വലമ്പൂർ

മലപ്പുറം ജില്ലയിലെ ഗ്രാമം

മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വലമ്പൂർ. നിലമ്പൂർ-പെരിന്തൽമണ്ണ റൂട്ടിൽ പട്ടിക്കാട് റെയിൽ‌വേ കവലയിൽനിന്നും വലത്തോട്ട് തിരിഞ്ഞ് മഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിലെ തിരൂർക്കാട് അവസാനിക്കുന്ന പാതയിൽ അവസാനിക്കുന്ന ഒരു പാതയുണ്ട്. ഈ പാതയിലെ പ്രധാന കവലയാണ് വലമ്പൂർ[1]. വലമ്പൂർ വില്ലേജ് ആപ്പീസ് ആണ് പ്രധാന സർക്കാർ സ്ഥാപനം. എൽപി സ്കൂൾ വലമ്പൂർ ഇവിടെയുണ്ട്. വലമ്പൂർ പഴയ ജുമാമസ്ജിദ് പൌരാണികവും പ്രൌഢവുമാണ്. പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ചെറിയ മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നുണ്ട്.നിലമ്പൂർ - ഷൊർണൂർ റെയിൽപ്പാത കടന്ന് പോകുന്നത് പ്രദേശത്ത് കൂടിയാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം നിലനിൽക്കുന്നത് വലമ്പൂർ പ്രദേശത്താണ്. ആദിപരാശക്തി ക്ഷേത്രം, സെന്റ്മേരീസ് ചർച്ച് എന്നിവയും ഇവിടുത്തെ ആരാധനാലയങ്ങളാണ്[2].കോഴിക്കോട്-പാലക്കാട് ദേശീയ പാതയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് കൂടിയാണ് വലമ്പൂർ റോഡ്.

വലമ്പൂർ
ഗ്രാമം
വലമ്പൂർ is located in Kerala
വലമ്പൂർ
വലമ്പൂർ
Location in Kerala, India
വലമ്പൂർ is located in India
വലമ്പൂർ
വലമ്പൂർ
വലമ്പൂർ (India)
Coordinates: 11°00′28″N 76°12′28″E / 11.007883°N 76.207716°E / 11.007883; 76.207716,
Country India
Stateകേരളം
Districtമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ14,784
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

വലമ്പൂർ പോത്തുപൂട്ട്

തിരുത്തുക

വലമ്പൂരിലെ പ്രധാന ഉത്സവമാണ് വലമ്പൂർ പോത്ത്പൂട്ട്. ഇത് എല്ലാവർഷവും ഇവിടെ ജനങ്ങളുടെ അഭൂതപൂർവ്വമായ ഉത്സാഹത്തോടെ നടത്തപ്പെടുന്നു, കാൽപ്പന്ത് കളിക്കും വലമ്പൂർ പേര് കേട്ട സ്ഥലമാണ്.[3]

  1. http://suprabhaatham.com/വലമ്പൂർ-വഴി-മഞ്ചേരിയില/
  2. https://localnews.manoramaonline.com/malappuram/local-news/2018/02/03/05-m1-anand-temple.html
  3. https://www.youtube.com/watch?v=sXtLvyKmA6k
"https://ml.wikipedia.org/w/index.php?title=വലമ്പൂർ&oldid=3593676" എന്ന താളിൽനിന്ന് ശേഖരിച്ചത്