ആറക്കോണം
ഇന്ത്യയിൽ തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ചെറു പട്ടണമാണ് ആറക്കോണം(அரக்கோணம்). 2011ലെ കാനേഷുമാരി കണക്കനുസരിച്ച് 101,626 ആണ് ഇവിടത്തെ ജനസംഘ്യ. ഈ പട്ടണം, റാണിപേട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലസ്ഥാനമായ ചെന്നൈയിൽ നിന്നും ഇവിടേക്ക്ക്ക് തീവണ്ടിയിൽ ഏകദേശം 69 കിലോമീറ്റർ (43 മൈ) ദൂരമുണ്ട്. ആറക്കോണം ഇന്ത്യയിലെ തന്നെ ഏറ്റവും ഉഷ്ണം കൂടിയ ഒരു പട്ടണമാണ്. വേനലിന്റെ ഉച്ചത്തിൽ, 43 °C (110 °F) ചൂട് കടക്കാറുണ്ട്.
Arakkonam | |
---|---|
Railway Town | |
Coordinates: 13°04′40″N 79°40′00″E / 13.07778°N 79.66667°E | |
Country | India |
State | Tamil Nadu |
District | Ranipet district |
• ഭരണസമിതി | Arakkonam Municipality |
• ആകെ | 9.06 ച.കി.മീ.(3.50 ച മൈ) |
(2018) | |
• ആകെ | around 2 lakhs |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 631001 to 631006 |
വാഹന റെജിസ്ട്രേഷൻ | TN-73Z |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഅരുന്തമിഴ് കുൻറം എന്ന പുരാതന തമിഴ് പേരിൽ നിന്നാണ് ആറുക്കോണം എന്ന പേരുണ്ടായതെന്ന് വിശ്വസിച്ചു പോരുന്നു. കാഞ്ചീപുരം, തക്കോലം, കോണളം, തിരുവാലങ്കാട്, തിരുത്തണി, ഷോലിംഗർ എന്നീ ചെറുപട്ടണങ്ങളാൽ ചുറ്റപ്പെട്ടതാണ് ആറുക്കോണം. ഈ ഷഡ്ഭുജത്തിനു ഉള്ളിൽ ഉള്ള നാടിനെ, ആറു കോണങ്ങൾക്കുള്ളിൽ നിൽക്കുന്ന നാട് എന്ന അർത്ഥത്തിൽ ആറുക്കോണം ഉണ്ടായി എന്നും പറയപ്പെടുന്നു.
ആറക്കോണം ഇന്ത്യൻ റെയിൽവേയുടെ വളരെ പ്രധാനപ്പെട്ട ജോയിന്റ് ജങ്ങ്ഷനുകളിൽ ഒന്നാണ്. മുംബൈയിൽ നിന്നും റായപുരത്തിലേക്ക് (ചെന്നൈ) ഉള്ള ആദ്യ റെയിൽ സർവ്വീസ് നടത്തുമ്പോൾ തന്നെ ആറക്കോണം റെയിൽ നിലയം സ്ഥാപിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജോയിന്റ് ജങ്ങ്ഷനും ആറക്കോണം ആണ്. ബെങ്കലൂരു, മുംബൈ, ഗോവ, വിജയവാഡ, ഹൈദരാബാദ്, കോയമ്പത്തൂർ, തിരുപ്പതി, മംഗലാപുരം, തിരുവനന്തപുരം എന്നീ പട്ടണങ്ങളിലേക്ക് ആറക്കോണത്ത് നിന്നും വഴി പിരിയുന്നു.[1]
നഗരസഭ
തിരുത്തുകആറക്കോണം നഗരസഭ 1958 ഒക്റ്റോബർ ഒന്നാം തിയ്യതി സ്ഥാപിതമായി. 9.06 ചതുരശ്ര കിലോമീറ്ററാണ് നഗരസഭയുടെ വിസ്തീർണ്ണം. ആറക്കോണം ഒരു അസമ്പ്ലി നിയോജകമണ്ഡലവും ലോക്സഭാ നിയോജക മണ്ഡലവുമാണ്.
ആറക്കോണം മുനിസിപ്പാലിറ്റിയിൽ 36 വാർഡുകൾ ഉണ്ട്.