ഒരു പ്രധാന നദിയും അർമേനിയയിലെ രണ്ടാമത്തെ വലിയ നദിയുമാണ് ഹ്രാസ്ദാൻ നദി. സെവാൻ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. കൊട്ടയ്ക് പ്രവിശ്യയിലൂടെയും അർമേനിയയുടെ തലസ്ഥാനമായ യെരേവാനിലൂടെയും തെക്കോട്ട് ഒഴുകുന്നു. തടാകത്തിന് നിരവധി അരുവികളുണ്ട്[1][2] അരറാത്ത് സമതലത്തിൽ ഇത് തുർക്കിയുടെ അതിർത്തിയിലുള്ള അറാസ്‌ നദിയിൽ ചേരുന്നു. നദിയിൽ ജലവൈദ്യുത നിലയങ്ങളുടെ ഒരു നിര നിർമ്മിച്ചിട്ടുണ്ട്. വിളകൾക്ക് ജലസേചനം നൽകുന്നതിന് ഈ നദിയിലെ ജലം ഉപയോഗിക്കുന്നു.[3][4]

Hrazdan River
ഹ്രാസ്ദാൻ നദി
യെറിവാനിലൂടെ ഒഴുകുന്ന ഹ്രാസ്ദാൻ നദി
രാജ്യംഅർമേനിയ
Physical characteristics
പ്രധാന സ്രോതസ്സ്Lake Sevan
1,904 മീ (6,247 അടി)
നദീമുഖംAras River
826 മീ (2,710 അടി)
നീളം141 കി.മീ (88 മൈ)
Discharge
  • Average rate:
    17.9 m3/s (630 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി2,560 കി.m2 (990 ച മൈ)

പദോല്പത്തി

തിരുത്തുക

ഈ നദിയെ യുറാർട്ടിയൻ ഭാഷയിൽ എൽദരുനി എന്നാണ് വിളിച്ചിരുന്നത്.[5][6] തുർക്കിക് ഭാഷയിൽ ഇത് സാങ്കു, [7] സാംഗ, [6][8][9] സാങ്കി, [10] അല്ലെങ്കിൽ സെംഗി (ടർക്കിഷ്: സെംഗി; അസർബൈജാനി: സാംഗി) എന്നു വിളിക്കുന്നു.(തുർക്കിഷ്: Zengi; Azerbaijani: Zəngi).[11][12]

ഭൂമിശാസ്ത്രം

തിരുത്തുക

രാജ്യത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ സെവൻ തടാകങ്ങളും (30 നദികളിലെ ജലം അതിൽ സംഭരിക്കുന്നു) അതിൽ നിന്ന് ഉത്ഭവിക്കുന്ന ഹ്രാസ്ദാൻ നദിയും ചേർന്ന് "സെവൻ-ഹ്രാസ്ദാൻ മാനേജ്മെന്റ് ഏരിയ" രൂപീകരിക്കുന്നു. ഇത് അർമേനിയയിലെ കുറ, അറക്സ് നദീതടങ്ങളിലെ 14 ഉപ നദീതടങ്ങളിലെ അഞ്ച് ഉപ തടങ്ങളിൽ ഒന്നാണ് ഇത്. തടാകത്തിൽ നിന്ന് 1,900 മീറ്റർ (6,200 അടി) ഉയരത്തിലാണ് നദി ഉത്ഭവിക്കുന്നത്. [4] തടാകത്തിൽ നിന്ന് തെക്ക് ദിശയിലേക്ക് ഒഴുകുന്ന നദി യെരേവൻ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശിക്കുമ്പോൾ ആഴത്തിലുള്ള ഒരു മലയിടുക്കിലൂടെ കടന്നുപോകുന്നു. തുടർന്ന് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള അറാസ് നദിയിലേക്ക് കടക്കുന്നു. [13] ഗെഗാം പർവ്വതശ്രേണിയിലെ മൂന്ന് അഗ്നിപർവ്വതങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ലാവാ പ്രവാഹങ്ങൾ (ബസാൾട്ടുകളായി നിലവിലുണ്ട്) ചേർന്നതാണ് നദീതീരത്തുള്ള ഭൂമിശാസ്ത്ര രൂപങ്ങൾ. ലാവ ഉപരിതലങ്ങൾ "തടാകങ്ങൾ, നദീതടങ്ങൾ, വെള്ളപ്പൊക്ക സ്ഥലങ്ങൾ" എന്നിവയുടെ രൂപത്തിൽ ചുറ്റുപാടുകൾ പ്രതിനിധീകരിക്കുന്നു. ബസാൾട്ടുകളുടെ മുകളിലെ പാളിയുടെ ഭൂപ്രദേശത്തിന്റെ കാലഗണന 200,000 വർഷത്തെ സൂചിപ്പിക്കുന്നു.

