തായ്‌വാൻ, തെക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ചൈനയിലെ ഫുയിജാൻ പ്രവിശ്യയിലെ തെക്കൻ ഭാഗത്തും സംസാരിച്ചുവരുന്ന തെക്കൻ ഭാഷയായ മിന്നാൻ - സൗത്തേൺ മിൻ ഭാഷയുടെ വകഭേദമാണ് ഹൊക്കീൻ (English: Hokkien (/ˈhɒkiɛn, hɒˈkiɛn/;[a] from ചൈനീസ്: 福建話; പിൻയിൻ: Fújiànhuà; Pe̍h-ōe-jī: Hok-kiàn-oē)[b] or Minnan Proper (閩南語/閩南話), തെക്കൻ ഫുജിയാനിലെ മിൻ സംസാരിക്കുന്ന പ്രവിശ്യയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. തെക്കൻ മിൻ ഭാഷയുടെ മുഖ്യധാരാ വകഭേദമാണ് ഹൊക്കീൻ തെക്കൻ മിൻ ഭാഷയുടെ മറ്റൊരു വകഭേദമായ ടിയോച്യു ഭാഷയുമായിട്ടാണ് ഹൊക്കീൻ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്നത്. ടിയോച്യുയുമായി പരസ്പരം പരിമിതയാമ സമ്പർക്കം മാത്രമെയുള്ളുവെങ്കിലും ഹൈനാനിസ്, ലീസുഹോ എന്നീ ഭാഷകളുടെ വകഭേദങ്ങളുമായി ഇത് വളരെ വിദൂരമായി ബന്ധപ്പെട്ടുകിടക്കുന്നു. ഹൊക്കീൻ ഭാഷയെ കൂടാതെ, ഫുജിയാൻ പ്രവിശ്യയിൽ വേറെയും മിൻ ഭാഷകളുണ്ട്. എന്നാൽ, അവ പരസ്പരം മനസ്സിലാകാത്തവയാണ്. വിദേശ ചൈനക്കാരുടെ ഇടയിൽ പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ എല്ലാ വകഭേദങ്ങളും ഉപവിഭാഗങ്ങളും സംസാരിക്കുന്ന ചൈനക്കാരുടെ പൊതു ഭാഷയായാണ് ചരിത്രപരമായി ഹൊക്കീൻ പ്രവർത്തിക്കുന്നത്. സിനോ തിബറ്റൻ ഭാഷാ കുടുംബത്തിലെ സിനിറ്റിക് -ചൈനീസ് ഭാഷകളിൽ ഹൊക്കീൻ ആണ് ഇന്നും ഈ പ്രവിശ്യയിൽ ധാരാളമായി സംസാരിക്കുന്നത്. സിംഗപ്പൂർ, മലേഷ്യ, ഇന്തൊനേഷ്യ, ഫിലിപ്പൈൻസ്, തായ് ലാൻഡ്, ലാവോസ്, കമ്പോഡിയ എന്നി ഇൻഡോ ചൈന ഭാഗങ്ങളിലും ഹൊക്കീൻ ആണ് പ്രധാന സംസാര ഭാഷ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ചുറ്റുഭാഗങ്ങളിലുള്ള അഞ്ചു ലക്ഷത്തോളം ആളുകൾ സംസാരിച്ചു വരുന്ന ബെതാവി മലായി ഭാഷയിൽ ധാരാളം ഹൊക്കാൻ ഭാഷാ പദങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്.

Quanzhang
Minnan Proper 閩南語
Quanzhang speech 闽台泉漳片闽南语
Hokkien 福建話
閩南話 / 闽南话
Bân-lâm-oē / Bân-lâm-uē
ഉത്ഭവിച്ച ദേശംChina, Taiwan, Hong Kong, Macau and overseas communities
ഭൂപ്രദേശംSouthern Fujian province and other south-eastern coastal areas of Mainland China, Taiwan, Southeast Asia
സംസാരിക്കുന്ന നരവംശംHoklo (subgroup of Han Chinese)
മാതൃഭാഷയായി സംസാരിക്കുന്നവർ
37 million[അവലംബം ആവശ്യമാണ്] (date missing)
ഭാഷാഭേദങ്ങൾ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
None (one of the statutory languages for public transport announcements in the Taiwan[1])
Regulated byNone
ഭാഷാ കോഡുകൾ
ISO 639-3
ഗ്ലോട്ടോലോഗ്hokk1242[2]
fuki1235[3]
Distribution of Southern Min languages. Quanzhang (Hokkien) is dark green.
Distribution of Quanzhang (Minnan Proper) dialects within Fujian Province and Taiwan. Lengna dialect (Longyan Min) is a variant of Southern Min that is spoken near the Hakka speaking region in Southwest Fujian.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
Hokkien
Traditional Chinese福建話
Simplified Chinese福建话
Hoklo
Traditional Chinese福佬話
Simplified Chinese福佬话

തെക്കൻ മിൻ ഭാഷാ വകഭേദമായ ക്വാൻസാൻങ് സംസാരിക്കുന്ന ചൈനക്കാർ മുഖ്യധാരാ ഭാഷയായികാണുന്നവ

