ആൻഡ്രിയ ജെർമിയ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Andrea Jeremiah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നു.

Andrea Jeremiah
Andrea Jeremiah in 2013
ജനനം
Andrea Jeremiah

(1985-12-21) 21 ഡിസംബർ 1985  (38 വയസ്സ്)[1]
തൊഴിൽനടി, പാട്ടുകാരി, പിയാനിസ്റ്റ്, മ്യൂസിക് കമ്പോസർ
സജീവ കാലം2005–ഇതുവരെ
ഉയരം6 അടി

ജീവിത രേഖ തിരുത്തുക

തമിഴ്‌‌നാട്ടിലെ ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്. [2] മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി ജോലി ചെയ്യുകയാണ് അവരുടെ പിതാവ്. [3] ബൽജിയത്തിലെ ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്. [4]

ആറക്കോണത്ത് വളർന്ന ആൻഡ്രിയ വിമെൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. [5]

എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി. പത്താം വയസിൽ ജാക്സൺ ഫൈവ് ശൈലിയിലുള്ള "യംഗ് സ്റ്റാർസ്" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. [6] [7]

ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. [8]

കരിയർ തിരുത്തുക

 
Andrea Jeremiah performing at Sangarsh a concert for a cause (2009)

അഭിനയം തിരുത്തുക

ഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ "വേട്ടയാട് വിളിയാട്" (Vettaiyaadu Vilaiyaadu) എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിച്ചു.

ഗായിക തിരുത്തുക

പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. 2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി. [9] ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [10] അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ "മാലൈ നേരം"എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും വെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്.

സംഗീതസംവിധാനം തിരുത്തുക

സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. "തരമണി" എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് "സോൾ ഓഫ് തരമണി". നിരവധി മ്യൂസിക് ആൽബഗാനങ്ങളും, 250 - തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്.

സിനിമകൾ തിരുത്തുക

Key
  Denotes films that have not yet been released
Year Film Role Language Notes
2005 കണ്ട നാൾ മുതൽ വിവാഹ സീനിൽ ഒരു പെൺകുട്ടിയായി തമിഴ് അപ്രധാനം
2007 പച്ചക്കിളി മുത്തുച്ചരം കല്ല്യാണി വെങ്കടേഷ് തമിഴ് നോമിനേഷൻ — പുതുമുഖ താരത്തിനുള്ള വിജയ് അവാർഡ്
2010 ആയിരത്തിൽ ഒരുവൻ ലാവണ്യ ചന്ദ്രമൗലി തമിഴ് നോമിനേഷൻ — സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് (തമിഴ്)
2011 മങ്കത സബിത പ്രിഥിരാജ് തമിഴ്
2012 ഒരു കാൽ ഒരു കണ്ണാടി മുരുകന്റെ പെൺകുട്ടി തമിഴ് അതിഥി താരം
2012 ശകുനി (സിനിമ) ആൻഡ്രിയ തമിഴ് അതിഥി താരം
2013 അന്നയും റസൂലും അന്ന മലയാളം
2013 വിശ്വരൂപം അഷ്മിത സുബ്രമണ്യം തമിഴ് നോമിനേഷൻ — സഹനടിക്കുള്ള വിജയ് അവാർഡ്
2013 വിശ്വരൂപം ഹിന്ദി
2013 തടക്ക നന്ദു തെലുങ്ക്
2013 എന്ത്രെഡ്രും പുന്നങ്ങൈ സോണിയ തമിഴ്
2014 ഇങ്ങ എന്നാ സൊല്ലുതു ശിമ്പുവിന്റെ പെൺകുട്ടി തമിഴ് അതിഥി താരം
2014 ലണ്ടൻ ബ്രിഡ്ജ് പവിത്ര മലയാളം
2014 അരൻമനയി മാധവി തമിഴ്
2014 പൂജൈ തമിഴ് സ്പെഷ്യൽ അപ്പിയറൻസ്
2015 അംബാല തമിഴ് അതിഥി താരം
2015 ഉത്തമ വില്ല്യൻ   തമിഴ് Post-production
2015 പുതിയ തിരുപ്പങ്ങൾ   മല്ലിക തമിഴ് Post-production
2015 ഇത് നമ്മ ആള്   തമിഴ് Post-production
2015 വിശ്വരൂപം II   അഷ്മിത സുബ്രമണ്യം തമിഴ് Post-production
2015 വിശ്വരൂപം II   ഹിന്ദി Post-production
2015 ഫയർമാൻ   മലയാളം Filiming
2015 തറമണി   തമിഴ് Filming
2015 വലിയവൻ   തമിഴ് Filming

അവലംബം തിരുത്തുക

  1. "Andrea Jeremiah | Andrea Jeremiah Hot | Actress Andrea Jeremiah |". Archived from the original on 2017-10-15. Retrieved 2015-01-28.
  2. http://www.cinegoer.com/telugu-cinema/interviews/interview-with-andrea-260511.html
  3. http://www.thehindu.com/life-and-style/metroplus/article2047642.ece
  4. http://www.cinegoer.net/telugu-cinema/interviews/interview-with-andrea-260511.html
  5. http://www.sify.com/movies/Glam-show-is-not-bad-Andrea-Jeremiah-imagegallery-tollywood-lfzmyveacjg.html?html=5
  6. http://www.hindu.com/2006/01/18/stories/2006011804240200.htm
  7. http://www.hindu.com/2006/01/18/stories/2006011804240200.htm
  8. http://www.hindu.com/mp/2006/01/23/stories/2006012300440100.htm
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-06. Retrieved 2015-01-28.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2015-01-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME Jeremiah, Andrea,aiswarya rajni kanth
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH
PLACE OF BIRTH Chennai, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ആൻഡ്രിയ_ജെർമിയ&oldid=4022260" എന്ന താളിൽനിന്ന് ശേഖരിച്ചത്