അൽ-റിസാല അൽ-ദഹബിയ
ഷിയയുടെ എട്ടാമത്തെ ഇമാം ആയിരുന്ന അലി ബിൻ മൂസാ അൽ-റിതയുടെ (765–818) ആരോഗ്യവും പരിഹാരവും സംബന്ധിച്ചുള്ള ഒരു മെഡിക്കൽ പ്രബന്ധമാണ് അൽ-റിസാല അൽ-ദഹബിയ (അറബി: الرسالة الذهبیة, Arabic pronunciation: ['rɪsælætæ 'ðæhæ'biæ];]; "ദ ഗോൽഡൻ ട്രീറ്റീസ്").[1] അക്കാലത്തെ അബ്ബാസിദ് ഖലീഫയായിരുന്ന മുഅ്മുന്റ ആവശ്യമനുസരിച്ചാണ് അദ്ദേഹം ഈ പ്രബന്ധം രചിച്ചത്.[2][3] വൈദ്യശാസ്ത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഇസ്ലാമിക സാഹിത്യങ്ങളിലൊന്നായി ഈ ഗ്രന്ഥത്തെ കണക്കുകൂട്ടുന്നു. മുഅ്മുന്റെ കല്പന പ്രകാരം ഇതിൻറെ തലക്കെട്ട് സുവർണ്ണ മഷിയിൽ സുവർണ്ണ ഗവേഷണപഠനപ്രബന്ധം എന്നു നൽകിയിരിക്കുന്നു.[3] ആഖ്യാതാക്കളുടെ ശൃംഖല മുഹമ്മദ് ഇബ്നു ജുംഹൂർ അല്ലെങ്കിൽ അൽ ഹസൻ ഇബ്നു മുഹമ്മദ് അൽ നൗഫലിയിൽ എത്തിച്ചേരുന്നുവെന്നു പറയപ്പെടുന്നു. അൽ-നജ്ജാഷി "വളരെ ആദരവും വിശ്വാസയോഗ്യവുമായത്" എന്ന് ഇവരെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.[4]
വൈദ്യശാസ്ത്രത്തിൻറെ ആദിമകാലഘട്ടത്തിൽത്തന്നെ അലി അൽ-റിദയുടെ ഗ്രന്ഥത്തിൽ അനാട്ടമി, ഫിസിയോളജി, കെമിസ്ട്രി, പാത്തോളജി തുടങ്ങിയ ശാസ്ത്ര ശാഖകൾ ഉൾക്കൊണ്ടിരുന്നു. പ്രബന്ധ പ്രകാരം, രക്തം, മഞ്ഞ പിത്തരസം, കറുത്ത പിത്തരസം, കഫം തുടങ്ങി ഒരാളുടെ ആരോഗ്യം മുൻപറഞ്ഞ നാലു ഘടകങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു. ശരീരത്തിൽ ആവശ്യമായ അനുപാതങ്ങൾ ഉണ്ടാക്കുന്നതിനും പരിപാലിക്കുന്നതിനും കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അലി അൽ-റിദ ശരീരത്തെ ഒരു രാജ്യമായും അതിൻറെ രാജാവ് ഹൃദയവും, രക്തക്കുഴലുകൾ (രക്തം), കൈകാലുകൾ, തലച്ചോറ് എന്നിവയെ തൊഴിലാളികളായും വിവരിക്കുന്നു.
