അഘോരികൾ

(Aghori എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും ചിലപ്പോൾ കാളിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചുവരുന്നു[1].

അഘോരി

ചരിത്രം

തിരുത്തുക

പ്രാചീനകാലചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്ന ഹ്യൂയാൻസാങ്ങിന്റെ ഇന്ത്യയെക്കുറിച്ചുള്ള യാത്രാവിവരണങ്ങളിലാണ് അഘോരികളെക്കുറിച്ച് ആദ്യമായി പരാമർശമുണ്ടായിട്ടുള്ളതെന്ന് കരുതപ്പെടുന്നു. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്[1].

ജനസംഖ്യ

തിരുത്തുക

1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലും പശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു[2].

ജീവിതരീതി

തിരുത്തുക

അധികം അറിയപ്പെടാത്തതും നിഗൂഢത നിറഞ്ഞതുമാണ്‌ ആഘോര സന്യാസികളുടെ ജീവിതം. ശരീരമാസകലം ചിതാഭസ്മം പൂശി പൂർണനഗ്നരായാണ് ഇവർ നടക്കുന്നത്. മൃതശരീരങ്ങളുമായി വളരെ അടുപ്പം കാണിക്കുന്ന ഇവർ പലതരം ആചാര-അനുഷ്‌ഠാനങ്ങൾക്കും തലയോട്ടികളാണ്‌ ഉപയോഗിക്കുന്നത്‌. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു.. മദ്യം, ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും സോമരസവും ഇവരുടെ ഇഷ്ട പാനീയങ്ങളാണ്.[3].

ആചാരാനുഷ്ഠാനങ്ങൾ

തിരുത്തുക

ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളായ വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം എന്നിവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ. ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി(ബനാറസ്-കാശി)യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി.  ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.

ധാരാളം അമാനുഷിക ശക്തികൾ ഉള്ളവരാണ്‌ അഘോരികൾ. വളരെ കഠിനമായ സാധനകൾ ഇവർ അനുഷ്ഠിച്ച് പോരുന്നു. സാധനകളിൽ ഏർപ്പെടുന്നത്‌ പോലെയുള്ള ഇത്തരം അനുഷ്‌ഠാനങ്ങൾ അമാനുഷിക ശക്തികളെ ഉയർത്താൻ സഹായിക്കും എന്നാണ്‌ അവരുടെ വിശ്വാസം. അഘോരി സ്‌ത്രീകൾ കാളിയെപ്പോലെ ചിതാഭസ്‌മം പൂശി മന്ത്രങ്ങൾ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂർത്തീകരണം നടത്തും. അഘോരികളുടെ മാനസികശക്തി അപാരമാണെന്ന് കരുതപ്പെടുന്നു. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കുമെന്നും ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നും കരുതുന്നു. എരിയുന്നതീയിൽക്കൂടി നടക്കുക. ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണെന്നും ഇാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നും അഘോരികൾ സമർത്ഥിക്കുന്നു. പരകായപ്രവേശം അറിയുന്നവരും അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.

  1. 1.0 1.1 "ചുടലഭസ്മം പൂശി, തലയോട്ടി മാലയണിയുന്ന അഘോരി ക്ഷേത്രങ്ങളിലൂടെ യാത്ര". Manorama. 2018 February 21. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |1= (help)
  2. "അഘോരി സന്യാസിമാരുടെ ലോകത്തുള്ള എല്ലാം ബ്രഹ്മത്തിൽ നിന്നും ആവിർഭവിച്ചതാണ്". Anweshanam. 2013 August 9. Archived from the original on 2019-12-20. Retrieved 2018-12-25. {{cite web}}: Check date values in: |date= (help)
  3. "അഘോര സന്യാസികളെ കുറിച്ചുള്ള വിചിത്ര സത്യങ്ങൾ". Malayalam Boldsky. 2015 August 5. {{cite web}}: Check date values in: |date= (help)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഘോരികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഘോരികൾ&oldid=3622623" എന്ന താളിൽനിന്ന് ശേഖരിച്ചത്