ഹുമ ഖുറേഷി
ഹുമ സലീം ഖുറേഷി (ജനനം: 28 ജൂലൈ 1986) ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ്. മൂന്നു പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [1]
ഹുമ ഖുറേഷി | |
---|---|
ജനനം | ഹുമ സലീം ഖുറേഷി 28 ജൂലൈ 1986 |
ദേശീയത | ഇന്ത്യൻ |
കലാലയം | ഡൽഹി സർവ്വകലാശാല |
തൊഴിൽ |
|
സജീവ കാലം | 2012–സജീവം |
ബന്ധുക്കൾ | സാക്വിബ് സലീം (സഹോദരൻ) |
ഡൽഹി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഖുറേഷി നാടകനടിയായും മോഡലായും പ്രവർത്തിച്ചിരുന്നു. നിരവധി നാടക പ്രവർത്തനങ്ങൾക്കു ശേഷം അവർ മുംബൈയിലേയ്ക്ക് പോകുകയും അവിടെ ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കാനായി ഹിന്ദുസ്ഥാൻ യൂണിലിവറുമായി രണ്ടുവർഷത്തേയ്ക്ക് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. സാംസങ് മൊബൈലിന്റ പരസ്യ ഷൂട്ടിങിനിടയിൽ അനുരാഗ് കശ്യപ് അവരിലുള്ള അഭിനയ കഴിവിനെ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കമ്പനിയുമായി മൂന്ന് സിനിമകൾക്ക് വേണ്ടി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
ചലച്ചിത്രരംഗം
തിരുത്തുകഅനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2012 ജൂൺ 22 ന് റിലീസ് ചെയ്ത രണ്ട് ഭാഗങ്ങളായിട്ടുള്ള ഹിന്ദി കുറ്റാന്വേഷണ നാടക ചലച്ചിത്രമായ ഗാങ്സ് ഓഫ് വാസേപൂർ (ഫിലിം സീരീസ്) എന്ന ചലച്ചിത്രത്തിൽ ആണ് ഖുറേഷി അരങ്ങേറ്റം കുറിച്ചത്. ഈ ചലച്ചിത്രത്തിലുള്ള അവരുടെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബട്ട് അവാർഡിലും ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് അവാർഡിലും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2012 മേയിൽ കാൻ ഫെസ്റ്റിവലിൽ കാൻ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് സെക്ഷനിൽ 319 മിനിട്ടുനേരം ഈ ചലച്ചിത്രം പ്രദർശിപ്പിച്ചിരുന്നു.[2][3][4][5]
2012 നവംബർ 2 ന് റിലീസ് ചെയ്ത് സമീർ ശർമ്മ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ കോമഡി ചലച്ചിത്രമായ ലവ് ഷവ് തേ ചിക്കൻ ഖുരാന എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഹർമൻ എന്ന നായികാ കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചത്.[6] ബോക്സോഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്.[7] തുടർന്ന് ഷോർട്ട്സ് (2013 ), ഏക് തി ഡയൻ (2013), ഡേഢ് ഇഷ്കിയ (2014), ബദ്ലാപൂർ (2015), തുമ്ഹേ ദില്ലഗി (2016), ഏക് ദോപെഹർ (2017), കാലാ (2018) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2018 ജൂൺ 7 ന് റിലീസ് ചെയ്യാനിരിക്കുന്ന കാലാ എന്ന ഈ തമിഴ് ചലച്ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പാ. രഞ്ജിത്ത് ആണ്. കാലായുടെ മുൻ കാമുകിയായ സറീന എന്ന കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ നായകൻ രജനീകാന്ത് ആണ്.[8][9]
ജീവിതരേഖ
തിരുത്തുക1986 ജൂലൈ 28 ന്[10] [11] ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒരു മുസ്ലീം കുടുംബത്തിലാണ് ഖുറേഷി ജനിച്ചത്.[12] അവരുടെ പിതാവ് സലീം ഒരു ഹോട്ടലുടമയായിരുന്നു. സലീംസ് എന്ന പേരിൽ ഹോട്ടൽ ശൃംഖല തന്നെയവർക്കുണ്ടായിരുന്നു.[13] അവരുടെ അമ്മ അമീന ഖുറേഷി കാശ്മീരി വീട്ടമ്മയായിരുന്നു.[14][15] അഭിനേതാവായ സാക്വിബ് സലീം ഉൾപ്പെടെ അവർക്ക് മൂന്നുസഹോദരന്മാരുണ്ട്.[16] ഖുറേഷി കുട്ടിയായിരിക്കുമ്പോൾ തന്നെ അവരുടെ കുടുംബം സൗത്ത് ഡെൽഹിയിലുള്ള കൽക്കജിയിലേയ്ക്ക് മാറി താമസിച്ചിരുന്നു.