2,566 ചതുരശ്ര കിലോമീറ്റർ (991 ചതുരശ്ര മൈൽ) വിസ്തൃതിയിൽ നദി ഒഴുകുന്നു. 257 മില്ലിമീറ്റർ (10.1 ഇഞ്ച്) വാർഷിക മഴയുടെ അളവ് 1572 ദശലക്ഷം ക്യുബിക് മീറ്റർ [4] ആണ്. 257 മില്ലിമീറ്ററും (10.1 ഇഞ്ച്) വാർഷിക മഴയിൽ നിന്ന് മെയ് മാസത്തിൽ പരമാവധി 43 മില്ലിമീറ്ററും (1.7 ഇഞ്ച്), ഓഗസ്റ്റിൽ കുറഞ്ഞത് 8 മില്ലിമീറ്റർ (0.31 ഇഞ്ച്) ആണ് ലഭിക്കുന്നത്. തടത്തിൽ രേഖപ്പെടുത്തിയ ശരാശരി താപനില ജനുവരിയിൽ −3 ° C (27 ° F) മുതൽ ജൂലൈയിൽ 26 ° C (79 ° F) വരെ വ്യത്യാസപ്പെടുന്നു. ദൈനംദിന വ്യതിയാനത്തോടുകൂടി −15 ° C (5 ° F) ജനുവരിയിലും ഏറ്റവും ഉയർന്ന ദിവസത്തെ താപനില 44 ° C (111 ° F) ജൂലൈയിലും ആണ്. [13] നദിയിലെ മൊത്തം ഒഴുക്ക് 733 ദശലക്ഷം ഘനമീറ്ററാണ്. അരരാത്ത് താഴ്‌വര രൂപപ്പെടുന്ന നദിയിലേക്കുള്ള നിയന്ത്രിത ജലപ്രവാഹം ജലസേചനത്തിനും ജലവൈദ്യുതിക്കും ഉപയോഗിക്കുന്നു.[4]

ജന്തുജാലം

തിരുത്തുക

നദിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ജന്തുജാലങ്ങളിൽ 33 ഇനം ചിറോണമിഡുകളും 23 ഇനം ബ്ലാക്ക്ഫ്ലൈകളും ഉൾപ്പെടുന്നു. ടാനിപോഡിന, ഡയമെസിന, പ്രോഡിയമെസിന, ഓർത്തോക്ലാഡിന, ചിരോനോമിനൈ എന്നീ അഞ്ച് ഉപകുടുംബങ്ങളിൽ പെടുന്നതാണ് ചിറോണമിഡുകൾ. [14] രണ്ട് ഇനം റൊട്ടിഫറുകൾ അടങ്ങിയ 25 ഇനം അകശേരുക്കൾ, 13 ഇനം ക്ലോഡോസെറകൾ, 10 ഇനം കോപ്പെപോഡുകൾ എന്നിവ നദിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[15]

