ആയുഷ്കാലം
മലയാള ചലച്ചിത്രം
(Aayushkalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രങ്ങളായ ഗോസ്റ്റ് , ഹാർട്ട് കണ്ടീഷൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.
ആയുഷ്കാലം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | എവർഷൈൻ മണി |
രചന | വിനു കിരിയത്ത് രാജൻ കിരിയത്ത് |
അഭിനേതാക്കൾ | ജയറാം മുകേഷ് ശ്രീനിവാസൻ സായി കുമാർ ഗാവിൻ പക്കാർഡ് |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | ബാലകൃഷ്ണൻ |
ജയറാം | എബി മാത്യു |
ശ്രീനിവാസൻ | ദാമു |
മാതു | ശോഭ |
സായി കുമാർ | അലക്സ് |
ഗാവിൻ പക്കാർഡ് | ബെഞ്ചമിൻ ബ്രൂണോ |
കെ.പി.എ.സി. ലളിത | ദാക്ഷായണി |
സിദ്ദിഖ് | ഹരിപ്രസാദ് |
ഒടുവിൽ ഉണ്ണികൃഷ്ണൻ | മേനോൻ |
ഇന്നസെന്റ് | ഗോപാലമേനോൻ |
സീനത്ത് | ഗീത |
ആലുമ്മൂടൻ | വേലു മൂപ്പൻ |
മാമുക്കോയ | വർഗ്ഗീസ് |
ഗാനങ്ങൾ
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
# | ഗാനം | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|
1. | "മൗനം സ്വരമായ്" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | ||
2. | "മൗനം സ്വരമായ്" | കെ.ജെ. യേശുദാസ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആയുഷ്കാലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആയുഷ്കാലം – മലയാളസംഗീതം.ഇൻഫോ