അനൗഷെ അൻസാരി

(Anousheh Ansari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇറാനിയൻ-അമേരിക്കൻ എഞ്ജിനീയറും പ്രോഡിയ സിസ്റ്റംസിന്റെ സഹസ്ഥാപകയും ചെയർവുമണുമാണ് അനൗഷെ അൻസാരി ( പേർഷ്യൻ: انوشه انصاری; née Raissyan;[3]) 1966 സെപ്റ്റംബർ 12ന് ഇറാനിലെ മഷ്ഹാദിൽ ജനിച്ച അനൗഷെ ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കി. 1984-ൽ അമേരിക്കയിൽ എത്തുകയും കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നീ മേഖലയിൽ ഉന്നത ബിരുദം നേടുകയും ചെയ്തു. തുടർന്ന് MIC എന്ന കമ്പനിയിൽ ജോലി ചെയ്യുകയും ഭർത്താവ് അൻസാരിയുമായി ചേർന്ന് വൻകിട വ്യവസായികളുടെ നിരയിൽ എത്തുകയും ചെയ്തു.

അനൗഷെ അൻസാരി
അനൗഷെ അൻസാരി സ്പേസ്സ്യൂട്ടിൽ
ജനനം
അനൗഷെ റയിസ്യാൻ

September 12, 1966 (1966-09-12) (58 വയസ്സ്)
ദേശീയതഇറാനിയൻ, അമേരിക്കൻ
പൗരത്വംഇറാനിയൻ-അമേരിക്കൻ ഇരട്ട പൗരത്വം
വിദ്യാഭ്യാസംഇലക്ട്രിക്കൽ എഞ്ജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്
കലാലയംജോർജ്ജ് മേസൺ സർവ്വകലാശാല
ജോർജ്ജ് വാഷിങ്ടൺ സർവ്വകലാശാല
തൊഴിൽബിസിൻസുകാരി
ജീവിതപങ്കാളി(കൾ)ഹമീദ് അൻസാരി (വി. 1991)
ബന്ധുക്കൾഅമീർ അൻസാരി (ഭർത്തൃസഹോദരൻ)

2006 സെപ്റ്റംബർ 18-ന് കസാക്കിസ്ഥാനിൽ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യയുടെ സൊയൂസ് വാഹനത്തിൽ മറ്റു രണ്ടു സഞ്ചാരികളോട് ഒപ്പം ബഹിരാകാശത്തെക്ക് യാത്ര തിരിച്ചു. അവിടെ 10 മണിക്കൂർ ചിലവഴിച്ചു.

Soyuz TMA-9 crew w ansari
  1. Iranian-Born American Is World's First Muslim Woman in Space, By Tim Receveur, Washington File Staff Writer, 21 September 2006.
  2. 2.0 2.1 http://us.macmillan.com/author/anoushehansari
  3. "U.S.: Iranian-American To Be First Female Civilian In Space". RFE/RL. 2006-09-15. Archived from the original on 20 January 2011. Retrieved 2011-02-12.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനൗഷെ_അൻസാരി&oldid=3793728" എന്ന താളിൽനിന്ന് ശേഖരിച്ചത്