പങ്കൽ പിനാങ്, ഇന്തോനേഷ്യയിലെ പ്രവിശ്യയായ ബെങ്കാ ബെലിറ്റങ് ദ്വീപുകളുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ബങ്ക ദ്വീപിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം 42 വാർഡുകളുള്ള ഏഴ് ജില്ലകളായി തിരിച്ചിരിക്കുന്നു. 2010 ലെ സെൻസസ് പ്രകാരം 328,167 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരത്തിന്റെ വിസ്തൃതി 118.41 ചതുരശ്ര കിലോമീറ്ററാണ്.

പങ്കൽ പിനാങ്
City of Pangkal Pinang
Kota Pangkalpinang
Other transcription(s)
 • Chinese邦加檳港 (檳港)
City street with cars, motorbikes and a billboard
Street view
Official seal of പങ്കൽ പിനാങ്
Seal
Motto(s): 
Pangkal Kemenangan (Malay); "Base of Victory"
Location in the Bangka Belitung Islands
Location in the Bangka Belitung Islands
പങ്കൽ പിനാങ് is located in Sumatra
പങ്കൽ പിനാങ്
പങ്കൽ പിനാങ്
Location in Sumatra and Indonesia
പങ്കൽ പിനാങ് is located in Indonesia
പങ്കൽ പിനാങ്
പങ്കൽ പിനാങ്
പങ്കൽ പിനാങ് (Indonesia)
Coordinates: 2°8′S 106°7′E / 2.133°S 106.117°E / -2.133; 106.117
Country ഇന്തോനേഷ്യ
Province Bangka Belitung
Founded17 September 1757
ഭരണസമ്പ്രദായം
 • MayorMuhammad Irwansyah
 • Vice MayorMuhammad Sopian
വിസ്തീർണ്ണം
 • ആകെ118.41 ച.കി.മീ.(45.72 ച മൈ)
ഉയരം
0−13 മീ(−43 അടി)
ജനസംഖ്യ
 (2012)
 • ആകെ327,167
 • ജനസാന്ദ്രത2,800/ച.കി.മീ.(7,200/ച മൈ)
Demonym(s)Pinkong-Nyin (檳港人)
Demographics
 • Ethnic groupsMalay
Javanese
Batak,
Chinese
Batak, Bugis[1]
 • ReligionIslam 82.31%
Buddhism 6.18%
Confucianism 4.56%
Christian 3.41%
Catholic 3.21%
Hinduism 0.04%
Others 0.27%[2]
 • LanguagesIndonesian (official)
Chinese
Malay
English (regional)
സമയമേഖലUTC+7 (Indonesia Western Time)
 • Summer (DST)Not observed
Area code(+62) 717
Vehicle registrationBN
വെബ്സൈറ്റ്www.pangkalpinangkota.go.id

2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിന്റെ വിസ്തീർണ്ണം 118.41 ചതുരശ്ര കിലോമീറ്ററും (45.72 ചതുരശ്ര മൈൽ) ജനസംഖ്യ 328,167 ഉം ആയിരുന്നു. നഗരത്തിന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2,800 ആണ്. രങ്കൂയി നദി നഗരത്തെ രണ്ടു ഖണ്ഡങ്ങളായി വിഭജിക്കുന്നു. ജലാൻ മെർഡെക്ക ഇതിന്റെ ഭൂമിശാസ്ത്രകേന്ദ്രമാണ്.

പങ്കൽ പിനാങിലെ ജനസംഖ്യയിൽ ഏറിയകൂറും മലയൻ വംശീയ വിഭാഗങ്ങളും ഗ്വാങ്ജോയിൽനിന്നത്തിയ ചൈനീസ് വംശജരുമാണ്. ബാറ്റക്, മിനങ്കാബൗ തുടങ്ങിയ മറ്റ് വംശീയ വിഭാഗങ്ങളിൽനിന്നുള്ള ചെറു സംഘം  കുടിയേറ്റക്കാരുണ്ട്. നഗരത്തിലെ പ്രധാന അടയാളങ്ങളിൽ തിമ മ്യൂസിയം, ഒരു ചൈനീസ് ക്ഷേത്രം, സെന്റ് ജോസഫ് കത്തീഡ്രൽ, ബങാ ബൊട്ടാണിക്കൽ ഗാർഡൻ, പാസിർ പാഡി ബീച്ച് എന്നിവയാണ്.