ഗ്രന്ഥകാരൻ
തിരുത്തുകപ്രധാന ലേഖനം: അലി അൽ റിദ
ഈ ഗ്രന്ഥത്തിൻറെ രചയിതാവ് അലി അൽ-റിതയായിരുന്നു. ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ ഏഴാമത്തെ തലമുറയും പന്ത്രണ്ടു ഇമാമുകളിൽ എട്ടാമത്തെയാളുമായിരുന്നു അദ്ദേഹം. അലി ഇബ്നു മുസാ ഇബ്നു ജഅഫർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇസ്ലാമിക് കലണ്ടറിലെ പതിനൊന്നാം മാസമായ ദുൽ ഖഅദ് 148 AH (ഡിസംബർ 29, 765 CE) മദീനയിൽ ഇമാം മൂസാ അൽ-കാദിം (പന്ത്രണ്ട് ഷിയാ ഇസ്ലാമിലെ ഏഴാമത്തെ ഇമാം) കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഖുറാസാനിലേക്ക് അലി അൽ-റിതയെ വിളിപ്പിക്കുകയും അദ്ദേഹത്തിൻറെ മേൽ സമ്മർദ്ദം ചെലുത്തി മാമുൻറെ പിൻഗാമിയായി അംഗീകരിക്കുകയും ചെയ്തു.[5][6] മാമുൻ കരുതിയത് അൽ-റിതയെ എന്ന തന്റെ പിൻഗാമിയായി നാമനിർദ്ദേശം ചെയ്യുന്നതിലൂടെ ഷിയ കലാപത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ്. ഒടുവിൽ ഈ സ്ഥാനം സ്വീകരിക്കാൻ അൽ-റിദയെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചതിനുശേഷമാണ് മാമുൻ തനിക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയത്. കാരണം, ഇതു ഷിയകൾക്കു കൂടുതൽ പ്രാമുഖ്യം ലഭിക്കുവാൻ ഇടയാക്കിയിരുന്നു. മാമുൻ ഇമാമിനെ തന്റെ പിൻഗാമിയായി നിയമിക്കുക മാത്രമല്ല, ഇമാമിന്റെ ബഹുമാനാർത്ഥം അബ്ബാസീഡ് കറുത്ത പതാകയെ പച്ചനിറമാക്കി മാറ്റണമെന്നുകൂടി ആവശ്യപ്പെട്ടുവെന്നു കേട്ടതോടെ ബാഗ്ദാദിലെ അറബ് പാർട്ടികൾ കോപാകുലരായിത്തീർന്നിരുന്നു. ഇക്കാരണങ്ങളാൽ അൽ-റിതക്ക് അധികകാലം ജീവിച്ചിരിക്കുവാനുള്ള വിധിയില്ലായിരുന്നു. പേർഷ്യയിൽ മാമുനെ അനുഗമിക്കുമ്പോൾ വിഷം നിറഞ്ഞ മുന്തിരി അദ്ദേഹത്തിന് നൽകപ്പെടുകയും 818 മെയ് 26 നു മരണമടയുകയും ചെയ്തു. അലി അൽ റിദായെ ഇറാനിലെ മഷ്ഹദിലെ ഇമാം റിദാ പള്ളിയിൽ സംസ്കരിച്ചു.[7]
ഉള്ളടക്കം
തിരുത്തുകവൈദ്യശാസ്ത്രം വളരെ പ്രാകൃതവുമായിരുന്ന കാലത്തുതന്നെ അലി അൽ റിദയുടെ പ്രബന്ധത്തിൽ അനാട്ടമി, ഫിസിയോളജി, കെമിസ്ട്രി, പാത്തോളജി തുടങ്ങിയ ശാസ്ത്രശാഖകൾ ഉൾക്കൊണ്ടിരുന്നു.[8] ഇതു താഴെപ്പറയുന്ന രീതിയിൽ ആരംഭിക്കുന്നു:
കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ നാമത്തിൽ അറിയാൻ അല്ലാഹു രോഗിയോട് ഔദാര്യം കാണിക്കുവാൻ വേണ്ടി അവൻ തന്നെത്താൻ സൌഖ്യത്തിനുവേണ്ടി ഒരു മരുന്ന് നിയമിക്കുന്നു. എല്ലാത്തരം രോഗങ്ങൾക്കും വൈദ്യങ്ങളും പെരുമാറ്റരീതികളും കുറിപ്പുകളും ഉണ്ട്.[9] അലി അൽ റിദ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ എഴുതുന്നു: "ഒരാളുടെ ആരോഗ്യം, കഫം, മഞ്ഞ പിത്തരസം, രക്തം, കറുത്ത പിത്തരസം; എന്നിവയുടെ സന്തുലിതാവസ്ഥ അനുസരിച്ചാണ്. ഈ അനുപാതം അസന്തുലിതമാകുമ്പോൾ ഒരു വ്യക്തിക്ക് അസുഖം ഉണ്ടാകുന്നു. പോഷകാഹാരക്കുറവുകളും പരമ്പരാഗത ചികിത്സയും അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കാം. ശരീരത്തിൽ ആവശ്യമായ അനുപാതങ്ങൾ ഉണ്ടാക്കുന്നതിനും പരിപാലിക്കുന്നതിനും കരൾ വളരെ പ്രധാനമായ ഒരു പങ്കുവഹിക്കുന്നു.[9]
ഈ പ്രബന്ധത്തിൻറെ നിരൂപണങ്ങൾ
തിരുത്തുകഈ പ്രബന്ധത്തിൻറെ വിവിധ നിരൂപണങ്ങൾ പലഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു: [2]
- സയ്യിദ് ദിയൂദ് ദിൻ അബുൽ റിദ ഫദൽല്ലാഹ് ഇബ്ൻ അലി അൽ-റാവാണ്ടി (548 എ.എച്ച്) എഴുതിയ തജാംഅത്ത് അൽഅലാവി ലിൽ ടിബ് അൽ റാദാവി.
