അമീദിയോ അവോഗാദ്രോ
(Amedeo Avogadro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ അമീദിയോ അവോഗാദ്രോ 1776 ഓഗസ്റ്റ് 9-ന് ടൂറിൻ എന്ന പട്ടണത്തിൽ ജനിച്ചു. ടൂറിൻ സർവകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis)[1] ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മർദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള തൻമാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തൻമാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ൽ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലൈ 9-ന് ടൂറിനിൽ ഇദ്ദേഹം നിര്യാതനായി.
അമീദിയോ അവോഗാദ്രോ | |
---|---|
ജനനം | |
മരണം | 9 ജൂലൈ 1856 | (പ്രായം 79)
ദേശീയത | Italian |
അറിയപ്പെടുന്നത് | Avogadro's law Avogadro constant |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Turin |
അവലംബം
തിരുത്തുക- ↑ http://www.socialresearchmethods.net/kb/hypothes.php An hypothesis is a specific statement of prediction.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://chemistry.about.com/od/famouschemists/a/avogadro.htm Archived 2012-06-13 at the Wayback Machine.
- http://www.bulldog.u-net.com/avogadro/avoga.html Archived 2002-07-10 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അവോഗാദ്രോ, അമീദിയോ (1776 - 1856) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |