അരോളി
അരോളി | |
11°59′N 75°23′E / 11.98°N 75.39°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | [[കണ്ണൂർ ജില്ല ജില്ല|കണ്ണൂർ ജില്ല]] |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത്, വില്ലേജ് |
Village Office | Village Officer |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 5537 |
ജനസാന്ദ്രത | 1068/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670566 +0497278**** |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ശ്രീ വടേശ്വരം ശിവ ക്ഷേത്രം
unlocode = |
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഒരു കൊച്ചു ഗ്രാമമാണ് അരോളി (ഇംഗ്ലീഷ്: Aroli). ഈ ഗ്രാമം, കല്ല്യാശ്ശേരിക്ക് വടക്ക് വേളാപുരം - മാങ്കടവ് - ധർമ്മശാല റോഡിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 12 കിലോ മീറ്റർ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പിന്നും പറശ്ശിനിക്കടവിനും അടുത്തായുള്ള ഈ ഗ്രാമം പൂർണ്ണമായും കുന്നിൻ മുകളിലാണ്.
പേരിനു പിന്നിൽ
തിരുത്തുകഈ പ്രദേശം മുമ്പ് അരളി പൂക്കളാൽ നിബിഡമായിരുന്നു. അരോളി ശ്രീ വടേശ്വരം ശിവ ക്ഷേത്രത്തിലെ പ്രധാന പൂജാ പുഷ്പ്പവും അരളിയാണ്. ഇതിനാലാകണം അരോളി എന്ന പേർ ഈ പ്രദേശത്തിന് കൈ വന്നത്.
ചരിത്രം
തിരുത്തുകകോലത്തിരിയുടെ ഭരണകാലത്ത്; അരോളി ഗ്രാമം കല്ല്യാശ്ശേരിയിലെ നായാനാർമാരുടെ കീഴിലായിരുന്നു. ബ്രിട്ടിഷുകാർ ഇതിനെ മദിരാശി സംസ്ഥാനത്തിൽ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിലാണ്.
എത്തിച്ചേരാൻ
തിരുത്തുക- വിമാന മാർഗ്ഗം
ഏറ്റവും അടുത്ത വിമാനത്താവളം തെക്ക് ഭാഗത്തേക്ക് ഏകദേശം 132 കി.മീ. ദൂരത്തിൽ കോഴിക്കോടാണ് . അതുപോലെ വടക്ക് ഭാഗത്തേക്ക് ഏകദേശം 143 കി.മീ. ദൂരത്തിൽ മംഗലാപുരവുമാണ്.
- റെയിൽ മാർഗ്ഗം
അരോളിയുടെ ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ തെക്ക് ഭാഗത്തേക്ക് ഏകദേശം 2-3 കി.മീ. ദൂരത്തിൽ പാപ്പിനിശ്ശേരി ആണ്. പക്ഷേ ഏറ്റവും അടുത്ത പ്രധാന സ്റ്റേഷൻ കണ്ണൂരാണ്. ഈ റെയിൽവേ ലൈനിലുടെ കടന്നു പോകുന്ന എല്ലാ തീവണ്ടികളും കണ്ണൂരിൽ നിൽക്കും.
- ബസ്സ് മാർഗ്ഗം
കണ്ണൂരിൽ നിന്ന് മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്കുള്ള ബസ്സിൽ കയറിയാൽ അരോളിയിലിറങ്ങാം.
അതിരുകൾ
തിരുത്തുക- കല്ല്യാശ്ശേരി
- പാപ്പിനിശ്ശേരി
- വളപട്ടണം പുഴ
- ആന്തൂർ
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകഅരോളി താഴെ കൊടുത്തിരിക്കുന്നവയ്ക്ക് പ്രസിദ്ധമാണ് :
- ശ്രീ വടേശ്വരം ശിവ ക്ഷേത്രം
- മാങ്കടവ് ജുമാ മസ്ജിദ്
- ചാലിൽ ജുമാ മസ്ജിദ്
- കീച്ചേരി ശ്രീ പാലോട്ടു കാവ്
- നാടാച്ചേരിക്കാവ്
- ചിറ്റോത്തിടം ക്ഷേത്രം
- കല്ലൂരിക്കാവ്
- അരയാല ക്ഷേത്രം
- മേച്ചര കോട്ടം
- കല്ലൈക്കൽ ജുമാ മസ്ജിദ്
ശ്രീ വടേശ്വരം ശിവ ക്ഷേത്രം
തിരുത്തുകകേരളത്തിലെ അഷ്ട ദള ശ്രീകോവിലോട് കൂടിയ ഒരേയൊരു ശിവ ക്ഷേത്രമാണ് ശ്രീ വടേശ്വരം ശിവ ക്ഷേത്രം. ഈ ക്ഷേത്രം അരോളിയിലെ ഏറ്റവും ഉയർന്ന കുന്നിൻ മുകളിലാണ്, അതിനാൽ ഈ ക്ഷേത്രത്തെ ശ്രീ കൈലാസം എന്നും വിളിച്ചു പോരുന്നു. ഈ ക്ഷേത്രം ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലാണ്. ഈ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും വളരെ പ്രസിദ്ധമാണ്.
അരോളി ശ്രീ രാമചന്ദ്രൻ നമ്പ്യാർ വടേശ്വരത്തപ്പനെ കുറിച്ചെഴുതിയ "ശ്രീ കൈലാസം പോലെ തോന്നും വടേശ്വരത്തിൽ വാണരുളും.." എന്ന ശിവ ഭജന അരോളിയിലും പ്രാന്തപ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണ്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- അരോളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
- അരോളി സെൻട്രൽ എൽ. പി. സ്കൂൾ.
- മാങ്കടവ് സ്കൂൾ
പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ
തിരുത്തുക- ശാന്തിപ്രഭ നടനകലാസമതി - കണ്ണൂർ ജില്ലയിലെ പ്രധാന കലാസമിതി
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- അരോളി
- വേളാപുരം
- ഐക്കൽ
- വാച്ചാക്കൽ
- കല്ലൈക്കൽ
- കാട്ട്യം
- വടേശ്വരം
- കീച്ചേരി കുന്ന്
- ചിറ്റോത്തിടം
- അരയാല
- ചാലിൽ
- കല്ലൂരി
- മാങ്കടവ്
ആരോളിയുടെ വിക്കി ലിങ്കുകൾ
തിരുത്തുക- ഇംഗ്ലീഷ് വിക്കിപീഡിയ അരോളി ഇംഗ്ലീഷ്: English Wikipedia Aroli-> [1]
- വിക്കിമാപ് അരോളി ഇംഗ്ലീഷ്: Wiki Map Aroli-> [2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കണ്ണുരിലെ ഗ്രാമപഞ്ചായത്തുകൾ Archived 2007-09-28 at the Wayback Machine.
- വിക്കിമാപിയ ലിങ്ക്