ശതാവരി
ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി. (ശാസ്ത്രീയനാമം: Asparagus racemosus). ഇത് ആയുർവേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു .
ശതാവരി | |
---|---|
ഇലയും പൂവും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. racemosus
|
Binomial name | |
Asparagus racemosus | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
Asparagus 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 20 kcal 90 kJ | ||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
പേരുകൾ
തിരുത്തുകരസഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുകകിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന് 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്.
പ്രധാനമായും രണ്ടുതരം ശതാവരികളാണ് കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു[2].
ഔഷധോപയോഗങ്ങൾ
തിരുത്തുകശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. സസ്യജന്യ ഈസ്ട്രജൻ ഹോർമോണുകൾ അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭപാത്രവും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് പരിഹരമാണ്. നാൽപത്തിയഞ്ചു വയസ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അകറ്റാനും ഇത് ഗുണകരമാണ്. ഈ ഘട്ടത്തിൽ ഉണ്ടാകുന്ന അമിതമായ ചൂട്, എല്ലുകളുടെ ബലക്കുറവ്, മുടി കൊഴിച്ചിൽ, വിഷാദം, യോനി വരൾച്ച എന്നിവയ്ക്കും ഇത് ഒരുപരിധിവരെ പരിഹാരമാണ്. [3]
ചിത്രശാല
തിരുത്തുക-
ശതാവരിയുടെ ഇലകൾ
-
ശതാവരിയുടെ കിഴങ്ങ്
-
ശതാവരിയുടെ പൂവ്
-
തൃശ്ശൂരിൽ
-
കോട്ടയം ജില്ലയിൽ
അവലംബം
തിരുത്തുക- ↑ "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-09-21. Retrieved 2010-02-07.
- ↑ ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 458-460
- ↑ എം. ആശാ ശങ്കർ, പേജ്8- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.