ആരതി ബജാജ് ഒരു ഇന്ത്യൻ സിനിമാ എഡിറ്റർ ആണ്. റോക്ക്സ്റ്റാർ (2011), ഹൈവേ (2014), എന്നിവയൊക്കെ ആരതിയുടെ ശ്രദ്ധിക്കപ്പെട്ട വർക്കുകൾ ആണ്. ഇന്ത്യയിലെ തന്നെ മികച്ച എഡിറ്റർമാരിൽ ഒരാളാണ് ആരതി ബജാജ്.[3]

ആരതി ബജാജ്
തൊഴിൽസിനിമ എഡിറ്റർ
സജീവ കാലം2001-മുതൽ
ജീവിതപങ്കാളി(കൾ)
(m. 2003; വിവാഹമോചിതരായി 2009)
[1][2]
കുട്ടികൾ1

അനുരാഗ് കശ്യപിന്റെ പാഞ്ച് (പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രം) എന്ന ചിത്രം എഡിറ്റ്‌ ചെയ്തുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് വരുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയ ബ്ലാക്ക് ഫ്രൈഡേ ആണ് ഇതിന് ശേഷം ചെയ്ത സിനിമ. ഈ ചിത്രത്തിലൂടെ 2008ലെ സ്റ്റാർ സ്ക്രീൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[4] റീമ കഗ്ടിയുടെ ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഇംതിയാസ് അലിയുടെ ജബ് വി മെറ്റ്, രാജ്കുമാർ ഗുപ്തയുടെ ആമിർ എന്നിവയാണ് പിന്നീട് എഡിറ്റ്‌ ചെയ്ത മറ്റു സിനിമകൾ. ഇവയിൽ ആമിർ എന്ന ചിത്രത്തിലൂടെ രണ്ടാമതും സ്റ്റാർ സ്ക്രീൻ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനുരാഗ് കശ്യപിന്റെ സിനിമകളായ ദേവ് ഡി, ഗുലാൽ, അഗ്ലി, രാമൻ രാഘവ് 2.0, മുക്കാബാസ് എന്നിവയുടെയും എഡിറ്റിംഗം നിർവഹിച്ചു. വിക്രമാദിത്യ മോട്വാനെ അനുരാഗ് കശ്യപ് എന്നിവരുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസ്‌ ആയ സാക്രട് ഗെയിംസ് ആണ് ആരതിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്‌.

സിനിമകൾ

തിരുത്തുക
സിനിമ വർഷം കുറിപ്പുകൾ
സാക്രട് ഗെയിംസ് 2018 ടി. വി. സീരീസ്‌ [5]
കെയ്ക്ക് 2018 Pakistani film
മുക്കാബാസ് 2017
ജബ് ഹാരി മെറ്റ് സെയ്ജൽ 2017
രാമൻ രാഘവ് 2.0 2016
ലവ്വ്‌ ശഗുൻ 2016
2015
റിവോൾവർ റാണി 2014
ഹൈവേ 2014
അഗ്ലി 2013
ഗാഞ്ചക്കർ 2013
ഷക്സദീ 2012
പാൻ സിംഗ് ടോമാർ 2012
റോക്ക്സ്റ്റാർ 2011
നോവൺ കിൽഡ് ജെസീക്ക 2011
ദോ ദൂണി ചാർ 2010
മുംബൈ കട്ടിങ്ങ് 2010 പ്രമോദ് ഭായ് 23 എന്ന ഭാഗം
കാതിക്ക് കോളിങ്ങ് കാർത്തിക്ക് 2010
ലവ്വ്‌ ആജ് ഖൽ 2009
ഗുലാൽ 2009
ദേവ് ഡി. 2009
ആമിർ 2008
മഹാരതി 2008
ജബ്ബ് വി മെറ്റ് 2007
നോ സ്മോക്കിംഗ് 2007
ഹണിമൂൺ ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് 2007
ബ്ലാക്ക് ഫ്രൈഡേ 2007
പാഞ്ച് 2003 ചിത്രം പുറത്തിറങ്ങിയിട്ടില്ല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരതി_ബജാജ്&oldid=3084666" എന്ന താളിൽനിന്ന് ശേഖരിച്ചത്