റഹ്മാനിയ്യ അറബിക് കോളേജ്, കടമേരി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്.[1] 1972-ൽ സ്ഥാപിതമായ കോളേജിൻറെ മുഖ്യ ശിൽപി ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരാണ്. വടകര താലൂക്ക് പരിസരങ്ങളിൽ അതു വരെ അനുഷ്ഠിച്ചുപോന്ന ഇസ്ലാമികാചാരങ്ങളിൽ നവീന രീതികൾ പരിചയിച്ച് ഐക്യസംഘം എന്ന പേരിലെത്തിയ വിഭാഗത്തിനെതിരെയുള്ള ശാശ്വത പരിഹാരം എന്ന നിലയിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. കടമേരി ജുമാ മസ്ജിദിൽ ചേർന്ന വടകര താലൂക്ക് ഉലമാ(പണ്ഡിതർ)- ഉമറാ (നേതാക്കൾ) കൺവെൻഷൻ ആണ് ഒരു സ്ഥാപനത്തിൻ്റെ ആവശ്യകത മുന്നിൽ വെച്ചത്. പ്രസ്തുത കൺവെൻഷനിൽ സമസ്ത ഉപാധ്യക്ഷനായിരുന്ന കോട്ടുമല അബൂബക്കർ മുസ്ലിയാരാണ് മുഖ്യ ഭാഷണം നടത്തിയത്. കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. ആദ്യ ബാച്ചിൽ 33 വിദ്യാർത്ഥികളെയാണ് തെരെഞ്ഞെടുത്തത്. അഹ്ലുസ്സുന്നയുടെ യഥാർത്ഥ മുഖം പ്രരിചയപ്പെടുത്തലായിരുന്നു ലക്ഷ്യം. അന്ന് കേരളത്തിൽ നിലവിലുണ്ടായിരുന്ന പരമ്പരാഗത ദർസു(മുസ്ലിം ഓത്തുപള്ളി)കളിൽ നിന്ന് വിഭിന്നമായി മത വിഷയങ്ങളുടെ കൂടെ ഭൗതിക വിഷയങ്ങളും ഇവിടെ അധ്യാപനം നടത്തി. സമസ്തയുടെ അക്കാലത്തെ കർമകുശലനായ നേതാവ് എം.എം ബഷീർ മുസ്ലിയാർ സ്ഥാപനത്തിലെത്തിയതോടെ സ്ഥാപനം ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്കുയർന്നു. അദ്ദേഹം മരണം വരെ റഹ്മാനിയ്യയുടെ പ്രിൻസിപ്പളായി സേവനം ചെയ്തു. തുടർന്നാണ് സമസ്തയുടെ സമുന്നത നേതാവും കേരള സംസ്ഥാന ഹജ് കമ്മറ്റി ചെയർമാനുമായിരുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ പ്രിൻസിപ്പാൾ ചാർജ്ജെടുക്കുന്നത്. അദ്ദേഹത്തിൻ്റെ സാരഥ്യത്തിലും സ്ഥാപനം ഏറെ മുന്നോട്ടു കുതിച്ചു. കേരളം അറബി കാവ്യ ലോകത്തിന് സമ്മാനിച്ച അമൂല്യ പ്രതിഭ അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ അന്ത്യം വരെ റഹ്മാനിയ്യയിൽ അദ്ധ്യാപകനായിരുന്നു. സമസ്തയുടെ നിലവിലെ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന അരീക്കൽ ഇബ്രാഹീം മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, അബ്ദുൽ ഗഫൂർ ഖാസിമി, വറ്റല്ലൂർ അബ്ദുൽ അസീസ് മുസ്ലിയാർ തുടങ്ങിയവർ സ്ഥാപനത്തിൽ മുൻകാലത്ത് സേവനം ചെയ്ത പ്രമുഖരിൽ പെടുന്നു. നിലവിൽ ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡൻ്റും ചീക്കിലോട് കുഞ്ഞമ്മദ് മുസ്ലിയാർ സെക്രട്ടറിയും എം.ടി അബ്ദുല്ല മുസ്ലിയാർ പ്രിൻസിപ്പലുമായ ഗവേണിങ്ങ് ബോഡിയാണ് സ്ഥാപനം നടത്തുന്നത്. കേരളം കൂടാതെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ എത്തുന്നുണ്ട്. ഹാഫിസുകൾക്ക് മാത്രമായി ശരീഅത്ത് കോഴ്സ് നൽകപ്പെടുന്ന ഒരു ജൂനിയർ കോളേജ് റഹ്മാനിയ്യയപടെ സിലബസ് പ്രകാരം നടത്തപ്പെടുന്നുണ്ട്. വിവിധ ജില്ലകളിലായി റഹ്മാനിയ്യ സിലബസ് പ്രകാരം നടന്നു വരുന്ന ജൂനിയർ സ്ഥാപനങ്ങളുമുണ്ട്. അറബിക് കോളേജ് കൂടാതെ ബോർഡിംഗ് മദ്രസ, വനിതാ കോളേജ്, പബ്ലിക് സ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂൾ, കംബ്യൂട്ടർ ഇൻസ്റ്റിറ്റ്യൂഷൻ അടങ്ങിയതാണ് നിലവിൽ റഹ്മാനിയ്യ സ്ഥാപന സമുച്ചയം.
വർഗം:കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഗം:കേരളത്തിലെ മതകലാലയങ്ങൾ
- ↑ "കടമേരി റഹ്മാനിയ്യ സമന്വയത്തിന്റെ സുവർണശോഭയിലേക്ക് • Suprabhaatham". Retrieved 2020-12-05.