ഹിന്ദുധർമ്മം
ധാർമിക്ഭോജ്യം (ഭക്ഷണം )ആണ് ഹൈന്ദവർ വിധി അനുസരിച്ചു ഭക്ഷിക്കേണ്ടത് ..
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദു
തിരുത്തുകഹിന്ദു എന്ന പദത്തിന്റെ ഉത്ഭവം ‘സിന്ധു’ എന്ന പദത്തിന്റെ രൂപാന്തരസംജ്ഞയാണ്.[1]
സിന്ധു-ഗംഗാ തടപ്രദേശങ്ങൾ ഭാരതദേശത്തിന്റെ മുഖ്യ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത് വിദേശിയർ ഭാരതീയരെ സിന്ധുനദീതടവാസികൾ എന്ന അർത്ഥത്തിൽ “സിന്ധു’ എന്ന് വിളിച്ചിരുന്നത്രേ. പേർഷ്യൻ ഭാഷയിൽ ‘സ’ ‘ഹ’ എന്നാണ് ഉച്ചരിക്കപ്പെടുന്നത്. അങ്ങനെ ‘സി’ ‘ഹി’ ആവുകയും സിന്ധു ഹിന്ദുവെന്നായിത്തീരുകയും ചെയ്തുവെന്നാണ് പറയുന്നത്..[2]
ഭാരതീയ സംസ്കൃതിയും ജനതയും അന്യ രാജ്യങ്ങളിൽ ഹിന്ദു എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നു. അനാദികാലമായി ഭാരതദേശത്തിൽ ഉത്ഭവിച്ച് വളർന്നു വികസിച്ചിട്ടുള്ള സാംസ്കാരികപാരമ്പര്യത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂടിയുള്ള നാമമാണ് ‘ഹിന്ദു’..[3]
ലോകമാന്യ ബാലഗംഗാധരതിലക് ഉദ്ധരിച്ചുകാട്ടുന്ന പ്രമാണ ശ്ലോകം ഇപ്രകാരമാണ്:
“ | ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ പിതൃഭൂ: പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത: |
” |
അതായത്, സഹസ്രാബ്ദങ്ങളായി വളർന്നു വികസിച്ചിട്ടുള്ള ശ്രേഷ്ഠ പാരമ്പര്യം സ്വന്തം പൈതൃകമായി സ്വീകരിച്ച്, ഈ ഭാരതീയ സംസ്കൃതിയെ പൂർണ്ണമായോ ഭാഗീകമായോ സ്വജീവിതാദർശമായി ഏറ്റിട്ടുള്ളവർ ആരോ, അവരാണ് ഹിന്ദുക്കൾ.
ഹിന്ദു പാരമ്പര്യം
തിരുത്തുക[1] മാനവസംസ്കാരത്തിന്റെയും പരിഷ്കാരങ്ങളുടെയും മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു ഭാരതം. ക്രമേണ വിശാലഭാരതത്തിന്റെ ധർമ്മവും സംസ്കൃതിയും ലോകമൊട്ടാകെ വ്യാപിച്ചു. ഭാരതത്തിലേക്ക് വന്ന വിദേശികൾ ആദ്യം കണ്ടത് സിന്ധുനദീതടപ്രദേശങ്ങളിൽ വസിക്കുന്ന ഒരു പരിഷ്കൃതജനതയെയാണ്.