ഐ ട്രിപ്പിൾ ഇ

(Institute of Electrical and Electronics Engineers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. ന്യൂയോർക്ക് സിറ്റിയിൽ കോർപ്പറേറ്റ് ഓഫീസുളള ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയ്ക്കായുള്ള ഒരു 501(c)(3) പ്രകാരമുള്ള പ്രൊഫഷണൽ അസോസിയേഷനാണ്.[4][5][6]ന്യൂജേഴ്‌സിയിലെ പിസ്കറ്റവേയിലാണ് അതിന്റെ പ്രവർത്തന കേന്ദ്രം. 1963-ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രിക്കൽ എഞ്ചിനീയേഴ്‌സിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനീയേഴ്‌സിന്റെയും സംയോജനത്തിൽ നിന്നാണ് ഐഇഇഇ രൂപീകരിച്ചത്.[7]

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്
ഐ ട്രിപ്പിൾ ഇ ഹ്യൂമൻ ലോഗോ
ചുരുക്കപ്പേര്IEEE
സ്ഥാപിതംജനുവരി 1, 1963; 61 വർഷങ്ങൾക്ക് മുമ്പ് (1963-01-01)
തരംProfessional association
13-1656633[1]
പദവി501(c)(3) nonprofit organization
FocusElectrical, electronics, communications, computer engineering, computer science and information technology[2]
Location
തുടക്കംMerger of the American Institute of Electrical Engineers and the Institute of Radio Engineers
MethodIndustry standards, conferences, publications
അംഗത്വം
423,000+
പ്രധാന വ്യക്തികൾ
 • Sophia Muirhead
  (Executive Director & COO)
 • Saifur Rahman
  (President & CEO)
വരുമാനം
US$467 million
വെബ്സൈറ്റ്www.ieee.org വിക്കിഡാറ്റയിൽ തിരുത്തുക

ചരിത്രം തിരുത്തുക

ഉൽഭവം തിരുത്തുക

1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത്‌ വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.[8]എഐഇഇ(AIEE) ആദ്യം വലുതായിരുന്നു, എന്നാൽ 1950-കളുടെ മധ്യത്തോടെ, കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ സാധിച്ചതിനാൽ ഐആർഇ(IRE) വലുതായി.[9] ന്യൂയോർക്ക് സിറ്റിയിലാണ് ഐഇഇഇയുടെ ആസ്ഥാനം, എന്നാൽ മിക്ക ബിസിനസ്സ് നടക്കുന്നത് 1975-ൽ ന്യൂജേഴ്‌സിയിലെ പിസ്കറ്റവേയിലുള്ള ഐട്രിപ്പിൾഇ ഓപ്പറേഷൻസ് സെന്ററിലാണ്[10].

വളർച്ച തിരുത്തുക

ഐട്രിപ്പിൾഇയുടെ ഓസ്‌ട്രേലിയൻ വിഭാഗം 1972-നും 1985-നും ഇടയിൽ നിലവിലുണ്ടായിരുന്നു. ഈ തീയതിക്ക് ശേഷം, അത് സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിൽ വിഭാഗങ്ങളായി വിഭജിച്ചു.[11]

2021 വരെയുള്ള കണക്കനുസരിച്ച്, 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[12]

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്.[13]ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.

ഈ ജേണലുകളിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കവും ഐഇഇഇ സ്പോൺസർ ചെയ്യുന്ന നൂറുകണക്കിന് വാർഷിക കോൺഫറൻസുകളിൽ നിന്നുള്ള ഉള്ളടക്കവും[14] ഐഇഇഇ എക്‌സ്‌പ്ലോറിലൂടെ ഐഇഇഇ ഇലക്ട്രോണിക് ലൈബ്രറിയിൽ (ഐഇഎൽ) ലഭ്യമാണ്.[15][16]

ഇത് കൂടി കാണുക തിരുത്തുക


അവലംബം തിരുത്തുക

 1. "Form 990: Return of Organization Exempt from Income Tax 2019" (PDF). Institute of Electrical and Electronics Engineers.
 2. "IEEE Technical Activities Board Operations Manual" (PDF). IEEE. Retrieved February 17, 2021., section 1.3 Technical activities objectives
 3. "IEEE - IEEE Contact & Support". Institute of Electrical and Electronics Engineers.
 4. "IEEE". MITcoe.ac.in (MIT College of Engineering SB, Pune). Archived from the original on 2019-10-21. Retrieved 2020-01-22. MIT College of Engineering SB, Pune represents the student branch for an ... (IEEE) is a professional association with its corporate office in New York City
 5. "IEEE at a Glance > IEEE Quick Facts". IEEE. ഡിസംബർ 31, 2010 (2010-12-31). Retrieved മാർച്ച് 7, 2011 (2011-03-07). {{cite web}}: Check date values in: |accessdate= and |date= (help)
 6. "IEEE 2009 Annual Report" (PDF). IEEE. ഒക്ടോബർ 2010 (2010-10). Archived from the original (PDF) on 2011-07-21. Retrieved നവംബർ 11, 2010 (2010-11-11). {{cite web}}: Check date values in: |accessdate= and |date= (help)
 7. "IRE – Institute of Radio Engineers (old name for IEEE)". AcronymFinder. Archived from the original on 2019-10-21. Retrieved 2023-06-22. IRE is defined as Institute of Radio Engineers (old name for IEEE) ... Engineers (AIEE) and the Institute of Radio Engineers (IRE) in 1963
 8. Horning, Susan Schmidt (2013-12-15). Chasing Sound: Technology, Culture, and the Art of Studio Recording from Edison to the LP (in ഇംഗ്ലീഷ്). JHU Press. ISBN 978-1-4214-1023-4.
 9. "Formation of IEEE by the Merger of AIEE and IRE". Engineering and Technology History Wiki. 17 February 2019. Archived from the original on 9 July 2021. Retrieved 1 July 2021.
 10. "IEEE Operations Center". 4 January 2019. Archived from the original on 23 May 2023. Retrieved 22 June 2023.
 11. "History of IEEE in Australia". Engineering and Technology History Wiki. 16 August 1939. Archived from the original on 26 October 2021. Retrieved 13 October 2021.
 12. "IEEE At a Glance". IEEE. Archived from the original on 2020-06-12. Retrieved 2023-06-22.
 13. "About". IEEE. Archived from the original on 2018-05-13. Retrieved 2017-03-18.
 14. "IEEE Xplore Help". ieeexplore.ieee.org. Archived from the original on 2020-08-12. Retrieved 2020-09-04.
 15. "IEEE Xplore". ieeexplore.ieee.org. Archived from the original on 2021-06-03. Retrieved 2020-09-04.
 16. "IEEE Xplore Digital Library Subscriptions". www.ieee.org. Archived from the original on 2020-08-13. Retrieved 2020-09-04.
"https://ml.wikipedia.org/w/index.php?title=ഐ_ട്രിപ്പിൾ_ഇ&oldid=3976804" എന്ന താളിൽനിന്ന് ശേഖരിച്ചത്