അനുരാഗ് കശ്യപ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Anurag Kashyap എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.[1][2]

അനുരാഗ് കശ്യപ്
ജനനം (1972-09-10) 10 സെപ്റ്റംബർ 1972  (52 വയസ്സ്)
ഘൊരക്ക്പൂർ ഉത്തർ പ്രദേശ്
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)ആരതി ബജാജ് (divorced)
കൽക്കി കോചിലിൻ
(m. 2011–2015)

ജീവിതരേഖ

തിരുത്തുക

ഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിൽ ജനനം. ഹാൻസ് രാജ് കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി.[3][4][5] ഇക്കാലത്ത് ലഹരി വസ്ക്കുക്കൾക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോകസിനിമകളിൽ ആകൃഷ്ടനായി 1993-ൽ ബോംബെയിലേക്ക് ചേക്കേറി. പിന്നീട് രാം ഗോപാൽ വർമ്മക്കൊപ്പം "സത്യ" എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി.

2000-ൽ ആദ്യ കഥാ ചിത്രം "പാഞ്ച്" സംവിധാനം ചെയ്തു. എന്നാൽ സെൻസർ ബോർഡിന്റെ കടുത്ത എതിർപ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.[6] ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം "ബ്ലാക്ക് ഫ്രൈഡേ" നീണ്ട കോടതി നടപടികൾക്ക് ശേഷം 2004-ൽ റിലീസ് ചെയ്തു.[7] ചിത്രം 57-മത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള Golden Leopard പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു,[8] 2007-ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച "നോ സ്മോക്കിങ്ങ്" എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻ"എന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.

ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "ദേവ് ഡി" 2009-ൽ പുറത്തിറങ്ങി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010-ൽ സംവിധാനം ചെയ്ത "ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് " ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.

ചലച്ചിത്രങ്ങൾ

തിരുത്തുക

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • ശാഗ്രിദ് (2011)
  • തേരാ ക്യാ ഹോഗാ ജോണീ (2011)
  • ഐ ആം (2011)
  • ലക്ക് ബൈ ചാൻസ (2009)
  • ബ്ലാക്ക് ഫ്രൈഡേ (2004)
  • മഹാരാജ 2024

സംവിധാനം ചെയ്ത് ചിത്രങ്ങൾ

തിരുത്തുക
  • ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • മുംബൈ കട്ടിങ്ങ്സ് (2010)
  • ഗുലാൽ (2009)
  • ദേവ് ഡി (2009)
  • റിട്ടേൺ ഓഫ് ഹനുമാൻ (2007)
  • നോ സ്മോക്കിങ്ങ് (2007)
  • ബ്ലാക്ക് ഫ്രൈഡേ (2004)
  • പാഞ്ച് (2003) (റിലീസ് ചെയ്തിട്ടില്ല)
  • ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)

കഥ/തിരക്കഥ രചിച്ച ചിത്രങ്ങൾ

തിരുത്തുക
  • മുംബൈ കട്ടിങ്ങ്സ് (2010)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • മുസ്ക്കുരാക്ക്സേ ദേഖ് സാരാ (2010)
  • ഉഡാൻ (2010)
  • ഗുലാൽ (2009)
  • ദേവ് ഡി (2009)
  • ഫൂൽ ആൻഡ് ഫൈനൽ (2007)
  • വാട്ടർ (2005)
  • പൈസാ വസൂൽ (2004)
  • ജൻഗ് (2000)
  • കോൻ (1999)
  • ശൂൽ (1999)
  • ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)
  • സത്യ (1998)

നിർമ്മിച്ച ചിത്രങ്ങൾ

തിരുത്തുക
  • ശൈത്താൻ (2011)
  • ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
  • ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
  • ഉഡാൻ (2010)
  • ആമിർ (2008)

പുരസ്കാരങ്ങൾ

തിരുത്തുക
2004 Locarno International Film Festival
  • Nominated Golden Leopard - ബ്ലാക്ക് ഫ്രൈഡേ
2010 Asia Pacific Screen Awards
  • Nominated - Best Children's Feature Film - ഉഡാൻ (2010)
2009 Asia Pacific Screen Awards
  • Achievement in Directing - ദേവ് ഡി (2009)
2011 ഫിലിംഫെയർ അവാർഡ്
  • മികച്ച തിരക്കഥ - ഉഡാൻ (2010)
  • മികച്ച കഥ - ഉഡാൻ (2010)
  • മികച്ച ചലച്ചിത്രം - ഉഡാൻ (2010)
സ്ക്രീൻ പ്രതിവാര അവാർഡുകൾ
  • മികച്ച ചലച്ചിത്രം - ഉഡാൻ (2010)
  • മികച്ച കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നാമനിർദ്ദേശം - ഉഡാൻ (2010)
  1. Somini Sengupta (2007-02-20). "In India, Showing Sectarian Pain to Eyes That Are Closed". The New York Times. Retrieved 2009-02-10.
  2. "No Black Friday till blasts case verdict". Rediff.com. Press Trust of India. 2005-03-31. Retrieved 2009-02-10.
  3. Why Sica Moved Patna
  4. 'Black Friday is based on facts!'
  5. "Interview Anurag Kashyap (Part 1) : A Man With A Vision". Archived from the original on 2014-11-12. Retrieved 2011-08-21.
  6. "On the making of Paanch - Interview". Archived from the original on 2010-05-05. Retrieved 2011-08-21.
  7. http://www.indianexpress.com/news/supreme-court-nod-for-release-of-black-frida/13692/
  8. "57th Locarno International Film Festival - International Competition". Locarno International Film Festival. 2004. Archived from the original on 2004-08-18. Retrieved 2009-02-10. {{cite web}}: Unknown parameter |month= ignored (help)

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനുരാഗ്_കശ്യപ്&oldid=4103235" എന്ന താളിൽനിന്ന് ശേഖരിച്ചത്