അസിത്രോമൈസിൻ

രാസസം‌യുക്തം
(Azithromycin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മാക്രോലൈഡ് ആന്റിബയോട്ടിക് മരുന്നാണ് അസിത്രോമൈസിൻ (Azithromycin)[2][3]. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന അത്യാവശ്യ മരുന്നുകളിൽ ഒന്നാണിത്. ബാക്ടീരിയകളുടെ 50S റൈബോസോമുകളിലെ മാംസ്യം നിർമ്മാണത്തെ തടയുക വഴി അവയുടെ പെരുകൽ തടയുകയാണ് അസിത്രോമൈസിൻ ചെയ്യുന്നത്. വയറ്റിലൂടെയോ (oral), രക്തക്കുഴലുകളിലൂടെയൊ (intravenous) സ്വീകരിക്കാവുന്ന മരുന്നാണ് അസിത്രോമൈസിൻ. 1980-ലാണ് അസിത്രോമൈസിൻ കണ്ടുപിടിച്ചത്. ചെവിപഴുപ്പ്, സ്റ്റ്രെപ്റ്റോകോക്കസ് ബക്റ്റീരിയ മൂലമുണ്ടാകുന്ന തൊണ്ട പഴുപ്പ്, കാസരോഗം, ദീർഘദൂര യാത്രക്കാർക്കുണ്ടാകാവുന്ന വയറിളക്കം തുടങ്ങി മറ്റു ചില ആമാശയപ്രശ്നങ്ങൾക്ക് അസിത്രോമൈസിൻ ഉപകാരപ്രദമാണ്. ചില ലൈംഗികരോഗങ്ങൾക്കും ഉദാ: ക്ലമൈഡിയ, ഗോണേറിയ, അസിത്രോമൈസിൻ ഫലപ്രദമാണ്. മലേറിയ എന്ന അസുഖത്തിനു മറ്റു ആന്റി ബയോട്ടിക്കുകൾക്കൊപ്പം സഹായക മരുന്നായി കൊടുത്തുവരുന്നു.

അസിത്രോമൈസിൻ
Clinical data
Trade namesZithromax, Azithrocin, others
Other names9-deoxy-9a-aza-9a-methyl-9a-homoerythromycin A
AHFS/Drugs.commonograph
MedlinePlusa697037
License data
Pregnancy
category
Routes of
administration
Oral (capsule, tablet or suspension), intravenous, ophthalmic
ATC code
Legal status
Legal status
Pharmacokinetic data
Bioavailability38% for 250 mg capsules
MetabolismHepatic
Elimination half-life11–14 h (single dose) 68 h (multiple dosing)
ExcretionBiliary, renal (4.5%)
Identifiers
  • (2R,3S,4R,5R,8R,10R,11R,12S,13S,14R)-2-ethyl-3,4,10-trihydroxy-3,5,6,8,10,12,14-heptamethyl-15-oxo- 11-{[3,4,6-trideoxy-3-(dimethylamino)-β-D-xylo-hexopyranosyl]oxy}-1-oxa-6-azacyclopentadec-13-yl 2,6-dideoxy-3-C-methyl-3-O-methyl-α-L-ribo-hexopyranoside
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
NIAID ChemDB
CompTox Dashboard (EPA)
ECHA InfoCard100.126.551 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC38H72N2O12
Molar mass748.984 g·mol−1
3D model (JSmol)
  • CN(C)[C@H]3C[C@@H](C)O[C@@H](O[C@@H]2[C@@H](C)[C@H](O[C@H]1C[C@@](C)(OC)[C@@H](O)[C@H](C)O1)[C@@H](C)C(=O)O[C@H](CC)[C@@](C)(O)[C@H](O)[C@@H](C)N(C)C[C@H](C)C[C@@]2(C)O)[C@@H]3O
  • InChI=1S/C38H72N2O12/c1-15-27-38(10,46)31(42)24(6)40(13)19-20(2)17-36(8,45)33(52-35-29(41)26(39(11)12)16-21(3)48-35)22(4)30(23(5)34(44)50-27)51-28-18-37(9,47-14)32(43)25(7)49-28/h20-33,35,41-43,45-46H,15-19H2,1-14H3/t20-,21-,22+,23-,24-,25+,26+,27-,28+,29-,30+,31-,32+,33-,35+,36-,37-,38-/m1/s1 checkY
  • Key:MQTOSJVFKKJCRP-BICOPXKESA-N checkY
  (verify)

വൈദ്യോപയോഗങ്ങൾ

തിരുത്തുക

ന്യുമോണിയ, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ചെവിയിലെ പഴുപ്പ്, ചർമ്മത്തിലെ അണുബാധ, മൂത്രാശയത്തിലെ പഴുപ്പ് എന്നിവ ചികിത്സിക്കാൻ അസിത്രോമൈസിൻ ഉപയോഗിക്കുന്നു. ചില ഗ്രാം പോസിറ്റിവ് ബാക്ടീരിയയെയും, ഗ്രാം നെഗറ്റിവ് ബാക്ടീരിയയെയും, പല അവർഗ്ഗ ബാക്ടീരിയയെയും നേരിടാൻ അസിത്രോമൈസിനാകും.

പാർശ്വഫലങ്ങൾ

തിരുത്തുക

വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ് അസിത്രോമൈസിന്റെ പാർശ്വഫലങ്ങൾ. ഒരു ശതമാനത്തിൽ താഴെ മാത്രമേ പാർശ്വഫലങ്ങൾ കാണാറുള്ളൂ. 68 മണിക്കൂറാണ് അസിത്രോമൈസിന്റെ അർദ്ധായുസ്സ്.

  1. "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
  2. azithromycin, Zithromax, Zmax
  3. Azithromycin [USAN:INN:BAN ]
"https://ml.wikipedia.org/w/index.php?title=അസിത്രോമൈസിൻ&oldid=3968830" എന്ന താളിൽനിന്ന് ശേഖരിച്ചത്