ഡൽഹി സർവ്വകലാശാലയിലെ ഗാർഗി കോളേജിൽ നിന്നും[17][18] ചരിത്രത്തിൽ ബിരുദം നേടിയ ഖുറേഷി തുടർന്ന് ആക്ട്1 തിയറ്റർ ഗ്രൂപ്പിൽ ചേരുകയും കുറച്ച് നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എൻ. കെ. ശർമ്മയായിരുന്നു അവരുടെ അഭിനയ ഗുരു. അദ്ദേഹത്തിൽ നിന്നാണ് ഖുറേഷി അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.[19] നിരവധി എൻജിഒകളിൽ പ്രവർത്തിച്ചിരുന്നതുകൂടാതെ ഖുറേഷി ഡോക്കുമെന്ററി ഫിലിംമേക്കേഴ്സിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കാനായി ഹിന്ദുസ്ഥാൻ യൂണിലിവറുമായി ഖുറേഷി രണ്ടുവർഷത്തേയ്ക്ക് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. സാംസങ് മൊബൈൽ, നെരോലാക്, വിറ്റ മാരി, സഫോല ഓയിൽ, മെഡെർമ ക്രീം, പിയേഴ്സ് സോപ്പ് എന്നീ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.[20][21] സാംസങ് മൊബൈലിന്റ പരസ്യ ഷൂട്ടിങ് ആമിർ ഖാനോടൊപ്പമായിരുന്നു. നെരോലാകിന്റെ പരസ്യ ഷൂട്ടിങ് ഷാരൂഖ് ഖാനോടൊപ്പമായിരുന്നു.
സിനിമ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2012 | ഗാങ്സ് ഓഫ് വാസേപൂർ – ഭാഗം 1 | മൊഹ്സിന | |
ഗാങ്സ് ഓഫ് വാസേപൂർ – ഭാഗം 2 | |||
2012 | തൃഷ്ണ | ഹർസെൽഫ് | സ്പെഷ്യൽ അപ്പീയറൻസ് ഇൻ സോങ് "മെയിന്റനൻസ്" |
2012 | ലവ് ഷവ് തേ ചിക്കൻ ഖുരാന | ഹർമൻ | |
2012 | ഉപനിഷദ് ഗംഗാ | പുൻഡലിയുടെ ഭാര്യ നാട്ടി ഹുസ്സയിനി |
ടെലിവിഷൻ സീരീസ് |
2013 | ഏക് തി ഡയൻ | തമര | |
2013 | ഷോർട്ട്സ് | സുജാത | അപ്പീയേർഡ് ഇൻ സെഗ് മെന്റ് "സുജാത" |
2013 | ഡി-ഡേ | സോയ റഹ്മാൻ | |
2014 | ഡേഢ് ഇഷ്കിയ | മുനിയ | |
2015 | ബദ്ലാപൂർ | ഝിമ്ലി | |
2015 | ഹൈവേ | മഹാലക്ഷ്മി | |
2015 | എക്സ്: പാസ്റ്റ് ഇസ് പ്രെസെന്റ് | വീണ | അപ്പീയേർഡ് ഇൻ സെഗ് മെന്റ് "നോട്ട്" |
2016 | വൈറ്റ് | റോഷ്നി മേനോൻ | മലയാളം സിനിമ |
2016 | തുമ്ഹേ ദില്ലഗി | മ്യൂസിക് വീഡിയോ | |
2017 | ഏക് ദോപെഹർ | റൈന | ഹ്രസ്വചിത്രം |
2017 | ജോളി എൽഎൽബി 2 | പുഷ്പാ പാണ്ഡേ | |
2017 | വൈസ്രോയിസ് ഹൗസ് | ആലിയ | ഇംഗ്ലീഷ് സിനിമ |
2017 | ദൊബാര: സീ യുവർ ഈവിൾ | നടാഷ മെർച്ചന്റ് | |
TBA | കാലാ | സറീന | ഫിൽമിങ് |
പുരസ്കാരങ്ങൾ
തിരുത്തുകവർഷം | സിനിമ | അവാർഡ് | കാറ്റഗറി | റിസൾട്ട് | Ref. |
---|---|---|---|---|---|
2012 | ഗാങ്സ് ഓഫ് വാസേപൂർ – പാർട്ട് 1 ഗാങ്സ് ഓഫ് വാസേപൂർ – പാർട്ട് 2 |
ബിഗ് സ്റ്റാർ എൻറർടെയ്ൻമെൻറ് അവാർഡ്സ് | മോസ്റ്റ് എന്റർടെയിനിങ് ആക്ടർ (സിനിമ) ഡിബട്ട്—ഫിമെയിൽ | വിജയിച്ചു | [22] |
ഫിലിംഫെയർ അവാർഡ് | ബെസ്റ്റ് ഫിമെയിൽ ഡിബട്ട് (also for ലവ് ഷവ് തേ ചിക്കൻ ഖുരാന) | നാമനിർദ്ദേശം | [23] | ||
ഫിലിംഫെയർ അവാർഡ് | ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് | നാമനിർദ്ദേശം | |||
ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് | ഫിമെയിൽ ആക്ട്രസ് | നാമനിർദ്ദേശം | [24] | ||
