സെവാൻ തടാകം

(ലേക്ക് സെവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെവാൻ തടാകം (Armenian: Սևանա լիճ, Sevana lič̣) അർമേനിയയിലെയും കോക്കസസ് മേഖലയിലാകെയുമുള്ള ഏറ്റവും വലിയ തടാകമാണ്. ഇത് യൂറേഷ്യയിലെ ഏറ്റവും ഉയരത്തിലുള്ളതും (ആൽപൈൻ) ഏറ്റവും വലിപ്പമുള്ളതുമായ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ്.[6] ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 1,900 മീറ്റർ (6,234 അടി) ഉയരത്തിൽ ഗെഖാർകുനിക് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിൻറെ ആകെ ഉപരിതല വിസ്തീർണ്ണം ഏകദേശം 5,000 കി.മീ2 (1,900 ചതുരശ്ര മൈൽ) ആണ്. ഇത് അർമേനിയയുടെ ആകെ ഭൂപ്രദേശത്തിൻറെ 1/6 ആണ്.[6]

സെവാൻ തടാകം
സെവാൻ തടാകത്തിന്റെ ആകാശ വീക്ഷണം.
ലേക്ക് സെവൻറെ സ്ഥാനം മധ്യ കിഴക്കൻ അർമീനിയയിലാണ്.
സ്ഥാനംGegharkunik Province, Armenia
നിർദ്ദേശാങ്കങ്ങൾ40°19′N 45°21′E / 40.317°N 45.350°E / 40.317; 45.350
പ്രാഥമിക അന്തർപ്രവാഹം28 rivers and streams
Primary outflowsevaporation: 85–90%, [1] Hrazdan River: 10-15%
Basin countriesArmenia
Managing agencyMinistry of Nature Protection
പരമാവധി നീളം74 കി.മീ (243,000 അടി)[2]
പരമാവധി വീതി32 കി.മീ (105,000 അടി)[2]
ഉപരിതല വിസ്തീർണ്ണം1,238.8 കി.m2 (1.3334×1010 sq ft)[3]
ശരാശരി ആഴം26.8 മീ (88 അടി)[3]
പരമാവധി ആഴം79.4 മീ (260 അടി)[3]
Water volume33.2 കി.m3 (26,900,000 acre⋅ft)[3]
ലവണത0.7%[4]
ഉപരിതല ഉയരം1,900 മീ (6,200 അടി) (2012)[5]
Islandsformerly 1 (now a peninsula)
Sections/sub-basins2 (Major Sevan, Minor Sevan)
അധിവാസ സ്ഥലങ്ങൾGavar, Sevan, Martuni, Vardenis

ബീച്ചുകൾ

തിരുത്തുക

അർമീനിയയിലെ ആകെയുള്ള ബീച്ചുകൾ സെവാൻ‌ തടാകത്തിലുള്ളതാണ്.[7] അർമേനിയക്കാരുടെ പ്രശസ്ത ടൂറിസ്റ്റ് സങ്കേതമാണിത്.[8] കടൽ ഇല്ലാതെ ചുറ്റും മറ്റു സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ട രാജ്യമായ അർമേനിയയ്ക്ക് സെവാനിലെ ബീച്ചുകൾ തനതായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു. ഹോട്ടലുകളോട് ചേർന്നുള്ള ചില ബീച്ചുകൾ സാധാരണയായി സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുന്നതാണ്.[9] ഈ തടാകത്തിനു സമാന്തരമായി നിരവധി ബീച്ചുകൾ നിലനിൽക്കുന്നു. ഇവയിൽ ഏറ്റവും ജനപ്രീതിയുള്ളവ, വടക്കൻ കരയിൽ ഏകദേശം 2.5 കി.മീ. (1 1/2 മൈൽ) നീളത്തിൽ നീണ്ടു കിടക്കുന്നതും ഉപദ്വീപിൽ നിന്ന് വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നവയുമാണ്. റിസോർട്ടുകളി‍ൽ ഹർസ്‍നഗർ ഹോട്ടൽ, ബെസ്റ്റ് വെസ്റ്റേൺ ബൊഹീമിയൻ റിസോർട്ട്, ചെറിയ സൌകര്യങ്ങളുളള നിരവധി റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു.

താത്പര്യമുണർത്തുന്ന സ്ഥലങ്ങൾ

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഒരു ദ്വീപായിരുന്ന ഈ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രസിദ്ധമായ സാംസ്കാരിക സ്മാരകം സെവനാവാങ്ക് മൊണാസ്ട്രിയാണ്. പടിഞ്ഞാറൻ തീരത്തുള്ള മറ്റൊരു പ്രധാന ആശ്രമം ഹൈറാവാങ്കും വീണ്ടും തെക്കോട്ടു നീങ്ങിയാൽ നൊറാട്ടസ് ഗ്രാമവും അവിടെയുള്ള മൈതാനത്തു നിലനിൽക്കുന്ന "ഖച്ച്കാർ" (അർമേനിയൻ ക്രോസ് സ്റ്റോണുകൾ) അടങ്ങിയ ഒരു സെമിത്തേരിയുമാണ്. ഇവിടെ ഏകദേശം 900 ഖച്ച്കാറുകൾ നിലനിൽക്കുന്നു. തെക്കൻ തീരത്തെ നെർക്കിൻ ഗെറ്റാഷനിൽ കൂടുതൽ ഖച്ചുകാറുകൾ കണ്ടെത്തിയിട്ടുണ്ട്.