ചരിത്രം

തിരുത്തുക

കൊളോണിയൽ ഭരണത്തിനു മുമ്പ്

ശ്രീവിജയത്തിന്റെ ഭാഗമായിരുന്ന പങ്കൽപിനാങിൽ അധിവസിച്ചിരുന്നത് ഹൈന്ദവ മതവിഭാഗക്കാരായിരുന്നു. ശ്രീവിജയത്തിന്റെ ഒരു ഭാഗമായിരുന്നതിനു പുറമേ, മജാപാഹിത്, മത്തറാം രാജ്യങ്ങളുടേയും ഒരു പ്രദേശമായിരുന്നു ഇത്. അന്താരാഷ്ട്ര കപ്പൽച്ചാനലുകളുമായി നഗരത്തിനു സാമീപ്യമുണ്ടായിരുന്നിട്ടുകൂടി ഈ മൂന്നു രാജവംശങ്ങളിൽനിന്ന് കുറഞ്ഞ ശ്രദ്ധയാണ് ഈ നഗരത്തിനു ലഭിച്ചിരുന്നത്. തെക്കൻ ചൈന കടലിൽ കപ്പലുകൾ കൊള്ളയടിച്ചിരുന്ന കടൽക്കൊള്ളക്കാരുടെ ഒളിത്താവളമായി പരിണമിച്ചിരുന്നു ഈ പ്രദേശം.

മലാക്ക കടലിടുക്കിനു ചുറ്റുപാടുമുള്ള കപ്പൽപ്പാതകളെ സുരക്ഷിതമാക്കുവാൻ, ജോഹർ സുൽത്താനേറ്റ് പങ്കൽ പിനാങിലേയ്ക്കു സൈന്യത്തെ അയക്കുകയും പ്രദേശത്ത് ഇസ്ലാമിനെ പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. എന്നിരുന്നാലും കടൽക്കൊള്ളക്കാർ തിരിച്ചെത്തുകയാണുണ്ടായിത്.

വർഷങ്ങൾക്കുശേഷം, ഈ പ്രദേശത്തുനിന്നു കടൽക്കൊള്ളക്കാരുടെ ശല്യം അവസാനിപ്പിക്കുവാനുള്ള മറ്റൊരു ശ്രമത്തിന്റെ ഭാഗമായി, ബാൻഡനിലെ സുൽത്താൻ ഇന്തോനേഷ്യൻ ആർക്കിപെലാഗോയിലെ ഒരു പ്രതിനിധിയെ അയച്ചു കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യാൻ ശ്രമിച്ചു. ഈ രാജപ്രതിനിധി പ്രദേശത്തു നിയന്ത്രണം സ്ഥാപിക്കുകയും തന്റെ മരണംവരെ ബങ്ക ഭരിക്കുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം അധികാരം ഏക മകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു.

കൊളോണിയൽ ഭരണം

ടോബോവാലി ജില്ലയിലെ ഒലിൻ നദിയുടെ തീരത്ത് 1709 ൽ തകരത്തിന്റെ അയിരുകൾ കണ്ടെത്തിയിരുന്നു. തകരം കണ്ടെത്തിയതോടെ, ചൈനയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള വ്യാപാരികൾ ഈ പ്രദേശത്തേക്ക് ഇരച്ചുകയറി. തകരം കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധരെ അന്വേഷിച്ച് ചൈനയിലേക്ക് പലെമ്പാങിലെ സുൽത്താൻ പ്രതിനിധികളെ അയച്ചു. 1717 ൽ പലെമ്പാങ് സുൽത്താനേറ്റ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി (വി.ഒ.സി.) വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കാൻ തുടങ്ങി. കമ്പനിയുടെ സഹായത്തോടെ സുൽത്താൻ കടൽക്കൊള്ളയും തകരത്തിന്റ കള്ളക്കടത്തും ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു.

നെപ്പോളിയോണിക് യുദ്ധങ്ങളുടെ പാരമ്യതയിൽ നെതർലാന്റിൽ ഫ്രാൻസ് അധിനിവേശം നടത്തുകയും ഇതിനിടെ ഡച്ചുകാരുടെ കീഴിൽ നുസന്താരയിലുണ്ടായിരുന്ന എല്ലാ പ്രദേശങ്ങളും ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും ചെയ്തു. 1811 സെപ്റ്റംബർ 18-ലെ തുന്താങ് കരാർ പ്രകാരം, ഡച്ചുകാർ ജാവ ദ്വീപ്, തിമോർ, മക്കസാർ, പലെമ്പാങ് ദ്വീപുകൾ ബ്രിട്ടീഷുകാർ‌ക്കു കൈമാറുകയും പങ്കൽ പിനാങ് ഒരു ബ്രിട്ടീഷ് കോളനിയായി മാറുകയും ചെയ്തു.