തടാകത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളിൽ സെവൻ ട്രൗട്ട് (സാൽമോ ഇസ്ചാൻ) അല്ലെങ്കിൽ “പ്രിൻസ് ഫിഷ്”, സിഗ, ക്രൂഷ്യൻ, കാർപ്, ക്രേഫിഷ്, ബോജാക്ക് (Salmo ischchan danilewskii), വിന്റർ ബക്തക് (Salmo ischchan ischchan), സമ്മർ ബക്തക് (Salmo ischchan aestivalis), എന്നിവയും ഉൾപ്പെടുന്നു. നദിയിൽ കരാസ്, ക്രേഫിഷ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.[16]

  1. "Armenia". Encyclopædia Britannica. Retrieved 1 November 2015.
  2. "Monitoring Dissolved Oxygen in the Hrazdan River". Acopian Centre for Environment. Retrieved 18 November 2015.
  3. Gharabegian, Areg; Jo, Philip (2002). "Case History: Vibration from the Pasadena Gold line LRT". Noise Control Engineering Journal. 50 (4): 135. doi:10.3397/1.2839685. ISSN 0736-2501.
  4. 4.0 4.1 4.2 4.3 "Armenia:Water resources". FAO Organization. Retrieved 18 November 2015.
  5. "Հրազդան [Hrazdan]". encyclopedia.am (in അർമേനിയൻ). Armenian Encyclopedia. Archived from the original on 2018-12-05. Retrieved 2019-11-08. Հրազդանը (ուրարտերեն՝ Իլդարունի) կամ Զանգուն...
  6. 6.0 6.1 Hewsen, Robert H. (1992). The Geography of Ananias of Širak: Ašxarhacʻoycʻ, the Long and the Short Recensions. Reichert. p. 192. ISBN 9783882264852. ...the Turkish Zanga; (Urart: Ildaruni; Arm.: Hrazdan)...
  7. Chalabian, Antranig (1999). Armenia after the coming of Islam. p. 450. He also increased the water capacity of the Hrazdan (Zangu) River, which flows from Lake Sevan to the Araratian plain...
  8. Hewsen, R. H. (15 December 1987). "Ayrarat". Encyclopædia Iranica. ...the upper course of the Hrazdan river (Turkish Zanga) which flows from Lake Sevan to the Araxes.
  9. Nansen, Fridtjof (1922). Reports and Papers on the Work for the Refugees. League of Nations. p. 19. ...surrounding Erivan, on both sides of the Zanga River, by the waters of that river...
  10. Kiesling, Brady (1999). Aediscovering Armenia: An Archaeological/touristic Gazetteer And Map Set For The Historical Monuments Of Armenia. Yerevan. p. 32. The flow of the Hrazdan (formerly Zangi) river from Lake Sevan past Yerevan to the Arax River...{{cite book}}: CS1 maint: location missing publisher (link)
  11. Conder, Josiah (1834). A Dictionary of Geography, ancient and modern, etc. London: Thomas Tegg & Son. p. 210. ERIVAN. A city of Armenia, situated on the river Zengy...
  12. Perkins, Justin (1843). A Residence of Eight Years in Persia, Among the Nestorian Christians: With Notices of the Muhammedans. Allen, Morrill & Wardwell. p. 129. There is an imposing citadel, on a hill of moderate elevation about a quarter of a mile south of the town, bordering also on the river Zengy...
  13. 13.0 13.1 Holding 2014, പുറം. 109.
  14. Kachvoryan, E. A. (February 2007). "The fauna of chironomids and blackflies (Diptera: Chironomidae, Simuliidae) and hydrochemical characteristics of the Hrazdan River (Armenia)". Entomological Review. 87: 73–81. doi:10.1134/S0013873807010071.
  15. "Zooplankton changes in the long profile of Hrazdan river, Armenia". Scientific Journal of Chemistry and ecology. 2012. Archived from the original on 2016-03-04. Retrieved 18 November 2015.
  16. "Fishing in Armenia". Fishing Centre. Archived from the original on 2015-11-19. Retrieved 18 November 2015.

ഗ്രന്ഥസൂചിക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹ്രാസ്ദാൻ_നദി&oldid=4088860" എന്ന താളിൽനിന്ന് ശേഖരിച്ചത്