കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ശ്യാമശാസ്ത്രികൾ (തമിഴ്: சியாமா சாஸ்திரிகள் 1762-1827[2]). തഞ്ചാവൂരിൽ ആണ് ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരെ വിഷമമെന്ന് കരുതുന്ന ശരഭനന്ദനതാളത്തിൽ, അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്. ശ്യാമാശാസ്ത്രി രചിച്ച നവരത്നമാലിക പ്രശസ്തമാണ്. ആഹരി, ലളിത, ശങ്കരാഭരണം, ധന്യാസി തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.

ശ്യാമശാസ്ത്രികൾ
ശ്യാമശാസ്ത്രികൾ
ശ്യാമശാസ്ത്രികൾ
പശ്ചാത്തല വിവരങ്ങൾ
ജനനം1762
തിരുവാരൂർ, തഞ്ചാവൂർ ജില്ല, മൈസൂർ സംസ്ഥാനം [1]
മരണം1827 (വയസ്സ് 64–65)
വിഭാഗങ്ങൾകർണ്ണാടക സംഗീതം
തൊഴിൽ(കൾ)സംഗീതജ്ഞൻ

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.newyorkraj.com/?p=54
  2. http://www.carnatica.net/composer/syama1.htm
"https://ml.wikipedia.org/w/index.php?title=ശ്യാമശാസ്ത്രികൾ&oldid=3763308" എന്ന താളിൽനിന്ന് ശേഖരിച്ചത്