- മൗല ഫയ്ദല്ലാഹ് ഉസറ അൽ ഷുഷതരി എഴുതിയ തർജമത് അൽ ദഹാബിയ്യ.
- മുഹമ്മദ് ബാഖീർ മജ്ലിസി എഴുതിയ തർജമത് അൽ-ദഹാബിയ്യ. (സയ്യിദ് ഹസ്സൻ അൽ സദറിന്റെ സ്വകാര്യ ലൈബ്രറിയിൽ ലഭ്യമാണ്, കാസിമിയ, ഇറാഖ്)
- മിർസ മുഹമ്മദ് സാലിഹ് അൽ-ശിരാസിയുടെ മകൻ മിർസ മുഹമ്മദ് ഹാദി എഴുതിയ അഫിയത്ത് അൽ-ബരിയ്യ ഫി ശർഹ് അൽ ദഹാബിയ്യ.
- മൗല മുഹമ്മദ് ഷരീഫ് അൽ ഖത്തൂബാദി എഴുതിയ (ഏകദേശം 1120 AH) ഷർത് തിബ്ബ് അൽ റിദ.
- സയ്യിദ് ശംസുദ്-ദിൻ മുഹമ്മദ് ഇബ്നു മുഹമ്മദ് ബദി 'അൽ റാദവി അൽ മശ്ഹദി' എഴുതിയ തജമത്ത് അൽ ദഹാബിയ്യ.
- മൗലാ നാവ്റൂസ് അലി അൽ ബസ്റ്റാമി എഴുതിയ ശർഹ് തിബ്ബ് അൽ-റിദ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Esposito, John L. (27 December 1999). The Oxford History of Islam. Oxford University Press. ISBN 978-0-19-988041-6.
- ↑ 2.0 2.1 Muhammad Jawad Fadlallah. Imam ar-Ridha’, A Historical and Biographical Research. Yasin T. Al-Jibouri. Retrieved 18 June 2014.
{{cite book}}
:|website=
ignored (help) - ↑ 3.0 3.1 W. Madelung (1 August 2011). "ALĪ AL-REŻĀ, the eighth Imam of the Emāmī Shiʿites". Iranicaonline.org. Retrieved 18 June 2014.
- ↑ Derakhshan, Mahdi. "al-Risalah al-Dhahabiah (in medicine) attributed to Hazrat Reza (a.s)". Literature and human science department of Tehran university. Retrieved 27 June 2014.
- ↑ W. Madelung (1 August 2011). "ALĪ AL-REŻĀ, the eighth Imam of the Emāmī Shiʿites". Iranicaonline.org. Retrieved 18 June 2014.
- ↑ Tabatabaei, Sayyid Mohammad Hosayn (1975). Shi'ite Islam. Translated by Sayyid Hossein Nasr. State University of New York Press. ISBN 0-87395-390-8.
- ↑ Chittick, William C. (1980). A Shi'ite Anthology. SUNY Press. ISBN 978-0-87395-510-2.
- ↑ Dungersi, Mohammed Raza (1996). A Brief Biography of Imam Ali bin Musa (a.s.): al-Ridha. Bilal Muslim Mission of Tanzania. pp. 34–. ISBN 978-9976-956-94-8.
- ↑ 9.0 9.1 al-Qarashi, Ba`qir Sharïf. The life of Ima`m ‘Ali Bin Mu`sa` al-Rida. Ja`sim al-Rasheed. Archived from the original on 2016-03-03. Retrieved 2019-01-06.
പുറം കണ്ണികൾ
തിരുത്തുക- Mohammad Mahdi Najafi. "Al-Risala al-Dahabiyya, known as Tibb al-Imam Rida (a.s)". Rafed.net (in Arabic). Archived from the original on 2014-12-16. Retrieved 20 June 2014.
{{cite web}}
: CS1 maint: unrecognized language (link)