സെപ്റ്റംബർ 27
തീയതി
(27 സെപ്റ്റംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 27 വർഷത്തിലെ 270 (അധിവർഷത്തിൽ 271)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1777 - പെൻസിൽവാനിയയിലെ ലങ്കാസ്റ്റെർ, ഒരു ദിവസത്തേക്ക് അമേരിക്കയുടെ തലസ്ഥാനമായി.
- 1821 - മെക്സിക്കോ സ്പെയിനിൽ നിന്നും സ്വതന്ത്രമായി.
- 1854 - ആർടിക് എന്ന ആവിക്കപ്പൽ കടലിൽ മുങ്ങി മുന്നൂറുപേർ മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ആദ്യത്തെ പ്രധാന കപ്പലപകടമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
- 1928 - ചൈനയെ അമേരിക്ക അംഗീകരിച്ചു.
- 1937 - അവസാനത്തെ ബാലി കടുവയും മരിച്ചു.
- 1983 - യുണിക്സ് പോലെയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനുള്ള ഗ്നു പദ്ധതി റിച്ചാർഡ് സ്റ്റാൾമാൻ പ്രഖ്യാപിച്ചു.
- 1996 - അഫ്ഗാനിസ്ഥാനിൽ തലസ്ഥാനനഗരമായ കാബൂൾ താലിബാൻ പിടിച്ചടക്കി. പ്രസിഡണ്ടായിരുന്ന ബുർഹനുദ്ദിൻ റബ്ബാനിയെ നാടുകടത്തുകയും, മുൻ നേതാവായിരുന്ന മൊഹമ്മദ് നജീബുള്ളയെ വധിക്കുകയും ചെയ്തു.
- 2002 - കിഴക്കൻ ടിമോർ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 2019- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നീണ്ട 54 വർഷത്തെ യുഡിഎഫി ന്റെ അധികാരകേന്ദ്രം ആയിരുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1590 - ഉർബൻ ഏഴാമൻ മാർപ്പാപ്പ (ജ. 1521)
- 1917 - എഡ്ഗാർ ഡെഗാ, ഫ്രഞ്ചു ചിത്രകാരനും ശില്പിയും. (ജ. 1834)