സ്ക്രീൻ അവാർഡ്സ് | മോസ്റ്റ് പ്രോമിസിങ് ന്യൂകമർ –ഫിമെയിൽ | നാമനിർദ്ദേശം | [25] | ||
സപ്പോർട്ടിംഗ് ആക്ട്രസ് | നാമനിർദ്ദേശം | [25] | |||
സൗത്ത് ആഫ്രിക്കൻ ഫിലിം ആൻറ് ടെലിവിഷൻ അവാർഡ്സ് | ഡിബട്ട് ആക്ടർ ഓഫ് ദ ഈയർ—ഫിമെയിൽ | വിജയിച്ചു | [26] | ||
സൗത്ത് ഏഷ്യൻ റൈസിംഗ് സ്റ്റാർ ഫിലിം അവാർഡ്സ് | ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് | വിജയിച്ചു | [27] | ||
സ്റ്റാർ ഗിൽഡ് അവാർഡ്സ് | ബെസ്റ്റ് ഫിമെയിൽ ഡിബട്ട് | നാമനിർദ്ദേശം | [28] | ||
സ്റ്റാർ ഡസ്റ്റ് അവാർഡ്സ് | സേർച്ച് ലൈറ്റ് ബെസ്റ്റ് ആക്ട്രസ് (also for ലവ് ഷവ് തേ ചിക്കൻ ഖുരാന) | നാമനിർദ്ദേശം | [29] | ||
ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാർഡ്സ് | ബെസ്റ്റ് ഡിബട്ട് ഫിമെയിൽ | നാമനിർദ്ദേശം | [30] | ||
ഷോർട്ട്സ് | ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചെലസ് | സ്പെഷ്യൽ മെൻഷൻ | വിജയിച്ചു | ||
2013 | ഡി-ഡേ | ബിഗ് സ്റ്റാർ എൻറർടെയൻമെൻറ് അവാർഡ്സ് | മോസ്റ്റ് എന്റർടെയിനിങ് ആക്ടർ ഇൻ എ ത്രില്ലർ ഫിലിം—ഫിമെയിൽ | നാമനിർദ്ദേശം | [31] |
2014 | ജീ സിനി അവാർഡ്സ് | ബെസ്റ്റ് ആക്ടർ ഇൻ എ സപ്പോർട്ടിംഗ് റോൾ—ഫിമെയിൽ | നാമനിർദ്ദേശം | [32] | |
ഏക് തി ഡയൻ | സ്ക്രീൻ അവാർഡ്സ് | ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് | നാമനിർദ്ദേശം | [33] | |
ഡേഢ് ഇഷ്കിയ | സ്റ്റാർഡസ്റ്റ് അവാർഡ്സ് | ബ്രേക്ക്ത്രൂ സപ്പോർട്ടിംഗ് പെർഫോർമാൻസ്—ഫിമെയിൽ | വിജയിച്ചു | [34] | |
2015 | ഇൻറർനാഷണൽ ഇന്ത്യൻ ഫിലിലം അക്കാദമി അവാർഡുകൾ | ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് | നാമനിർദ്ദേശം | [34] | |
2016 | ബദ് ലപുർ | ഫിലിംഫെയർ അവാർഡ് | ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് | നാമനിർദ്ദേശം |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Huma Qureshi to Varun Dhawan: The most promising newcomers of 2012". CNN-IBN. 12 December 2012. Archived from the original on 28 February 2014. Retrieved 23 February 2014.
- ↑ "Anurag Kashyap's Gangs of Wasseypur selected for Directors' Fortnight at Cannes". DearCinema.com. DearCinema. 24 April 2012. Archived from the original on 27 April 2012. Retrieved 24 April 2012.
- ↑ "Gangs of Wasseypur: World premiere at Cannes". IBN Live. IANS. 24 April 2012. Retrieved 24 April 2012.
- ↑ Leffler, Rebecca (24 April 2012). "Cannes 2012: Michel Gondry's 'The We & The I' to Open Director's Fortnight". The Hollywood Reporter. Retrieved 2012-04-25.
- ↑ "2012 Selection". quinzaine-realisateurs.com. Directors' Fortnight. Archived from the original on 26 April 2012. Retrieved 2012-04-25.
