ആനന്ദഭൈരവി (രാഗം)

നഠഭൈരവിയുടെ ജന്യരാഗം
(Anandabhairavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദഭൈരവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദഭൈരവി (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദഭൈരവി (വിവക്ഷകൾ)
ആനന്ദഭൈരവി

ആരോഹണംസ,ഗ2,രി2,ഗ2,മ1,പ,ധ1,പ,സ്*
അവരോഹണം സ*,നി2,ധ1,പ,മ1,ഗ2,രി2,സ
ജനകരാഗംനഠഭൈരവി

കർണ്ണാടകസംഗീതത്തിലെ 72 മേളകർത്താരാഗങ്ങളിലെ 20-ാം രാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന ആനന്ദഭൈരവി വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌. ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ, ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു. വിളംബിതകാലത്തിൽ ആലപിക്കുമ്പോഴാണ് ഈ രാഗത്തിന് പൂർണ്ണത കൈവരുന്നത്.

ശ്യാമശാസ്ത്രികൾ ധാരാളം കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

തിരുത്തുക

നാടോടിപ്പാട്ടുകളിലും താരാട്ടുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത് തെളിവായെടുത്താൽ ആനന്ദഭൈരവി വളരെ പുരാതനമായ രാഗമാണ്. എന്നാൽ പതിനേഴാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങളിൽ മാത്രമേ ഈ രാഗത്തെക്കുറിച്ചുള്ള രേഖകൾ ഉള്ളൂ[1]

20-ആം മേളകർത്താരാഗമായ നടഭൈരവിയിൽ ജന്യമായ താഴെക്കാണുന്ന ആരോഹണ-അവരോഹണങ്ങളടങ്ങിയ ഒരു വക്ര ഷാഡവ സമ്പൂർണ്ണരാഗമാണ്‌ ആനന്ദഭൈരവി[1].


ആരോഹണം:സ ഗ രി ഗ മ പ ധ പ സ 
അവരോഹണം:സ നി ധ പ മ ഗ രി സ

ആരോഹണത്തിലും അവരോഹണത്തിലും ജനകരാഗമായ നടഭൈരവിയിൽ നിന്നും വ്യത്യസ്തമായി അന്യസ്വരം ചതുശ്രുതിധൈവതം ചില സഞ്ചാരങ്ങളിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഒരു ഭാഷാംഗരാഗമാണ്‌.

ശുദ്ധധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ

തിരുത്തുക
പ ധ പ മ
മ ധ പ മ ഗ രി

ചതുശ്രുതിധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ

തിരുത്തുക
പ ധ പ സ
പ ധ നി ധ നി പ
സ നി ധ പ

ഖരഹരപ്രിയ

തിരുത്തുക

ശുദ്ധധൈവതത്തേക്കാൾ ചതുശ്രുതിധൈവതം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ചില സംഗീതജ്ഞർ ഈ രാഗത്തെ 22-ആമത് മേളകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും ജന്യമാണെന്ന് കണക്കാക്കുന്നു.

ത്യാഗരാജരും ആനന്ദഭൈരവിയും

തിരുത്തുക

വളരെ പ്രസിദ്ധവും പുരാതനവുമായ ആനന്ദഭൈരവി രാഗത്തിൽ ത്യാഗരാജസ്വാമികളുടെ വെറും നാലു കൃതികളേ ഉള്ളൂ. ഇതേപ്പറ്റി ഒരു കഥയുണ്ട്. ഒരിക്കൽ സ്വാമികൾ ഒരു നാടോടി സംഘത്തിന്റെ നൃത്ത-നാടക പരിപടി കാണുകയുണ്ടായി. കൃഷ്ണന്റെയും രാധയുടെയും കഥയുള്ള ആ പരിപാടിയിൽ ആനന്ദഭൈരവി രാഗത്തിൽ മഥുര നഗരിലോ എന്നു തുടങ്ങുന്ന ഗാനം അവർ പാടിയത് അദ്ദേഹത്തിനു വളരെയധികം ഇഷ്ടമാവുകയും അവർക്ക് ഇഷ്ടമുള്ള തനിക്കു നൽകാനാവുന്ന ഒരു സമ്മാനം ആവശ്യപ്പെട്ടുകൊള്ളാൻ പറയുകയും ചെയ്തു. ഏറെ നേരത്തെ ചിന്തയ്ക്കു ശേഷം അവർ ആനന്ദഭൈരവി തന്നെ സമ്മാനമായി ചോദിച്ചു. അതായത് ഇനി മേലാൽ സ്വാമികൾ ആ രാഗം പാടരുത് എന്നാണ് അവർ ആവശ്യപ്പെട്ടത്. ഭാവിയിൽ ഈ കഥ കേൾക്കുന്നവർ തങ്ങളെ ഓർക്കാൻ വേണ്ടിയാണത്രേ അവർ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

കൃതി കർത്താവ്
പാഹി ശ്രീ ഗിരിജാസുതേ ശ്യാമശാസ്ത്രികൾ
ഓ ജഗദാംബാ നനു ശ്യാമശാസ്ത്രികൾ
മാനസഗുഹരുപം ഭജരേ രേ മുത്തുസ്വാമി ദീക്ഷിതർ
കമലാംബ സം‌രക്ഷതു മുത്തുസ്വാമി ദീക്ഷിതർ
പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം സ്വാതിതിരുനാൾ
വഹതി മലയ സമീരേ രാധേ ജയദേവ കവി (അഷ്ടപദി)

മലയാള ഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
ആലായാൽ തറ വേണം ആലോലം
ആറാട്ടിനാനകൾ എഴുന്നള്ളി ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
ശബരിമലയിൽ തങ്കസൂര്യോദയം സ്വാമി അയ്യപ്പൻ
കാവേരിത്തീരത്തെ കളമെഴുതും മുറ്റത്തെ കൈക്കുടന്ന നിലാവ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ പൈതൃകം
നീയേ എൻ തായേ മരക്കാർ അറബിക്കടലിന്റെ സിംഹം
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി കിരീടം
  1. 1.0 1.1 CAC News Letter (1999-11-15). "A REPORT ON THE RAGANUBHAVA SESSION ON ANANDABHAIRAVI, HELD ON 15TH NOVEMBER, 1999:" (html). CAC. Retrieved 2008-10-03. Anandabhairavi is considered an ancient raga and the existence of folk tunes, marriage, songs and lullabies in the raga are supporting evidences. Strangely enough, the textual tradition points out in unmistakable terms, to the prevalence of this raga from the beginnings of the 17th century AD. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=ആനന്ദഭൈരവി_(രാഗം)&oldid=3900689" എന്ന താളിൽനിന്ന് ശേഖരിച്ചത്