  • Bân-lâm-gú/Bân-lâm-oē (闽南语/闽南话, literally 'language or speech of Southern Min')ചൈനയുടെ മുഖ്യഭൂമിയിലും തായ് വാനിലും [4]
  • Tâi-gí (臺語, literally 'Taiwanese language') തായ്വാനിലു
  • Hok-kiàn-oē (福建話, literally 'Fujian speech')സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പൈൻസ്
  • Lán-lâng-ōe (咱儂話, literally 'our people's language')ഫിലിപ്പൈൻസ്

തെക്കുകിഴകൻ ഏഷ്യയിലും ഇംഗ്ലീഷ് സംസാരിക്കുന്ന സമുദായങ്ങൾക്കിടയിലും ഹൊക്കീൻ എന്ന പദം ദക്ഷിണേഷ്യൻ ഉച്ചാരണമായ ഫുജിയാനിൽ ഉദ്ഭവിച്ചതാണ്.

ഭൂമിശാസ്ത്രപരമായ വിതരണം

തിരുത്തുക

ഫുജിയാൻ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഹൊക്കിയാൻ ഭാഷയുടെ ഉത്ഭവം. വ്യാപാരത്തിന്റെയും കുടിയേറ്റങ്ങളുടെയും ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. പിന്നീട് ഇത് ചൈനയിലെ ഏറ്റവും സാധാരണമായ ഒരു വകഭേദമായി തീർന്നു. ഫുജിയാന് പുറത്ത് ഹൊക്കീൻ വകഭേദങ്ങളുടെ ഏറ്റവും വലിയ ഭാഗമുള്ളത് തായ്‌വാനിലാണ്. ഗിൻങ് രാജവംശത്തിന്റെ 200 വർഷത്തെ ഭരണകാലത്ത് ആയിരകണക്കിന് കുടിയേറ്റക്കാർ ഫുജിയാനിൽ നിന്നും വർഷം തോറും എത്തി. തായ്‌വാനിലെ ഹൊക്കീൻ പതിപ്പിന് ക്വാൻസാഉ, ശാൻങ്‌സാഉ വകഭേദങ്ങളുമായാണ് കൂടുതൽ സാമ്യം. എന്നാൽ അതിന് ശേഷം, അമോയ് പ്രാദേശിക വകഭേദത്തിനാണ് ആധുനിക സ്റ്റാൻഡേർ ബഹുമതി ലഭിച്ചത്. തെക്കുകിഴക്കൻ ഏഷ്യയിലും അതുപോലെ തന്നെ അമേരിക്കൻ ഐക്യനാടുകളിലും (ഹൊക്ക്ലോ അമേരിക്കക്കാർ) വിദേശ ചൈനക്കാർക്കിടയിൽ മിന്നിൻ (ഹോക്കിൻ) സംസാരിക്കുന്നവർ ധാരാളം ഉണ്ട്. തെക്കൻ ഫുജിയനിൽ നിന്നുള്ള പല ഹാൻ ചൈനീസ് വംശജരും ഹോക്ലോ ആയിരുന്നു ഇപ്പോൾ ബർമ (മ്യാന്മർ), ഇൻഡോനേഷ്യൻ (മുൻ ഡച്ച് ഈസ്റ്റ് ഇൻഡീസ്), മലേഷ്യ, സിങ്കപ്പൂർ (മുൻകാല മലായ, ബ്രിട്ടീഷ് സെറ്റിൽമെന്റ്‌സ്) എന്നിവിടങ്ങളിലും ഹൊക്കീൻ ഭാഷ എത്തിയിട്ടുണ്ട്..

വർഗ്ഗീകരണം

തിരുത്തുക

തെക്കൻ ഫുജിയാനിൽ പ്രധാനമായും മൂന്ന് ഹോക്കീൻ വകഭേദങ്ങളാണുള്ളത്. ചിൻച്യൂവ്, അമോയ്, ചിയാങ്ച്യു എന്നിവ യഥാക്രമം ക്വാൻസാഹു, ക്‌സിയാമെൻ, ഷാങ്‌സാഹു എന്നീ നഗരങ്ങളിലാണ് ഉദ്ഭവിച്ചത്.

  1. 大眾運輸工具播音語言平等保障法 - 维基文库,自由的图书馆 (in ചൈനീസ്). Zh.wikisource.org. Retrieved 2010-09-16.
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hokkien". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Fukienese". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. "臺灣閩南語漢字之選用原則" (PDF). Archived from the original (PDF) on 2021-03-08. {{cite web}}: Cite has empty unknown parameter: |dead-url= (help)

കുറിപ്പുകൾ

തിരുത്തുക
  1. They are the most common pronunciations while there is another one cited from OxfordDictionaries.com, /hˈkn/, which is almost never used actually.
  2. also Quanzhang (Quanzhou-Zhangzhou / Chinchew–Changchew; BP: Zuánziū–Ziāngziū)
"https://ml.wikipedia.org/w/index.php?title=ഹൊക്കീൻ&oldid=4024167" എന്ന താളിൽനിന്ന് ശേഖരിച്ചത്