവസ്ഥയാണ് പ്രവിശ്യയിലുള്ളത്. ഈ കാടുകൾ വനനശീകരണത്തിന്റെ ഫലമായി ക്രമേണ ഈ പ്രദേശത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 699 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബങ്ക ദ്വീപിലെ മൌണ്ട് മറാസ് ആണ് പ്രവിശ്യയിലെ ഏറ്റവും ഉയർന്ന പ്രദേശം. സെബൂക്കു നദി, ബത്തറുസ നദി, മെൻഡോ നദി തുടങ്ങി നിരവധി നദികൾ ഇവിടെയുണ്ട്. ഈ സംസ്ഥാനം വംശീയമായും സാംസ്കാരികമായും ഭാഷാപരമായും ഒന്നിനൊന്നു വിഭിന്നമാണ്; മലയ്, ചൈനീസ്, ജാവനീസ് ഉൾപ്പെടെയുള്ളവരാണ് ഇവിടുത്തെ പ്രധാന വംശീയ വിഭാഗങ്ങൾ. പ്രവിശ്യയുടെ ഔദ്യോഗിക ഭാഷ ബഹാസ ഇന്തോനേഷ്യനാണെങ്കിലും, പ്രാദേശിക ഭാഷകളായ മലയ് ഭാഷാഭേദവും ഹക്കയും പ്രവിശ്യയിലെ ആശയവിനിമയ ഭാഷകളായും പ്രവർത്തിക്കുന്നു.

ചരിത്രപരമായി, വിദേശരാജ്യങ്ങളായ ഡച്ച്, ബ്രിട്ടീഷ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കോളനികളായി മാറുന്നതിനു മുൻപായി ബങ്കാ ബലിറ്റങ് വിവിധ കാലങ്ങളിൽ, ശ്രീവിജയ, മജാപാഹിത്, പാലെമ്പാങ്ങ് എന്നീ രാജ്യങ്ങളിലുൾപ്പെട്ടിരുന്നു. ബങ്ക ബലിറ്റങ് ഡച്ച് ഈസ്റ്റ് ഇൻഡീസിനുള്ളിലായുള്ള ഒരു പാർപ്പിടകേന്ദ്രമായിരുന്നു. ഇൻഡോനേഷ്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശം സുമാത്ര, തെക്കൻ സുമാത്ര എന്നീ പ്രവിശ്യകളുടെ ഭരണത്തിലായിരുന്നു. 2000 ൽ ഇന്തോനേഷ്യയുടെ 31 ആം പ്രവിശ്യയായി ബങ്ക ബലിറ്റങ് ഔദ്യോഗികമായി നിലവിൽ വന്നു.

പേരിന്റെ ഉത്ഭവം

തിരുത്തുക

സംസ്കൃതത്തിൽ "ടിൻ" എന്നർത്ഥമുള്ള വാങ്ക (വാൻക) എന്ന പദത്തിൽനിന്നാണ് "ബങ്ക" എന്ന പേര് ഉരുത്തിരിഞ്ഞത്. ഈ പ്രദേശം ടിൻ എന്ന ധാതുവാൽ സമ്പന്നമായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ ഭാരതത്തിലെ സാഹിത്യഗ്രന്ഥമായിരുന്ന മിലിന്ദ്രപാന്തയിൽ "സ്വർണ്ണഭൂമി" എന്ന പേരിനൊപ്പമാണ് "വാങ്ക" എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്വർണ്ണഭൂമി, സുമാത്ര ദ്വീപാണെന്ന് തിരിച്ചറിയപ്പെടുകയും വാങ്ക എന്നത് ബങ്ക ദ്വീപാണെന്നും ശക്തമായി പ്രസ്താവിക്കപ്പെടുന്നു.


ചരിത്രം

തിരുത്തുക

അനന്യമായ സംസ്ക്കാരങ്ങളും ഭാഷകളുമുള്ള പ്രദേശമാണ് ബങ്കാ ബെലിറ്റാങ്.

ബങ്കയിലെത്തിയ ആദ്യ യൂറോപ്യൻ വംശജർ 1812 മേയ് 20-ന് ഇവിടെയെത്തിയ ഇംഗ്ലീഷുകാരായിരുന്നു. എന്നിരുന്നാലും 1824-ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം, ഇംഗ്ലീഷുകാർ ബങ്ക, ബെലിറ്റങ് എന്നിവ ഉപേക്ഷിക്കുകയും ഡച്ചുകാരുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. ഈ നിലവിലുള്ള കരാറിന്റെ പരിവർത്തനത്തിനൊടുവിൽ ഡച്ചുകാർ അസാധാരണമായ സമ്പത്ത് ഉള്ള ഒരു സ്ഥലമായി കണക്കാക്കി പസഫിക് ദ്വീപുകളെ ഒന്നടങ്കം നിയന്ത്രിക്കാൻ തുടങ്ങി.

ഭൂമിശാസ്ത്രം

തിരുത്തുക

ബങ്ക ബലിറ്റങ് പൂർണ്ണമായും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. വടക്ക് നതുനാ കടലുമായും, കിഴക്ക് കരിമാത കടലിടുക്കുമായും, തെക്ക് ജാവാ കടലുമായും പടിഞ്ഞാറ് ബങ്ക കടലിടുക്കുമായും ഇത് അതിർത്തി പങ്കിടുന്നു. ബങ്ക ബലിറ്റങ് പ്രവിശ്യ സ്വാഭാവികമായി ഭൂരിഭാഗവും പീഠഭൂമിയും, താഴ്‍വരയും ഉൾപ്പെട്ടതും ഒരു ചെറിയ ഭാഗം മാത്രം മലനിരകളും പർവ്വതങ്ങളുമാണ്.

  1. "Statistik Indonesia 2018". Badan Pusat Statistik. Retrieved July 23, 2018.
  2. Central Bureau of Statistics: Census 2010 Archived 2017-11-20 at the Wayback Machine., retrieved 17 January 2011 (in Indonesian)
  3. "Kewarganegaraan, Suku Bangsa, Agama dan Bahasa Sehari-hari Penduduk Indonesia 2010". BPS Indonesia. Retrieved 14 July 2018. {{cite web}}: Cite has empty unknown parameter: |web= (help)
  4. "Population by Area and Religion of Bangka Belitung 2010" Retrieved 13 July 2018
"https://ml.wikipedia.org/w/index.php?title=ബങ്ക_ബലിറ്റങ്_ദ്വീപുകൾ&oldid=3638742" എന്ന താളിൽനിന്ന് ശേഖരിച്ചത്