പ്രധാന മെനു തുറക്കുക

ജയരാജിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്രപ്രസാദ്, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈതൃകം. ശ്രീ മൂവി ആർട്സിന്റെ ബാനറിൽ ബി. ശ്രീകണ്ഠൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പാലമുറ്റം ഫിലിംസ് ആണ്. ജോർജ്ജ് വെട്ടം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

പൈതൃകം
സംവിധാനംജയരാജ്
നിർമ്മാണംബി. ശ്രീകണ്ഠൻ
കഥജോർജ്ജ് വെട്ടം
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾസുരേഷ് ഗോപി
ജയറാം
നരേന്ദ്രപ്രസാദ്
ഗീത
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
വിതരണംപാലമുറ്റം ഫിലിംസ്
സ്റ്റുഡിയോശ്രീ മൂവീസ് ആർട്സ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി സോമദത്തൻ
ജയറാം ഭാനു നമ്പൂതിരി
നരേന്ദ്രപ്രസാദ് ദേവദത്തൻ
മണിയൻപിള്ള രാജു
ബോബി കൊട്ടാരക്കര
ഗീത ഗായത്രി
നന്ദിത ബോസ്

സംഗീതംതിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ശിവം ശിവദഗണനായക – കെ.ജെ. യേശുദാസ്
  2. സ്വയംവരമായ് – കെ.ജെ. യേശുദാസ്, മിൻമിനി
  3. വാൽക്കണ്ണെഴുതിയ – കെ.ജെ. യേശുദാസ്
  4. സീതാകല്യാണ വൈഭാഗമേ – കെ.ജെ. യേശുദാസ്
  5. നീലാഞ്ജനപ്പൂവിൻ – ബോംബെ ജയശ്രീ
  6. വാൽക്കണ്ണെഴുതിയ – കെ.എസ്. ചിത്ര
  7. നീലകണ്ഠ മനോഹരേ ജയ – കൈതപ്രം ദാമോദരൻ നമ്പൂതിരി
  8. നീലാഞ്ജനപ്പൂവിൻ – കെ.എസ്. ചിത്ര
  9. സീതാ കല്യാണ വൈഭോഗമേ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം ബി. ലെനിൻ, വി.ടി. വിജയൻ
കല നേമം പുഷ്പരാജ്
ചമയം പി. മണി
വസ്ത്രാലങ്കാരം ആർ. നടരാജൻ
നൃത്തം പുലിയൂർ സരോജ
പരസ്യകല കൊളോണിയ
ലാബ് ജെമിനി കളർ ലാബ്
വാർത്താപ്രചരണം വാഴൂർ ജോസ്, രഞ്ജി
നിർമ്മാണ നിർവ്വഹണം എൻ. വിജയകുമാർ
റീ റെക്കോർഡിങ്ങ് മിക്സിങ്ങ് മുരളി
വാതിൽ‌പുറചിത്രീകരണം ആനന്ദ് സിനിയൂണിറ്റ്, മെരിലാന്റ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ അലക്സ് ഐ. കടവിൽ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പൈതൃകം_(ചലച്ചിത്രം)&oldid=2330649" എന്ന താളിൽനിന്ന് ശേഖരിച്ചത്