അബെൽമോസ്കസ്
മാൾവേസി സസ്യകുടുംബത്തിലെ ഒരു ജീനസ്സാണ് അബെൽമോസ്കസ് (Abelmoschus). ഈ ജീനസ്സിൽ ഏകദേശം 15 സ്പീഷിസുകളാണുള്ളത്. ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്ന ഈ സസ്സ്യജനുസ്സിനെ അന്യമായ വർഗ്ഗമായാണ് പരിഗണിക്കുന്നത്.
അബെൽമോസ്കസ് | |
---|---|
Abelmoschus esculentus leaves, flower buds and young fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Abelmoschus |
Species | |
See text. |
ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്ന ഈ സസ്യജനുസ്സിലെ മിക്ക സസ്യങ്ങളും രണ്ട് മീറ്റർ വരെ വളരുന്ന ചെടികളാണ്. ഇവയുടെ ഇലകൾ ഹസ്തകപത്രങ്ങളോടുകൂടിയവയാണ്. ജാലികാസിരാവിന്യാസത്തോടു കൂടിയ ഇവയുടെ ഇലകൾക്ക് ഏകദേശം 10-40 സെന്റീമീറ്റർ നീളവും വീതിയുമുണ്ടായിരിക്കും. 4-8 സെന്റീമീറ്റർ വ്യാസമുള്ള ഇവയുടെ പൂക്കൾ പത്രകക്ഷത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. വെള്ളയോ മഞ്ഞയോ നിറത്തിലുള്ള അഞ്ച് പുഷ്പദളങ്ങളാണിവയ്ക്കുള്ളത്. ചില സ്പീഷിസുകളിൽ പുഷ്പദളങ്ങളുടെ താഴ്ഭാഗത്തായി ചുവന്നതോ അല്ലെങ്കിൽ ധൂമ്രവർണ്ണത്തിലുള്ളതോ ആയ അടയാളം കാണാറുണ്ട്. ഇവയുടെ ഫലങ്ങൾക്ക് 5-20 സെന്റീമീറ്റർ നീളവും 1-4 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും.
അബെൽമോസ്കസ് ജനുസ്സിൽ വരുന്ന മിക്ക സസ്യങ്ങളും പല ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയുടെ ഭക്ഷണമാണ്.
- തിരഞ്ഞെടുത്ത സ്പീഷിസുകൾ
- Abelmoschus caillei - (syn. Hibsicus manihot var. caillei). West African okra
- Abelmoschus esculentus - (syn. Hibiscus esculentus). Okra
- Abelmoschus manihot - (syn. Hibiscus manihot). Aibika
- Abelmoschus moschatus - (syn. Hibiscus abelmoschus). Musk Mallow
- Abelmoschus ficulneus - (syn. Hibiscus ficulneus). White Wild Musk Mallow
- Abelmoschus crinitus - (syb. Hibiscus crinitus)
ഉപയോഗങ്ങൾ
തിരുത്തുകഅബെൽമോസ്കസ് ജനുസ്സിൽ വരുന്ന മിക്ക സസ്യങ്ങളും ഭക്ഷ്യയോഗ്യമാണ്.(ഉദാ., വെണ്ട).
അവലംബം
തിരുത്തുക- ↑ "Abelmoschus". Germplasm Resources Information Network. United States Department of Agriculture. 2007-03-12. Retrieved 2009-02-20.