- ↑ "News on HT". Hindustan Times. Archived from the original on 18 January 2012. Retrieved Jan 2012. Check date values in: |access-date= (help)
- ↑ "New Releases Dull Student Of The Year Heading For $2.25 Million Close". Box Office India.com. 7 November 2012. Retrieved 7 November 2012.
- ↑ "KZaala | Latest Tamil news about Kaala". Vikatan (in Tamil). Retrieved 2017-06-05.
- ↑ "Never seen such a humble Superstar: Huma Qureshi". www.deccanchronicle.com/. 2017-08-16. Retrieved 2017-08-16.
- ↑ "Huma Qureshi at 29: 8 times the diva made fans go ooh-la-la". Archived from the original on 29 July 2015.
- ↑ "Rishi Kapoor's 'joke' on Huma Qureshi earns him flak". Archived from the original on 31 July 2015.
- ↑ "Huma Qureshi Biography". Koimoi. Archived from the original on 28 March 2013. Retrieved 25 March 2013.
- ↑ "Huma Qureshi on life, parents and being one of a kind". Archived from the original on 17 July 2016.
- ↑ Upadhyay, Karishma (7 August 2012). "Huma's home run". The Telegraph. Archived from the original on 21 September 2013. Retrieved 25 March 2013.
- ↑ Singh, Raghuvendra (19 April 2013). "Saqib Saleem & Huma Qureshi on Acting & Sibling Rivalry". iDiva. Archived from the original on 20 April 2013. Retrieved 1 May 2013.
- ↑ "I would love to start a chocolate factory: Huma Qureshi". The Times of India. 11 June 2013. Retrieved 6 July 2013.
- ↑ Gupta, Priya (19 April 2013). "I am not dating Anurag Kashyap: Huma Qureshi". The Times of India. Retrieved 1 May 2013.
- ↑ "Bollywood tips: DU allows you to explore yourself, says Huma". Archived from the original on 2 July 2015.
- ↑ "NK Sharma was the first person to tell me I could act: Huma Qureshi". Hindustan Times. 28 June 2016. Archived from the original on 7 December 2017. Retrieved 10 January 2018.
- ↑ Loynmoon, Karishma (17 July 2012). "Who's that girl?". Filmfare. Archived from the original on 31 October 2012. Retrieved 25 March 2013.
- ↑ Indo-Asian News Service (15 November 2012). "Huma Qureshi doesn't feel like an outsider in filmdom". The Express Tribune. Archived from the original on 24 January 2013. Retrieved 27 March 2013.
- ↑ Parande, Shweta (18 December 2012). "Big Star Entertainment Awards 2012 winners' list". Bollywoodlife.com. Archived from the original on 12 April 2013. Retrieved 8 April 2013.
- ↑ "Huma Qureshi—Awards". Bollywood Hungama. Archived from the original on 4 September 2013. Retrieved 14 October 2013.
- ↑ "Nominations for IIFA Awards 2013". Bollywood Hungama. 22 April 2013. Archived from the original on 25 April 2013. Retrieved 11 May 2013.
- ↑ 25.0 25.1 "Nominations of 19th Screen Awards". The Indian Express. Archived from the original on 8 February 2013. Retrieved 18 February 2013.
- ↑ "Winners of SAIFTA Awards 2013". Bollywood Hungama. 7 September 2013. Archived from the original on 1 March 2014. Retrieved 14 October 2013.
- ↑ "Huma Qureshi wins an award but fails to collect it". NDTV. 29 October 2012. Archived from the original on 29 April 2013. Retrieved 29 March 2013.
- ↑ "Star Guild Awards—Nominees". Star Guild Awards. Archived from the original on 6 March 2013. Retrieved 14 October 2013.
- ↑ "Nominations for Stardust Awards 2013". Bollywood Hungama. 21 January 2013. Archived from the original on 25 January 2013. Retrieved 25 March 2013.
- ↑ "TOIFA 2013 nominations". The Times of India. 7 February 2013. Archived from the original on 2013-04-29. Retrieved 27 March 2013.
- ↑ "Nominations for 4th Big Star Entertainment Awards". Bollywood Hungama. 12 December 2013. Archived from the original on 16 December 2013. Retrieved 23 February 2014.
- ↑ Mudi, Aparna (6 February 2014). "Zee Cine Awards 2014: Complete list of nominations". Zee News. Archived from the original on 22 February 2014. Retrieved 23 February 2014.
- ↑ "20th Annual Screen Awards 2014: The complete list of nominees". CNN-IBN. 8 January 2014. Archived from the original on 1 March 2014. Retrieved 23 February 2014.
- ↑ 34.0 34.1 "Winners of Stardust Awards 2014". Bollywood Hungama. 15 December 2014. Archived from the original on 15 December 2014. Retrieved 15 December 2014.