ഷ്വാൻ ത്സാങ്

ചൈനീസ് സഞ്ചാരി

പ്രാചീനകാലത്തെ ഒരു ചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു ഷ്വാൻ ത്സാങ് അഥവാ ഹുയാൻ സാങ്.(ജനനം:602-3?- മരണം:664) ഇംഗ്ലീഷ്: Xuanzang, ചൈനീസ്: 玄奘.(ഹുയാൻ സാങ്[അവലംബം ആവശ്യമാണ്]) ബുദ്ധമത വിശ്വാസിയായിരുന്ന അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേഖയാണ്. ഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും ഭാരതവും തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്.

ഷ്വാൻ ത്സാങ്ങിന്റെ ചിത്രം

ജീവിതരേഖ

തിരുത്തുക

ജനനം, ബാല്യം

തിരുത്തുക

ചൈനയിലെ ഹൊനാൻ പ്രവിശ്യയിലെ ചിൻ-ലി-യൂ എന്ന ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. ക്രിസ്തുവർഷം 602/603-ലാണ്‌ ജനനം എന്നാണ്‌ കരുതുന്നത്. പ്രശസ്തമായ പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവായ ഹ്യൂയും മുത്തച്ഛനായ കോങ്ങും അന്നാട്ടിൽ ആദരിക്കപ്പെട്ടിരുന്ന പണ്ഡിതന്മാരായിരുന്നു. ഹ്യൂയിയുടെ നാലു പുത്രന്മാരിൽ ഇളയവനാണ്‌ ത്സാങ്. മൂത്തസഹോദരൻ ബുദ്ധമതപണ്ഡിതനായിരുന്നു. അദ്ദേഹം ലൊയാങ്ങിലെ ബുദ്ധവിഹാരത്തിലായിരുന്നു താമസിച്ചിരുന്നത്. ത്സാങ്ങിന്‌ ബുദ്ധമതതത്വചിന്തയിലുള്ള താല്പര്യം അറിഞ്ഞ സഹോദരൻ അദ്ദേഹത്തെ ഇടക്ക് ലോയാങ്ങിലെ ആശ്രമത്തിൽ കൊണ്ടുപോകുകയും ത്സാങ്ങിന്‌ ധാരാളം വായിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

ഭിക്ഷാടനം

തിരുത്തുക

ത്സാങ്ങിന്റെ ത്യാഗസന്നദ്ധതയും ശീലവും മനസ്സിലാക്കി ഭിക്ഷുക്കൾ അദ്ദേഹത്തെ പ്രായം തികയുന്നതിനു മുന്നേ തന്നെ ഭിക്ഷാ പട്ടം നൽകാനായി തിരഞ്ഞെടുത്തു. അദ്ദേഹം ചൈനയിലെ പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം താമസിച്ച്, പ്രമുഖ ആചാര്യന്മാരുടെ ശിഷ്യത്വം സീകരിച്ചു. മിക്കവാറും ബുദ്ധമതഗ്രന്ഥങ്ങൾ എല്ലാം അദ്ദേഹം പഠിച്ചു. താമസിയാതെ അദ്ദേഹം പ്രഭാഷണങ്ങളും വ്യാഖ്യാനങ്ങളും നടത്തിത്തുടങ്ങി. അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് ചൈന മുഴുവനും അറിയാൻ തുടങ്ങി.

അക്കാലത്ത് ചൈനയിൽ പ്രചരിച്ചിരുന്ന ബുദ്ധമതഗ്രന്ഥങ്ങളിൽ മിക്കവയിലും പല തെറ്റുകളും കടന്നുകൂടിയിരുന്നു. പല പണ്ഡിതരും അവരുടേതായ വ്യാഖ്യാനങ്ങൾ നടത്തുകയും ആശയങ്ങൾ വളച്ചൊടിക്കുകയും ചെയ്തിരുന്നു. ത്സാങ്ങിനുണ്ടായ പല സംശയങ്ങളും തീർത്തു കൊടുക്കാൻ ഈ ഗ്രന്ഥങ്ങൾക്കോ അന്നത്തെ ആചാര്യന്മാർക്കോ ആയില്ല. പലരും ചേരി തിരിഞ്ഞ് തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാനും, ഗ്രന്ഥങ്ങളിലെ തെറ്റുകൾ പരിഹരിക്കാനും ബുദ്ധമത തത്ത്വങ്ങൾക്ക് ദേശഭേദാതീതമായ ഏകീകൃതരൂപം ഉണ്ടാക്കുവാനും അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ബുദ്ധഗ്രന്ഥങ്ങളുടെ മൂലരൂപം ഇന്ത്യയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതതത്വങ്ങളുടെ അനർഘമായ സ്വഭാവ വൈശിഷ്ട്യം പിൽക്കാല തലമുറക്ക് നഷ്ടപ്പെടാതിരിക്കാനായി അതിന്റെ പാവനത്വം കാത്തുസൂക്ഷിക്കേണ്ടത് അദ്ദേഹം തന്റെ കടമയായി കരുതുകയും ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാനും ഗ്രന്ഥങ്ങൾ കണ്ടെത്തി പകർപ്പ് ഉണ്ടാക്കുവാനും അദ്ദേഹം തീരുമാനിച്ചു

ഹുയാൻ സാങ് ഇന്ത്യയിൽ

തിരുത്തുക

ചൈനയുടെ പടിഞ്ഞാറുള്ള ചാങ്ങ് ആനിൽ നിന്നും 629-ആമാണ്ടിലാണ് ഷ്വാൻ സാങ് തന്റെ യാത്ര യുടങ്ങിയത്. യാത്ര തുടങ്ങുമ്പോൾ അദ്ദേഹത്തിന് 26 വയസ്സായിരുന്നു. തുർഫാൻ മരുപ്പച്ച, സമർഖണ്ട് എന്നിവിടങ്ങളിലൂടെ ഇന്നത്തെ ഉത്തര അഫ്ഘാനിസ്താനിലെത്തുകയും അവിടെ നിന്ന് വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്കും കടന്നു[1].

