ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡൻറുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ[1],[2] ആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.[3].

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
Sayed Hyderali Shihab Thangal BNC.jpg
വ്യക്തിഗത വിവരങ്ങൾ
ജനനം15 ജൂൺ 1947
മലപ്പുറം, കേരളം, ഇന്ത്യ
മരണം6 മാർച്ച് 2022
അങ്കമാലി, എറണാകുളം ജില്ല, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഐ യു എം എൽ
തൊഴിൽരാഷ്ട്രീയ പ്രവർത്തകൻ, ഇസ്ലാമിക പണ്ഡിതൻ

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം [4] ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. [5]

ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ, ആമാശയ അർബുദം ബാധിച്ച് 2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.

അവലംബങ്ങൾതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-17.
  2. http://sysstatecommittee.com/?page_id=1149
  3. "IUML launches campaign". The Hindu. 11 February 2006. ശേഖരിച്ചത് 2008-11-10.
  4. "IUML plans to appoint Hyderali as party chief". Gulf Times. 11 September 2005. ശേഖരിച്ചത് 2008-11-10.
  5. "ദാറുൽ ഹുദാ സർവകലാശാല ചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം". ശേഖരിച്ചത് 2011-12-23.
പദവികൾ
Preceded by ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ
കേരളഘടകം പ്രസിഡണ്ട്

(2009 - 2022)
Succeeded by
-സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
"https://ml.wikipedia.org/w/index.php?title=ഹൈദരലി_ശിഹാബ്_തങ്ങൾ&oldid=3867513" എന്ന താളിൽനിന്ന് ശേഖരിച്ചത്