കേരളത്തിലെ ഉൽക്കാപതനം (2015)

(2015 Kerala meteorite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015 ൽ കേരളത്തിനുമുകളിൽ ഒരു തീഗോളം വരികയും ആകാശത്ത് വച്ച് അത് പൊട്ടിത്തെറിച്ച് വിവിധ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു.  27 ഫെബ്രുവരി 2015 നാണ് സംഭവം നടന്നത്. ഇത് ഒരു ഉൽക്കാ പതനമായിരുന്നു.[1]

2015 Kerala meteorite
തിയതി27 February 2015
സമയം22:00 PM IST (UTC +5.30 hours)
സ്ഥലംValamboor and Kuruppampady, in Ernakulam, Kerala
നിർദ്ദേശാങ്കങ്ങൾ9°59′N 76°17′E / 9.98°N 76.28°E / 9.98; 76.28
തരംFireball
കാരണംAir burst of small meteor

ആദ്യ റിപ്പോർട്ടുകൾ

തിരുത്തുക

ആകാശത്ത് ഒരു തീഗോളം കൂടെ ശക്തിയേറിയ ഒരു സോണിക് ബൂം ഉണ്ടായി. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ രാത്രി 10 മണിക്ക് ഈ പ്രതിഭാസം ദർശിച്ചു. ഇത് ഏതാണ്ട് 5 മുതൽ 6 സെക്കന്റ് നീണ്ടുനിന്നു.[2]

പ്രാഥമിക റിപ്പോർട്ടുകൾ രേഖപ്പെടുത്തിയത് ഇത് ഒരു കൃത്രിമോപഗ്രഹത്തിന്റെ കഷണമാണെന്നാണ്. ചൈനയുടെ ഉപഗ്രഹമായ യവോഗാൻ വെക്സിങ്ങ്-26 ന്റെ(2014 ഡിസംബറിൽ വിക്ഷേപിച്ച ചൈനീസ് ഉപഗ്രഹം)  കഷണങ്ങളാണിതെന്നാണ്. പിന്നീട് മീറ്റിരിയോളജി വിഭാഗവും ദുരന്തനിവാരണ വിഭാഗവും ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും അപ്രകാരമായിരുന്നെങ്കിൽ ഇത് മീറ്റിരിയോളജി റഡാറുകളിൽ കാണപ്പെടേണ്ടതായിരുന്നുവെന്നും പ്രസ്താവിച്ചു.[3]

ഇടിച്ച സ്ഥലങ്ങൾ

തിരുത്തുക

ഉൽക്കാശിലകൾ എറണാകുളം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പതിച്ചു. ചെറിയ കഷണങ്ങൾ (ഉൽക്കയുടെ ഭാഗങ്ങളാണെന്ന് കരുതുന്നവ) കോലഞ്ചേരിക്കടുത്ത് വലമ്പൂർ, പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി[4]എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചു.

ശാസ്ത്രജ്ഞരുടെ ഒരു സംഘം സംസ്ഥാന അടിയന്തര പ്രവർത്തന വിഭാഗവും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ഇവയുടെ സാമ്പിളുകൾ വിശദമായ പഠനത്തിനായി ശേഖരിച്ചു. പ്രാഥമിക നിഗമപ്രകാരം ഇവയുടെ രാസഘടനയിൽ നിക്കലും ഇരുമ്പയിരുമാണ് പ്രധാനമായി ഉള്ളത് എന്ന് കണ്ടെത്തി.[5]

ഇതുംകാണുക

തിരുത്തുക
  • Bolide
  • Impact event
  • List of meteor air bursts
  • Meteorite fall

അവലംബങ്ങൾ

തിരുത്തുക
  1. "'Fireball in sky' triggers panic in city" (updated 2015-03-01). The Hindu. Retrieved 28 February 2015.
  2. "Panic among residents as fireballs light up Kerala sky". Hindustan Times. 2015-03-01. Archived from the original on 2015-03-01.
  3. "Many Theories as Fireballs Light Up Kerala Sky". New Indian Express. 2015-02-28. Archived from the original on 2016-04-27.
  4. "It was a meteoroid, experts conclude". The Hindu. 1 March 2015. Retrieved 2015-03-01.
  5. "Scientists Examine 'Rocks', Confirm Kerala Meteor Fall". The New Indian Express. 2015-03-02. Archived from the original on 2016-05-06. Retrieved 8 March 2015.