ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ

തുമ്പി വർഗം

ഇന്ത്യയിലെ ഡാർജിലിങിലും നേപ്പാൾ, ഭൂട്ടാൻ, തുടങ്ങിയ ഹിമാലയത്തിലെ സമീപ പ്രദേശങ്ങളിലും അപൂർവ്വമായി കണ്ടുവരുന്ന ഏപിയോഫ്ലെബിഡെ കുടുംബത്തിൽപ്പെട്ട ഒരു അനിസോസൈഗോപ്‌റ്ററ തുമ്പിയാണ് ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ (Epiophlebia laidlawi). ഇവയിൽ കല്ലൻ തുമ്പികളുടെയും സൂചിത്തുമ്പികളുടെയും പ്രത്യേകതകൾ ഇടകലർന്നിരിക്കുന്നു.[2][3]

ഹിമാലയൻ റെലിക്ട് ഡ്രാഗൺഫ്ലൈ
ഇമാഗോ
ലാർവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Family:
Genus:
Species:
E. laidlawi
Binomial name
Epiophlebia laidlawi
Tillyard, 1921

1918-ൽ സ്റ്റാൻലി വെൽസ് കെംപ് ആണ് ഇതിന്റെ ലാർവ ആദ്യമായി ഡാർജിലിങിൽ നിന്നും ശേഖരിച്ചത്. ലെയ്‌ദ്ലോ ഇത് എപിയോഫ്ലെബിയ എന്ന ജനുസ്സിൽ ഉൾപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞു. ടില്ലാർഡ് അതിനെ വിവരിക്കുകയും ഉചിതമായ പേര് നൽകുകയും ചെയ്തു.[4]

നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലുള്ള 6,000 മുതൽ 11,500 വരെ അടി (1,800–3,500 മീ.) ഉയരത്തിലുള്ള അരുവികളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞ വരകളോടു കൂടിയ കറുത്ത ഉടലാണ് ഇവക്കുള്ളത്.[3] 2015-ൽ ഭൂട്ടാന്റെ പല ഭാഗങ്ങളിൽനിന്നും ഇവയുടെ ലാർവകൾ കണ്ടെത്തി.[5]

ഇവയുടെ ലാർവ വളർച്ച പൂർത്തിയാക്കാൻ അഞ്ചു മുതൽ ഒൻപത് വർഷങ്ങൾ വരെയെടുക്കും. ലാർവകൾ ആകൃതിയിൽ കല്ലൻതുമ്പികളുടേതുപോലെയാണ്. ഇമാഗോ പറക്കുന്നത് വളരെ സാവധാനത്തിലാണ്. ഇണചേരുമ്പോൾ ആൺതുമ്പി പെൺതുമ്പിയെ പിടിക്കുന്നത് കല്ലൻതുമ്പികളുടേതുപോലെ തലയുടെ പുറകിലാണ്. പെൺതുമ്പി ബ്രയോഫൈറ്റ തുടങ്ങിയ സസ്യങ്ങളിൽ തനിച്ചാണ് മുട്ടയിടുന്നത്.[6]

Venation of E. laidlawi
  1. Clausnitzer, V. (2008). "Epiphlebia laidlawi". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 8 October 2009. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Tillyard R J (1921). "On an Anisozygopterous Larva from the Himalayas (Order Odonata)". Records of the Indian Museum. 22 (2): 93–107.
  3. 3.0 3.1 Fraser FC (1934). Fauna of British India. Odonata. Volume 2. Taylor & Francis. p. 151.
  4. Fraser, F.C. (1935). "A missing link". The Journal of the Darjeeling Natural History Society. 10 (2): 56–59.
  5. Dorji, T. (2015). "New distribution records of Epiophlebia laidlawi Tillyard, 1921 (Insecta: Odonata) in Bhutan". Journal of Threatened Taxa. 7 (10): 7668–7675. doi:10.11609/JoTT.o4092.7668-75.
  6. Silby, Jill (2001) Dragonflies of the world. The Natural History Museum. London.
  • Butler, Stephen G. 1997. Notes on the collection and transportation of live Epiophlebia laidlawi Tillyard larvae (Anisozygoptera: Epiophlebiidae). Notul. odonatol. 4(9): 147–148.
  • Sharma, S. and Ofenböck, T. 1996. New discoveries of Epiophlebia laidlawi Tillyard, 1921 in the Nepal Himalaya (Odonata, Anisozygoptera: Epiophlebiidae). Opusc. zool. flumin. 150: 1–11
  • Svihla, A. 1962. Records of the larvae of Epiophlebia laidlawi Tillyard from the Darjeeling area (Odonata: Anisozygoptera). Ent. News lxxiii: 5–7.
  • Svihla, A. 1964. Another record of the larva of Epiophlebia laidlawi Tillyard (Odonata: Anisozygoptera). Ent. News lxxii: 66–67.
  • Tani, K. and Miyatake, Y. 1979. The discovery of Epiophlebia laidlawi Tillyard, 1921 in the Kathmandu Valley, Nepal (Anisozygoptera: Epiophlebiidae). Odonatologica 8(4): 329–332

പുറം കണ്ണികൾ

തിരുത്തുക