ആചമനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഒരു ശുദ്ധികർമ്മമാണ് ആചമനം.
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ആചമിക്കേണ്ട വിധം
തിരുത്തുകവലതുകാലും ഇടതുകാലും വലതുകയ്യും ഇടതുകയ്യും മുട്ടോളം കഴുകുക. അതിനുശേഷം വലതുകരത്തിൽ ആയുരേഖ തൊടുവോളം ജലമെടുത്ത് മൂന്നു തവണ പാനം ചെയ്യുക. തുടർന്ന് വെവ്വേറെ ജലമെടുത്ത് മുഖം വലത്തുനിന്നും ഇടത്തോട്ട് രണ്ടുപ്രാവശ്യവും മുകളിൽനിന്ന് താഴേക്ക് ഒരുപ്രാവശ്യവും കഴുകുക.
അണിവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി രണ്ട് കണ്ണുകലും ചൂണ്ടുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി നാസികകളും ചെറുവിരലിന്റെയും തള്ളവിരലിന്റെയും അഗ്രം കൂട്ടി വലത്താദി കർണങ്ങൾ രണ്ടും ചെറുവിരലൊഴിച്ച് ശേഷം വിരലുകളുടെ അഗ്രം കൂട്ടി മാറും എല്ലാ വിരലുകളുടെയും അഗ്രം കൂട്ടി ശിരസും പ്രത്യേകം പ്രത്യേകം തുടയ്ക്കുക. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാകുന്നു.
നിബന്ധനകൾ
തിരുത്തുകവടക്കോട്ടും കിഴക്കോട്ടും നിന്ന് (ഇരുന്നും) ആചമിക്കാം. നാന്ദീമുഖമെങ്കിൽ തെക്കോട്ടും പടിഞ്ഞാറോട്ടും ഇത് ചെയ്യാം. ബ്രാഹ്മണർ മാറിൽക്കവിഞ്ഞ ജലത്തിൽ നിന്ന് ആചമിക്കരുത്.