ജീവജാലങ്ങൾ

തിരുത്തുക

സെവാൻ ട്രൗട്ട് മത്സ്യം (Salmo ischchan) തടാകത്തിൽ മാത്രം കണ്ടുവരുന്ന ഒരിനമാണ്. ചില എതിരാളികളായ ലേക്ക് ലഡോഗയിൽനിന്നുള്ള കോമൺ വൈറ്റ് ഫിഷ് (Coregonus lavaretus), ഗോൾഡ് ഫിഷ് (Carrasius auratus) ക്രേഫിഷ് (Astacus leptodactylus) തുടങ്ങിയ മത്സ്യങ്ങളുടെ തടാകത്തിലെ പ്രവേശനം കാരണമായി ഈ ഇനം മത്സ്യം ഇപ്പോൾ വംശനാശഭീഷണി നേരിടുന്നുണ്ട്. സെവൻ ട്രൌട്ട് മത്സ്യത്തിന് അതിന്റെ "തനതു" തടാകത്തിൽ വംശനാശം സംഭവിക്കുമെങ്കിൽക്കൂടി, അത് 1970-കളിൽ ഇസ്സിക്-കുൽ തടാകത്തിൽ (കിർഗിസ്ഥാന്) അവ പുനരവതരിപ്പിക്കപ്പെട്ടതിനാൽ വംശനാശഭീഷണിയെ അതിജീവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യൻറെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൻറെ ആഘാതത്താൽ തടാകത്തിൻറെ എല്ലാ ജൈവ ഘടകങ്ങളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബാക്ടീരിയ, ബെൻതോസ്, നാടൻമത്സ്യം എന്നിവയും പരിസ്ഥി ആഘാതത്തിൽ ഉൾപ്പെടുന്നു.

പക്ഷികൾ

തിരുത്തുക

തടാകത്തിലെയും പരിസരങ്ങളിലെയും പക്ഷിസമ്പത്ത് ഏകദേശം 200-ൽ പരം ഇനങ്ങളാണ്, അതിൽ 95 ഇനം ഇവിടെത്തന്നെ വംശവർദ്ധനവുനടത്തുന്നവയുമാണ്.[10] 4000-5000 ജോഡികളുള്ള അർമേനിയൻ ഗില്ലിൻറെ (Larus armenicus) ഒരു പ്രധാന പ്രജനനകേന്ദ്രമാണ് ഈ തടാകം.

മറ്റിനങ്ങൾ

തിരുത്തുക

വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും മൂലം മൂഫ്ലോണുകളുടെ (Ovis orientalis) (ഒരിനം കാട്ടാട്) ഒരു സംഖ്യ ക്രമാതീതമായി കുറഞ്ഞുവരുന്നു. സെവൻ ലേക്കിലെ മത്സ്യസമ്പത്തിൻറെ 30% ഉണ്ടായിരുന്ന സെവൻ ട്രൗട്ട് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അർമേനിയൻ പുള്ളിപ്പുലി അല്ലെങ്കിൽ പാൻഥർ (പാന്തേറ പർഡസ് തുല്ലാനിയസ്) തടാകത്തിലെ വംശനാശഭീഷണിയുള്ള മറ്റൊരു സന്ദർശകൻ അർമേനിയൻ പുള്ളിപ്പുലിയാണ് (Panthera pardus tullianus).

  1. EEA 2015, p. 9.
  2. 2.0 2.1 EEA 2015, p. 7.
  3. 3.0 3.1 3.2 3.3 Vardanian 2009, p. 78.
  4. O'Sullivan, Patrick; Reynolds, C. S., eds. (2008). The Lakes Handbook: Limnology and Limnetic Ecology. John Wiley & Sons. p. 57. ISBN 9780470999264.
  5. "Water level of Armenia's Lake Sevan rises faster than specified law – official". news.am. 2 March 2013.
  6. 6.0 6.1 Babayan et al. 2006, p. 347.
  7. Holding, Deirdre (2014). Armenia: with Nagorno Karabagh (4th ed.). Bradt Travel Guides. p. 202. ISBN 9781841625553.
  8. Bonner, Raymond (9 August 1993). "Yerevan Journal; Landlocked and Alone, Armenia Fears the Winter". The New York Times. The beach at Lake Sevan, 40 miles east the capital, would normally be packed this time of the year.
  9. Holding, Deirdre (2014). Armenia: with Nagorno Karabagh (4th ed.). Bradt Travel Guides. p. 202. ISBN 9781841625553.
  10. Aghababyan K., Khanamirian G. 2017. Baseline study of the Birds at Lake Sevan for further monitoring. Lake Sevan National Park.
"https://ml.wikipedia.org/w/index.php?title=സെവാൻ_തടാകം&oldid=3778367" എന്ന താളിൽനിന്ന് ശേഖരിച്ചത്