ഈ മേഖലയിലെല്ലാം അക്കാലത്ത് ബുദ്ധമതമായിരുന്ന് അവിടങ്ങളിൽ പ്രചരിച്ചിരുന്നത്. നഗരഹാരം, പുരുഷപുരം (പെഷവാർ), ഗാന്ധാരം, തക്ഷശില, സിംഹപുരം എന്നിവടങ്ങളിലുള്ള ബുദ്ധവിഹാരങ്ങൾ അദ്ദേഹം യാത്രാമദ്ധ്യേ സന്ദർശിച്ചു. അതിനുശേഷം അദ്ദേഹം കാശ്മീരിലെത്തി. കാശ്മീർ രാജാവ് അദ്ദേത്തിന്‌ ഹൃദ്യമായ സ്വീകരണമാണ്‌ നൽകിയത്. രണ്ടുവർഷം കാശ്മീരിൽ ചിലവിട്ട പ്രധാന ശാസ്ത്രഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ ശേഷം അദ്ദേഹം ദക്ഷിണ ദേശത്തിലേക്ക് യാത്രതിരിച്ചു. ജലന്ധരം (ജലന്ദർ), മഥുര, ബ്രഹ്മപുരം, അഹിക്ഷേത്രം എന്നിവടങ്ങളിലെ പ്രധാന ബുദ്ധവിഹാരങ്ങളിൽ അദ്ദേഹം താമസിച്ചു പഠിച്ചു. അതിനുശേഷം അദ്ദേഹം കാനൂജിലെത്തി. ഹർഷവർദ്ധനായിരുന്നു അന്ന് കാനൂജിലെ ചക്രവർത്തി. തുടർന്ന് അയോദ്ധ്യ, കൗശംബി, വൈശാഖം, ശ്രാവസ്തി, കപിലവസ്തു, കാശി, മഗധ, ഗയ തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു.

നാളന്ദയിൽ

തിരുത്തുക

ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാപീഠമായിരുന്നു നളന്ദ വിശ്വ-വിദ്യാലയം. പതിനായിരത്തിൽ പരം ഭിക്ഷുക്കൾ അവിടെ താമസിച്ച് പഠനം നടത്തിയിരുന്നു. നിരവധി വിദേശികളും വിദ്യാർത്ഥികളായിരുന്നു. എല്ലാ ശാസ്ത്രശാഖകളും പഠിപ്പിച്ചിരുന്ന നളന്ദയിൽ അതിനുതക്കതായ കെട്ടിടങ്ങളും താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരുന്നു. ലോകപ്രസിദ്ധരായിരുന്ന അദ്ധ്യപകർ അവിടെ ജോലിചെയ്തിരുന്നു. ബുദ്ധമതത്തിലെ പതിനെട്ട് ശാഖകളും പഠിപ്പിച്ചിരുന്നു. ശിലാദിത്യനായിരുന്നു പ്രധാന ആചാര്യൻ. അപാര പാണ്ഡിത്യമുള്ള അദ്ദേഹം ത്സാങ്ങിനെ ശിഷ്യനായി സ്വീകരിച്ചു. ബുദ്ധമതത്തിലെ ശാസ്ത്രങ്ങൾ മാത്രമല്ല ബ്രാഹ്മണരുടെ വേദഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടി. ഉപനിഷത്തുക്കൾ ഹൃദിസ്ഥമാക്കി. യോഗസൂത്രം, ന്യായാനുസാരശാസ്ത്രം, തർക്കശാസ്ത്രം, ഭാഷാശാസ്ത്രം, പ്രാണ്യാമൂല്യശാസ്ത്രം, ഷഡ്‌പദാഭികോശം, വ്യാകരണം. എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി. ചുരുക്കത്തിൽ എല്ലാ ഭാരതീയദർശനങ്ങളിൽ അദ്ദേഹം നല്ല പാണ്ഡിത്യം കൈവരിച്ചു

ചൈനയിലേക്ക് മദ്ധ്യേഷ്യ വഴിയുള്ള കരമാർഗ്ഗമാണ് മടക്കയാത്രക്ക് ഷ്വാൻ സാങ് തെരഞ്ഞെടുത്തത്. സ്വർണ്ണത്തിലും വെള്ളിയിലും, ചന്ദനത്തിലും തീർത്ത ബുദ്ധപ്രതിമകൾ 600-ലധികം ഗ്രന്ഥങ്ങൾ തുടങ്ങിയവ 20 കുതിരകളുടെ പുറത്തേറ്റിയായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. സിന്ധൂനദി കടക്കുമ്പോഴുണ്ടായ ഒരു അപകടത്തിൽപ്പെട്ട് ഇവയിൽ അമ്പതോളം ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു. ഷ്വാൻ സാങ്ങ് തന്റെ ശിഷ്ടജീവിതം മുഴുവൻ ഈ ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ നിന്ന്‌ ചൈനീസ് ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിനായി ചെലവഴിച്ചു[2]‌.

കുറിപ്പുകൾ

തിരുത്തുക
  1. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 171. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 105–106. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഷ്വാൻ_ത്സാങ്&oldid=4092973" എന്ന താളിൽനിന്ന് ശേഖരിച്ചത്