ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ

ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ

ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ (17 ഡിസംബർ 1797 - 29 ജൂൺ 1853) ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായിരുന്നു.[1]

Daguerreotype of Adrien-Henri de Jussieu, 1851

ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ സസ്യശാസ്ത്രജ്ഞൻ അന്റോണി ലോറന്റ് ഡെ ജുസ്യുവിന്റെ മകനായി പാരീസിലാണ് ജനിച്ചത്. 1824-ൽ യൂഫോർബിയേസീ എന്ന പ്ലാൻറ് കുടുംബത്തിൽ നിന്നും തയ്യാറാക്കിയ ഗവേഷണപഠനപ്രബന്ധത്തിന് അദ്ദേഹത്തിന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം ലഭിക്കുകയുണ്ടായി.[2]1826-ൽ പിതാവ് വിരമിച്ചപ്പോൾ ജാർഡിൻ ഡെ പ്ലാന്റസിൽ അദ്ദേഹത്തിൻറെ പിൻഗാമിയാകുകയും 1845-ൽ അദ്ദേഹം സസ്യങ്ങളുടെ ഓർഗാനോഗ്രാഫി പ്രൊഫസറാകുകയും ചെയ്തു. അദ്ദേഹം ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡന്റായിരുന്നു. 1850-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്സ് ആൻഡ് സയൻസിന്റെ ഫോറിൻ ഹോണറി അംഗം ആയി ഡു ജുസ്യുവിനെ തെരഞ്ഞെടുത്തു.[3]

9470 Jussieu എന്ന ഛിന്നഗ്രഹത്തിന് ഡി ജുസ്യു കുടുംബത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്തു.

  1. Chisholm, Hugh, ed. (1911). "Jussieu, De s.v. Adrien Laurent Henri de Jussieu" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 15 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 594.
  2.   "De Jussieu" . Catholic Encyclopedia. New York: Robert Appleton Company. 1913.
  3. "Book of Members, 1780–2010: Chapter J" (PDF). American Academy of Arts and Sciences. Retrieved 23 September 2016.
  4. "Author Query for 'A.Juss.'". International Plant Names Index.
 
Wikisource
ഏഡ്രിയൻ ഹെൻറി ഡി ജുസ്യൂ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ഏഡ്രിയൻ_ഹെൻറി_ഡി_ജുസ്യൂ&oldid=3704844" എന്ന താളിൽനിന്ന് ശേഖരിച്ചത്