സുൻഗായി ഔറിലുള്ള ഡച്ച് കോട്ട തങ്ങൾക്കുവേണ്ടി ഏറ്റെടുക്കാൻ പാലെമ്പാങിലേയ്ക്ക് സ്റ്റാംഫോർഡ് റാഫിൾസ്  രഹസ്യസന്ദേശവാഹകനെ അയക്കുകയും സുൽത്താൻ മഹമൂദ് ബദറുദ്ദീൻ II ഇതു നിരസിക്കുകയും ചെയ്തു. ബദറുദ്ദീനിൽ നിന്നു പങ്കൽ പിനാങ്ങിലെ ടിൻ ഖനികളുടെ നിയന്ത്രണവും റാഫിൾസിന്റെ  ആവശ്യങ്ങളിലുൾപ്പെട്ടിരുന്നു.

1812 മാർച്ച് 20 ന് റോളോ ഗില്ലെസ്പിയുടെ നേതൃത്വത്തിൽ റാഫിൾസ് ഒരു യുദ്ധ പര്യടന സംഘത്തെ പാലെമ്പാങിലേയക്ക് അയച്ചു.  ഗില്ലെസ്പി, മഹമുദ് ബദറുദ്ദീനെ ഭരണത്തിൽനിന്നു താഴെയിറക്കുകയും രാജകുമാരൻ അദിപതിയെ സുൽ‌ത്താൻ അഹ്മദ് നജാമുദ്ദീൻ II എന്ന സ്ഥാനപ്പേരോടെ സിംഹാസനത്തിൽ അവരോധിക്കുകയും ചെയ്തു. പുതിയ സുൽത്താൻ ബലിറ്റങ്, ബങ്കാ ദ്വീപുകൾ ബ്രിട്ടീഷുകാർക്ക് കൈമാറ്റം നടത്തുകയും ചെയ്തു.  

1824-ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം, നെതർലാന്റിന് 1803-ൽ ബ്രിട്ടീഷുകാർ (പങ്കാൽ പിനാങ് ഉൾപ്പെടെ) പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിയന്ത്രണം തിരിച്ചുകിട്ടി. തദ്ദേശീയരായ ജനത‌യെ ഡച്ചുകാരും ബ്രിട്ടീഷുകാരും ചേർന്ന് നെറികേട്, പിടിച്ചുപറിക്കൽ, നിർബന്ധിത കഠിനാധ്വാനം എന്നിവയ്ക്ക് വിധേയരാക്കി. ഡച്ചുകാർ ടിൻ ശേഖരങ്ങളെ പരമാവധി ചൂഷണം ചെയ്തു. ഡച്ചുകാരെ പുറത്താക്കുവാനായി മുസി റവാസ് റീജൻസിയിലും പങ്കൽ പിനാങിലും ഗറില്ല യുദ്ധങ്ങൾ അരങ്ങേറി.

രണ്ടാം ലോക മഹായുദ്ധകാലത്ത് ബങ്കാ ദ്വീപ് ജപ്പാനീസ് പട്ടാളം ഏറ്റെടുത്തു. ഏന്നിരുന്നാലും പങ്കൽ പിനാങിലെ ഈ അധിനിവേശം ഹ്രസ്വമായിരുന്നു. ഇക്കാലത്ത് ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും കാര്യത്തിൽ കടുത്ത ക്ഷാമം നേരിട്ടിരുന്നു.

സ്വതന്ത്ര ഇന്തോനേഷ്യ

തിരുത്തുക

ജപ്പാൻ സഖ്യശക്തികൾക്കു കീഴടങ്ങിയതിനു ശേഷം ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെടുകയും പങ്കൽ പിനാങ് ഇന്തോനേഷ്യയുടെ ഭാഗമായിത്തീരുകയും ചെയ്തു. (പ്രാഥമികമായി ഇത് തെക്കാൻ സുമാത്ര പ്രവിശ്യയുടെ ഭാഗമായി). രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറിമറിഞ്ഞതിനുശേഷം, ബങ്കാ ബലിറ്റങ് ദ്വീപുകൾ തെക്കൻ സുമാത്രയിൽ നിന്നും വേർപെടുത്തപ്പെടുകയും പങ്കൽ പിനാങ് തലസ്ഥാനമായി ഈ ദ്വീപുകൾ സംയോജിച്ച് ഇന്തോനേഷ്യയിലെ പുതിയ  ഒരു പ്രവിശ്യയായി മാറുകയും ചെയ്തു.

  1. Aris Ananta; Evi Nurvidya Arifin; M. Sairi Hasbullah; Nur Budi Handayani; dan Agus Pramono (2015). Demography of Indonesia's Ethnicity. Institute of Southeast Asian Studies dan BPS – Statistics Indonesia.
  2. Data Sensus Penduduk 2010 - Badan Pusat Statistik Republik Indonesia <http://sp2010.bps.go.id/index.php/site/tabel?tid=321&wid=8100000000>
"https://ml.wikipedia.org/w/index.php?title=പങ്കൽ_പിനാങ്&oldid=3085720" എന്ന താളിൽനിന്ന് ശേഖരിച്ചത്